“പക്ഷേ അത്ര ഒന്നും വേണ്ടല്ലോ…!!” ഡാലിയ പറഞ്ഞു. “വെറും 48 ലക്ഷത്തില്‍ സ്ഥലവും, ഫാക്ടറിയും, എക്യുമെൻസും റെഡിയായില്ലേ…” അത്രയും പറഞ്ഞിട്ട് ഡാലിയ എന്നെ നോക്കി. “ഇനിയും ഒരു ഇരുപതോ മുപ്പതോ ലക്ഷം മാത്രം അറേഞ്ച് ചെയ്താൽ മതിയാവില്ലേ, ചേട്ടാ..?” ഡാലിയ ചോദിച്ചു.
“തല്‍ക്കാലത്തേക്ക് അത്ര മതിയാവും.” ഞാൻ പറഞ്ഞു.
“പക്ഷേ ബ്രോ, ആകെ 21 ലക്ഷം മാത്രമേ ഇപ്പൊ ഞങ്ങൾ എട്ടുപേരുടെ അക്കൗണ്ടന്റുകളിലായി ഉള്ളത്. പിന്നെ ഇരുപത് ലക്ഷത്തോളം ഞങ്ങളിൽ ചിലര്‍ പുറത്ത് പലിശയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ആ കാശൊക്കെ ഞങ്ങൾ തിരികെ ചോദിച്ചിട്ടുണ്ട്. അതൊക്കെ ഒരു മാസത്തിൽ തിരികെ തരാമെന്നാണ് പറഞ്ഞിരിക്കുന്നത്.”
“പിന്നെ ഞങ്ങൾ നാലുപേരുടെ ആഭരണങ്ങള്‍ കുറെ ഉണ്ട്. ഞങ്ങൾക്ക് അത്യാവശ്യമായി വേണ്ടത് മാത്രം മാറ്റിവച്ചിട്ട് ബാക്കി വിറ്റാൽ എങ്ങനെയും 30 ലക്ഷമെങ്കിലും കിട്ടും.” ഗായത്രി പറഞ്ഞു.
“തല്‍കാലം ചാടിക്കേറി അതൊന്നും വില്ക്കണ്ട…” ഞാൻ പറഞ്ഞതും അവരൊക്കെ പരസ്പ്പരം ചിന്താകുഴപ്പത്തോടെ നോക്കി.
“എന്റെ തറവാടിൽ സ്വത്ത് ഭാഗം വച്ചപ്പോ എനിക്ക് പത്ത് സെന്റ് സ്ഥലം കിട്ടിയായിരുന്നു, റൂബി ചേട്ടാ.” മിനി എന്നോട് പറഞ്ഞു. “അതിനെ വിൽക്കാനുള്ള ഏര്‍പ്പാടൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ആ വസ്തു കിടക്കുന്ന ഏരിയ അത്ര പോര, അതുകൊണ്ട് അതിന് വെറും 12 ലക്ഷം മാത്രമാണ് ബ്രോക്കര്‍ പറഞ്ഞത്. അതുകാരണം ഞങ്ങൾക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.” മിനി നീരസം പ്രകടിപ്പിച്ചു.
“അപ്പോ ഞങ്ങളുടെ ആഭരണങ്ങള്‍ വിൽക്കാതെ ആകെ 53 ലക്ഷം മാത്രമേ കൈയിൽ ഉണ്ടാവു.” അശ്വതി പറഞ്ഞു. “പക്ഷേ, റൂബി ചേട്ടാ, കുറഞ്ഞത് 75 ലക്ഷം എങ്കിലും ബിസിനസ്സ് കാര്യങ്ങള്‍ക്ക് മാത്രമായി വേണ്ടെ…? കൂടാതെ ഞങ്ങൾക്ക് വീടും, കുട്ടികളുടെ സ്കൂളും, പിന്നെ മറ്റുള്ള ചിലവുകളും എല്ലാം നോക്കണ്ടേ…!!”
“അതൊക്കെ പരിഹരിക്കാന്‍ നമുക്ക് കുറച്ച് ലോണും, പിന്നെ ബാക്കി കാശ് പലിശയും എടുക്കാം.” അന്‍സാര്‍ പറഞ്ഞു. “കുറവ് വരുന്ന കാശിന് ലോണും പലിശയ്ക്കും എടുക്കാന്‍ തന്നെയാ ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നത്.” അവന്‍ കൂട്ടിചേര്‍ത്തു.
ഒടുവില്‍ കാര്യങ്ങൾ എല്ലാം വിശദമാക്കിയ ശേഷം അവർ എട്ടുപേരും എന്റെ അഭിപ്രായം അറിയാൻ വേണ്ടി ആശങ്കയോടെ എന്നെ നോക്കി.
“നിങ്ങളുടെ ആ വസ്തു 12 ലക്ഷത്തിന് കൊടുക്കേണ്ട…” ഞാൻ അവരോട് പറഞ്ഞു.
“അയ്യോ ചേട്ടാ… അപ്പോ പിന്നെ വെറും 41 ലക്ഷം മാത്രമല്ലേ ഞങ്ങളുടെ കൈയിൽ ഉണ്ടാവുക…!?” ഗായത്രി വെപ്രാളപ്പെട്ട് ചോദിച്ചതും ഞാൻ പുഞ്ചിരിച്ചു.
“എനിക്ക് രണ്ട് ലാന്‍ഡ് ഡെവലപ്മെന്റ് ടീംസിനെ അറിയാം.” ഞാൻ അവരോട് പറഞ്ഞു. “അവരുടെ ജോലി എന്ന് പറയുന്നത്, ഒരു വിലയും ഇല്ലാത്ത വലിയ വസ്തുക്കളെ വാങ്ങി വേണ്ട രീതിക്ക് മാറ്റങ്ങൾ വരുത്തി ആ സ്ഥലത്തിന്റെ ഡിമാന്റ് നാലോ അഞ്ചോ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു വില്‍ക്കുന്നതാണ്.”
“ങേ.. അപ്പോ അവർ നമുക്ക് ഈ പറഞ്ഞതിന്റെ നാലിരട്ടിവില തന്ന് ആ സ്ഥലം വാങ്ങുമോ..?!” ഫ്രാന്‍സിസ് ആവേശത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു.
“പക്ഷേ ഒരു പ്രശ്നം ഉണ്ട്, ബ്രോ..” ഞാൻ അവനോട് പറഞ്ഞു.
“എന്തു പ്രശ്നം..?” മിനി നിരാശയോടെ എന്നോട് ചോദിച്ചു.
“അവർ ചെറിയ പ്ലോട്ടുകൾ ഒന്നും വാങ്ങിക്കാറില്ല. ഏക്കർ കണക്കിന് വാങ്ങിച്ചാലേ അവര്‍ക്ക് ആ ഏരിയ മുഴുവനും കാര്യമായി പല ആവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകളായി ഡെവലപ് ചെയ്ത് കാര്യമായ മാറ്റങ്ങൾ വരുത്തി അതിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കാൻ കഴിയുകയുള്ളു.” ഞാൻ പറഞ്ഞതും എല്ലാ മുഖങ്ങളിലും നിരാശ പടർന്നു.
“അപ്പോ ഈ സ്ഥലം അവർ വാങ്ങിക്കില്ലേ..?” അശ്വതി ചോദിച്ചു.
“ബിസിനസ്സ് പരമായി ഞാൻ അവരുടെയൊക്കെ വളരെ വേണ്ടപ്പെട്ട ക്ലൈന്റ് ആയതുകൊണ്ട് ഞാൻ വെറും ഒറ്റ സെന്റ് കൊടുത്താലും അവർ വാങ്ങിക്കും. പക്ഷേ സ്ഥലത്തിന്റെ സൈസ് കുറയുന്നത് അനുസരിച്ച് അതിന്റെ വിലയും കുറയും.” ഞാൻ വ്യക്തമാക്കി.
