ട്വിൻ ഫ്ലവർസ് – 5 23

 

ഫോണിന്റെ മറുവശത്ത് ഇപ്പോഴും കലപില ശബ്ദം കേട്ടു കൊണ്ടിരുന്നു. ഞാൻ ശാന്തമായി വെയിറ്റ് ചെയ്തു. ഇതുപോലത്തെ സാഹചര്യത്തിൽ ധൃതി മാത്രം പാടില്ല.

 

ഞാൻ ഫോള്‍ഡരിൽ സേവ് ചെയ്ത ഒരു വീഡിയോ പ്ലേ ചെയ്തു.

 

“വാവ്… ഇതാണോ ആ സ്ഥലവും ഫാക്ടറിയും…!!” മിനി ചോദിച്ചു കൊണ്ട്‌ എന്റെ സൈഡിൽ വന്ന് കുനിഞ്ഞു നിന്ന് ലാപ്ടോപ്പിൽ നോക്കി.

 

“അതേ, ഈ ഫോള്‍ഡര്‍ മുഴുവനും ആ സ്ഥലവും ഫാക്ടറിയും എക്യുമെൻസിന്റേയും ഫോട്ടോസും വീഡിയോസുമാണ്.” ഞാൻ പറഞ്ഞു.

 

“നോക്കട്ടെ…!!” എന്നും പറഞ്ഞ്‌ കരുതിക്കൂട്ടി തന്നെ മിനി നല്ലോണം കുനിഞ്ഞ് അവളുടെ മുലകളെ എന്റെ തോളില്‍ അമർത്തി വച്ച് കൊണ്ട്‌ ലാപ്ടോപ്പിൽ നോക്കി. ഉടനെ ഡാലിയ ദേഷ്യത്തില്‍ മിനിയെ തള്ളിമാറ്റി. മിനി പുഞ്ചിരിച്ചു കൊണ്ട്‌ ഒന്നും അറിയാത്ത പോലെ നിന്നു. ഷാഹിദ യും, അശ്വതിയും, പിന്നേ ഗായത്രിയും അസ്വസ്ഥത നിറഞ്ഞ കണ്ണുകളോടെ ഡാലിയയും മിനിയേയും മാറിമാറി നോക്കി.

 

അന്നേരം ഞാൻ വേഗം കസേരയില്‍ നിന്നും എഴുനേറ്റ് മാറി കൊടുത്തു. എന്നിട്ട് അവർ എല്ലാവരിലും നിന്ന് അല്‍പ്പം മാറി മേശയിൽ കേറി കാലുകൾ താഴേക്ക് നീട്ടി ഇരുന്നിട്ട് എന്റെ കോഫി കപ്പ് എടുത്ത് കോഫി ഊതി കുടിച്ചു. അതോടൊപ്പം എന്റെ മൊബൈലും എന്റെ അടുത്തേക്ക് ഞാൻ നീക്കി വച്ചു.

 

ഡാലിയ ദേഷ്യത്തില്‍ ഞാൻ ഇരുന്ന കസേരയില്‍ കേറി ഇരുന്നിട്ട് എന്നെ തുറിച്ചു നോക്കി… ഞാൻ തെറ്റ് ചെയ്തത് പോലെ. ശേഷം ഡാലിയ അവളുടെ ശ്രദ്ധ ലാപ്ടോപ്പിലേക്ക് തിരിച്ചു. അപ്പോ മറ്റ് നാലുപേരും അവളുടെ രണ്ടു വശത്തായി നിന്നു കൊണ്ട്‌ ആ ഫോള്‍ഡരിൽ ഉണ്ടായിരുന്ന വീഡിയോയും ഇമേജും ഓരോന്നായി അഞ്ചുപേരും ഓപ്പണ് ചെയ്തു നോക്കാൻ തുടങ്ങി. എന്നിട്ട് അവർ തമ്മില്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ടായിരുന്നു.

 

ഞാൻ കോഫി കുടിച്ചു കഴിഞ്ഞിട്ട് കപ്പ് മേശ പുറത്ത്‌ വച്ച സമയം മൊബൈലിന് മറുവശത്ത് കലപില ശബ്ദം നിലച്ചു.

 

“റൂബിന്‍…” പെട്ടന്ന് ഫോണില്‍ നിന്നും മീനാക്ഷിയുടെ ശബ്ദം കേട്ടതും ഞാൻ മൊബൈല്‍ കൈയിൽ എടുത്തു പിടിച്ചു.

 

“പറയൂ ചേച്ചി…”

 

“നിങ്ങൾ പറയുന്ന വില തീരെ കുറഞ്ഞു പോയി, റൂബിന്‍. അതിന്റെ യാഥാര്‍ത്ഥ വില ഒരു കോടിക്ക് മുകളില്‍ വരും. നിങ്ങൾ അതിന്റെ പകുതി പോലും ഓഫർ ചെയ്തില്ല…!!” മീനാക്ഷി ശാന്തമായി പറഞ്ഞു.

 

ഉടനെ മിനിയും കൂട്ടരും ആശങ്കയോടെ പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. ഡാലിയയുടെ മുഖത്തും ആശങ്ക നിറഞ്ഞു. ഡാലിയ കസേരയില്‍ നിന്നും എഴുനേറ്റ് നടന്ന് എന്റെ അടുത്ത് വന്നിട്ട് തുടയിൽ കൈയും വച്ച് എന്നോട് ചേര്‍ന്നു നിന്നിട്ട് മൊബൈലില്‍ ശ്രദ്ധിച്ചു.

 

“ചേച്ചി എത്ര വിലയാണ് പ്രതീക്ഷിക്കുന്നത്…?” ഞാനും ശാന്തമായി തന്നെ ചോദിച്ചു.

 

“എല്ലാത്തിനും കൂടി 90 ലക്ഷം കിട്ടിയാല്‍ വില്ക്കാന്‍ ഞങ്ങൾ തയാറാണ്. അതിൽ കുറഞ്ഞ് ഞങ്ങൾ കൊടുക്കില്ല.” മീനാക്ഷി തറപ്പിച്ചു പറഞ്ഞു.

 

അതുകൂടി കേട്ടതും പ്രതീക്ഷ നഷ്ടപ്പെട്ട് മിനിയും കൂട്ടരും തളര്‍ന്നു പോയി. അവർ നാലു പേരും നിരാശയോടെ എന്നെ നോക്കി.

 

പക്ഷേ മീനാക്ഷി പറഞ്ഞതിന് മറുപടിയായി ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഞാൻ കൂളായി ചിരിക്കുന്ന കണ്ടിട്ട് ഡാലിയ ഉള്‍പ്പെടെ അഞ്ചു പേരും എന്നെ അന്തിച്ചു നോക്കി.

 

“ചേച്ചി പറഞ്ഞത് ശെരിയാണ്. യാഥാര്‍ത്ഥ വില ഒരു കോടിക്ക് മുകളില്‍ വരും. പക്ഷേ മറ്റ് കാര്യങ്ങൾ കൂടി കണക്കിലെടുക്കണം, ചേച്ചി.” എന്നെയും അറിയാതെ ഡാലിയയുടെ ചെവിക്ക് മുകളില്‍ പടർന്നു കിടന്ന മുടി ഒതുക്കി വച്ചുകൊണ്ട്‌ ഞാൻ മീനാക്ഷിയോട് ഫോണിൽ പറഞ്ഞു.

 

ഞാൻ മുടി ഒതുക്കി കൊടുത്തതും ഡാലിയയുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.

 

“എന്തു കാര്യങ്ങളാ കണക്കില്‍ എടുക്കേണ്ടത്…?” മീനാക്ഷി നല്ല ഗൗരവത്തിൽ ചോദിച്ചു.

 

“ആ സ്ഥലവും ഫാക്ടറിക്കും 55 ലക്ഷം എങ്കിലും തരാൻ ഞാൻ തയാറായത് വലിയ കാര്യമാണ്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അതിന്‌ 35 ലക്ഷം പോലും വില പറയില്ല.”

Leave a Reply

Your email address will not be published. Required fields are marked *