ഞാൻ അവളുടെ അടുത്ത് ബെഡ്ഡിൽ മുട്ടുകുത്തി നിന്നിട്ട് കുനിഞ്ഞ് അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തതും ഉറക്കത്തിൽ ചിണുങ്ങി ക്കൊണ്ട് അവള്‍ പെട്ടന്ന് എന്റെ നേര്‍ക്ക് ചെരിഞ്ഞു കിടന്നു.
പെട്ടന്ന് അവളോടുള്ള സ്നേഹം നുരഞ്ഞുയർന്നു, ഞാൻ ഉടനെ അവളുടെ കവിളിൽ എന്റെ ചുണ്ടുകള്‍ മെല്ലെ അമർത്തി ചുംബിച്ചിട്ട് എന്റെ ചുണ്ടുകള്‍ മാറ്റി.
“എന്റെ ചേട്ടൻ…. എന്റെ മാത്രം ചേട്ടൻ…”
ഡാലിയ ഉറക്കത്തിൽ അത്രയും പറഞ്ഞത് മാത്രമാണ് വ്യക്തമായി എനിക്ക് കേട്ടത്. പിന്നെയും അവ്യക്തമായി എന്തൊക്കെയോ അവള്‍ സംസാരിച്ചു. ഇടക്കിടക്ക് ചേട്ടൻ എന്ന വാക്ക് മാത്രം അല്‍പ്പം വ്യക്തമായി കേട്ടു.
എന്റെ ഈ പെണ്ണിനെ മരണം വരെ എന്റെ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ട് നിൽക്കാൻ തോന്നിപ്പോയി.
സ്നേഹത്തോടെ അവളുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്തിട്ട് കമ്പിളി പഴയ പോലെ അവള്‍ക്ക് തല വരെ മൂടി കൊടുത്തു. എന്നിട്ട് സ്പെയർ കീ മേശപ്പുറത്തു വച്ചിട്ട് വാട്സാപ്പിൽ അവള്‍ക്ക് കുറെ മെസേജും ചെയ്തിട്ട് ഞാൻ കോട്ടേജ് ലോക് ചെയ്ത ശേഷം എന്റെ വണ്ടിയില്‍ കേറി.
*******************
രാവിലെ 7:40ന് കോട്ടഗിരിയിൽ ഞാൻ എത്തി. അവിടെയുള്ള എന്റെ രണ്ടു നില ഹോൾസെയിൽ ഫിറ്റനസ് എക്യപ്മെന്റ്സ് ഷോപ്പിന് പുറകിലുള്ള നിയന്ത്രിതമായ ഗെയിറ്റിന് മുന്നില്‍ എത്തിയതും സെക്യൂരിറ്റി റൂമിൽ നിന്നും നല്ല പൊക്കവും മസിലുമുള്ള, 28 വയസ് തോന്നിക്കുന്ന, രണ്ട് സെക്യൂരിറ്റി സ്റ്റാഫ്സ് വേഗം പുറത്തേക്ക് ഇറങ്ങി വന്ന് ഗെയിറ്റ് തുറന്നു തന്നു. ഞാൻ വണ്ടി അകത്ത് കേറ്റി റിസര്‍വ്ഡ് പാർക്കിംഗിൽ പാർക്ക് ചെയ്തു.
അപ്പോഴേക്കും സെക്യൂരിറ്റി രണ്ടു പേരും വേഗം ഗെയിറ്റ് അടച്ചിട്ട് ധൃതിയില്‍ നടന്ന് എന്റെ വണ്ടിയെ സമീപിച്ചിരുന്നു. ഞാൻ വണ്ടിയില്‍ നിന്നിറങ്ങി അവരെ ചോദ്യ ഭാവത്തില്‍ നോക്കിയതും എന്റെ ചോദ്യം മനസ്സിലായ പോലെ രമേശും മനുവും തലയാട്ടി.
“സുമ മേഡവും സാമുവേല്‍ സാറും ഉള്‍പ്പെടെ ഫുൾ ടീമും അകത്തുണ്ട് സാർ…” മനു തമിഴില്‍ പറഞ്ഞു. “പിന്നെ നിങ്ങൾ അന്വേഷണം നടത്താന്‍ പറഞ്ഞിരുന്ന അരവിന്ദനും രണ്ട് കൂട്ടുകാരെയും സുമ മേഡം കഴിഞ്ഞ രാത്രി പൊക്കി ക്കൊണ്ട് വന്ന് ചോദ്യം ചെയ്യലും കഴിഞ്ഞു.” മനു എന്നെ അറിയിച്ചു.
“ഇങ്ങോട്ട് പൊക്കി കൊണ്ട് വന്നോ…?? ചോദ്യം ചെയ്യലും കഴിഞ്ഞോ..?” ഞാൻ തലയാട്ടി കൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു.
ഇങ്ങോട്ട് പൊക്കി ക്കൊണ്ട് വരണമെങ്കിൽ അരവിന്ദും കൂട്ടരും ഡേഞ്ചറസ് ആളുകൾ ആയിരിക്കണം. അല്ലാതെ സുമ അങ്ങനെ ചെയ്യില്ല.
“അതേ സാർ..” രാകേഷ് പല്ലുകള്‍ ഞെരിച്ചു കൊണ്ടാണ് പറഞ്ഞത്. “രണ്ടു പേര്‍ക്ക് കുഞ്ഞമ്മയുമായി ബന്ധമുണ്ട്, അതുകൊണ്ടാണ് സുമ മേഡം അവരേ ചോദ്യം ചെയ്യാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.
അതു കേട്ടതും ഞാനും പല്ലുകള്‍ ഞെരിച്ചു. എന്റെ രക്തം തിളയ്ക്കാൻ തുടങ്ങി.
“ശെരി, സീക്രട്ട് ലിഫ്റ്റ് ആക്റ്റിവേറ്റ് ചെയ്യൂ.” അവര്‍ക്ക് നിര്‍ദേശം കൊടുത്തതും അവർ രണ്ടുപേരും വേഗം സെക്യൂരിറ്റി റൂമിനക്കത്തേക്ക് കേറി ചെന്നു. ഞാൻ നടന്നു ചെന്ന് എന്റെ ഹോൾസെയിൽ ഷോപ്പുമായി ചേര്‍ന്നിരിക്കുന്ന വലിയ ജെനറേറ്റർ റൂം തുറന്ന് അകത്തു കേറി.
അകത്ത് സെറ്റ് ചെയ്തിരുന്ന മൂന്ന് വലിയ ജെനറേറ്ററുകളുടെ ഇടയിലൂടെ നടന്ന് ഞാൻ റൂമിന്റെ ബാക് സൈഡിലെത്തി. അവിടെ ഉണ്ടായിരുന്ന ലിഫ്റ്റിന് പുറത്തുള്ള ബട്ടൺ പ്രസ് ചെയ്തതും ലിഫ്റ്റ് ഓപ്പണായി.
ഞാൻ അകത്തു കേറിയതും ലിഫ്റ്റ് ഡോർ താനേ അടഞ്ഞു. അകത്ത് ഗ്രൌണ്ട് ഫ്ലോർ ബട്ടണും, പിന്നെ ഫസ്റ്റ് ഫ്ലോറും സെക്കന്‍ഡ് ഫ്ലോർ ബട്ടണും മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോർ അടഞ്ഞതും ഞാൻ മുകളില്‍ സെറ്റ് ചെയ്തിരുന്ന ക്യാമറയിലേക്ക് നോക്കി തലയനക്കി. ഉടനെ ലിഫ്റ്റ് താഴേക്കാണ് നീങ്ങിയത്.
എന്റെ ഈ ഷോപ്പിന്റെ അണ്ടർ ഗ്രൗണ്ടിലാണ് എന്റെ സ്പൈ നെറ്റ് വർക്കിന്റെ കേന്ദ്രം. എനിക്ക് വേണ്ടപ്പെട്ട ചിലര്‍ക്ക് മാത്രമേ ഈ സംവിധാനങ്ങളെ കുറിച്ച് അറിയു.
