ട്വിൻ ഫ്ലവർസ് – 5 23

 

“അപ്പോ ഈ സ്ഥലത്തിന് എത്ര കിട്ടുമെന്ന് ചേട്ടൻ അവരോട് ഒന്ന് ചോദിക്ക്…” ഡാലിയ എന്നോട് പറഞ്ഞു.

 

“ആ സ്ഥലത്തിന്റെ ഫോട്ടോസ് ഉണ്ടെങ്കിൽ എനിക്ക് വാട്സാപ് ചെയ്യൂ.” ഞാൻ ആവശ്യപ്പെട്ടതും മിനി പെട്ടന്ന് അവളുടെ മൊബൈലില്‍ തിരഞ്ഞു. “ഫോട്ടോസ് കിട്ടിയതും ഇപ്പൊ തന്നെ ഞാൻ അവരോട് സംസാരിക്കാം.” ഞാൻ പറഞ്ഞു.

 

അങ്ങനെ മിനി എനിക്ക് സ്ഥലത്തിന്റെ ഫോട്ടോസ് അയച്ചതും ഞാൻ അതിനെ ഫോർവേഡ് ചെയ്തിട്ട് പത്തുമിനിറ്റ് കഴിഞ്ഞ് ആ ടീമിന്റെ ബോസിനെ വിളിച്ചു ഞാൻ സംസാരിക്കാന്‍ തുടങ്ങി.

 

ഇരുപത് മിനിറ്റ് സംസാരിച്ച ശേഷം കോൾ കട്ടാക്കീട്ട് പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന മുഖങ്ങളിലേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.

 

“എത്രയാ അവർ പറയുന്നത്…?” മിനി ധൃതിയില്‍ ചോദിച്ചു.

 

“മാക്സിമം 27 ലക്ഷമാണ് അവർ പറയുന്നത്. ചിലപ്പോ ഒന്ന് രണ്ട് ലക്ഷം കുറയാനും സാധ്യതയുണ്ട്.” ഞാൻ പറഞ്ഞു.

 

“അത്രയും കിട്ടുമോ..?” അഭിനവ് ആശ്വാസത്തോടെ ചോദിച്ചു. “എന്തായാലും ആ ബ്രോക്കര്‍ പറഞ്ഞതിന്റെ ഇരട്ടി വില കിട്ടുമല്ലോ….!!” അവന്‍ സന്തോഷത്തോടെ ചിരിച്ചു.

 

“പിന്നേ നിങ്ങളുടെ ആ സ്ഥലവുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലമൊക്ക ആരുടേയാ…?” ഞാൻ ചോദിച്ചു.

 

“എന്റെ തറവാട് സ്വത്താണ് ചേട്ടാ..” മിനി പറഞ്ഞു. “മൊത്തം അന്‍പത് സെന്റ് തറവാട് സ്ഥലമാണുള്ളത്. അതിനെയാണ് ഞങ്ങൾ അഞ്ചു മക്കള്‍ക്കായി ഞങ്ങളുടെ പപ്പ വീതിച്ചു തന്നത്.”

 

“ഓഹോ… നിന്റെ സഹോദരങ്ങൾക്കും അവരുടെ ആ സ്ഥലം വില്ക്കാന്‍ പ്ലാൻ ഉണ്ടോ…?” ഞാൻ ചോദിച്ചു.

 

“ആ ഏരിയയിൽ വസ്തുക്കള്‍ക്ക് അധികം വില കിട്ടില്ല. അതു കൊണ്ട്‌ വെറുതെ ഇട്ടിരിക്കാൻ താല്‍പ്പര്യം ഇല്ലാതെ അവരും കിട്ടിയ ഉടനെ വില്ക്കാന്‍ തീരുമാനിച്ചതാണ്. പക്ഷേ സെന്റിന് ആ ബ്രോക്കര്‍ പറയുന്ന വില വെറും ഒരു ലക്ഷത്തി ഇരുപതിനായിരം മാത്രമാണ്. അത്ര കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ അവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഒരു ലക്ഷത്തി എഴുപത്തഞ്ച് എങ്കിലും കിട്ടിയാൽ കൊടുക്കുമെന്നാണ് അവരുടെ തീരുമാനം.” മിനി പറഞ്ഞു. “പക്ഷേ ചേട്ടന്റെ ആ ടീം രണ്ടു ലക്ഷത്തി എഴുപതിനായിരം തരുമ്പോ അവർ വേണ്ടെന്ന് പറയില്ല, തീര്‍ച്ചയായും കൊടുക്കും.” മിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ആ അന്‍പത് സെന്റ് ഒരുമിച്ച് കൊടുത്താൽ വില പിന്നെയും കൂടും. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.” ഞാൻ അങ്ങനെ പറഞ്ഞതും എല്ലാവരും വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.

 

“എത്ര കൂടും…?” ഫ്രാന്‍സിസ് ചോദിച്ചു.

 

“സെന്റിന് മൂന്നേ മുക്കാല്‍ ലക്ഷമെങ്കിലും കിട്ടും.” ഞാൻ പറഞ്ഞത് കേട്ട് അവർ അന്തിച്ചു നിന്നു.

 

ചിരിച്ചുകൊണ്ട് ഞാൻ പിന്നെയും മറ്റേ ടീമിന് വിളിച്ച് സംസാരിച്ചിട്ട് വച്ചു.

 

“അവർ എന്താ പറഞ്ഞത്..?” കാര്യം അറിയാൻ മിനി തുടക്കം കൂട്ടി.

 

“അവർ സ്ഥലം ചെന്ന് കണ്ട്, പരിസരം ഒക്കെ പഠിച്ച് മനസ്സിലാക്കി, പിന്നെ മണ്ണിന്റെ സാമ്പിൾ എടുത്ത് ടെസ്റ്റ് ചെയ്തിട്ട് കറക്റ്റ് വില പറയാമെന്നാ എന്നെ അറിയിച്ചത്.”

 

“അതിന് എത്ര ദിവസം വേണ്ടിവരും…?” അഭിനവ് ചോദിച്ചു.

 

“20, 25 ദിവസം എടുക്കും.” ഞാൻ പറഞ്ഞു. “എന്തായാലും ഞാൻ പറഞ്ഞ ആ വില കിട്ടുമെന്ന് തന്നെ കൂട്ടിക്കൊ.” ഞാൻ ഉറപ്പിച്ച് പറഞ്ഞതും അവര്‍ക്ക് സന്തോഷമായി.

 

“പക്ഷേ ചേട്ടാ, അപ്പോ നാളത്തെ ഇടപാട് എങ്ങനെ നടത്തും..?” ഷാഹിദ ആശങ്കയോടെ ചോദിച്ചു.

 

“അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട… നാളത്തെ ഇടപാടിന്റെ ചെക്ക് ഞാൻ കൊടുത്തോളാം.”

 

“അത് വേണോ ബ്രോ…?” അഭിനവ് മടിച്ചു മടിച്ച് ചോദിച്ചു. “ഒരു മാസം കൊണ്ട്‌ ഞങ്ങൾക്ക് കിട്ടേണ്ട ഇരുപത് ലക്ഷവും, ബ്രോ ഏര്‍പ്പാടാക്കിയ ആ ടീം സ്ഥലം വാങ്ങിച്ച് കാശും തരും. അപ്പോ പിന്നെ എല്ലാ കാശും കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞ് ഈ ഇടപാട് ചെയ്യുന്നതല്ലേ നല്ലത്..?”

Leave a Reply

Your email address will not be published. Required fields are marked *