ട്വിൻ ഫ്ലവർസ് – 5 23

 

“ശെരിക്കും ആദ്യം ഞാൻ പറഞ്ഞ 55 ലക്ഷം പോലും എനിക്ക് നഷ്ടമാണ്, ചേച്ചി.”

 

“പക്ഷേ റൂബിന്‍—” അവർ തുടങ്ങിയെങ്കിലും ഞാൻ അവരെ സംസാരിക്കാന്‍ അനുവദിച്ചില്ല.

 

“ഒരു കാര്യം ചെയ്യൂ, നിങ്ങൾ ആ യന്ത്രങ്ങളുടെ ഒറിജിനൽ പർച്ചെയിസിങ് ബില്ലും മറ്റ് ഡോക്യുമെന്റസും ശെരിയാക്കി തരികയാണെങ്കിൽ നിങ്ങൾ പറഞ്ഞ 90 ലക്ഷ്യവും തന്നു ഞാൻ വാങ്ങിക്കും. പിന്നെ നിയമപരമായി ഒരൊറ്റ പ്രശ്നം പോലും എനിക്ക് വരില്ല എന്നും നിങ്ങളുടെ ഒപ്പ് സഹിതം മുദ്ര പത്രത്തിൽ എനിക്ക് എഴുതി കിട്ടണം.” എന്റെ തീരുമാനം ഞാൻ അറിയിച്ചു. “അങ്ങനെ കഴിയില്ലെങ്കിൽ 55 ലക്ഷം പോലും വളരെ കൂടുതലാണ്. ഈ ചര്‍ച്ചയും ഇടപാടും നമുക്ക് അവസാനിപ്പിക്കുന്നതാവും നല്ലത്. 90 ലക്ഷം തരുന്ന വേറെ ആര്‍ക്കെങ്കിലും ചേച്ചി കൊടുത്തോളു.” ഞാൻ തീര്‍ത്തു പറഞ്ഞിട്ട് മിണ്ടാതെ നിന്നു.

 

ഉടനെ അപ്പുറത്ത് പതിഞ്ഞ ശബ്ദത്തില്‍ ചർച്ചകൾ തുടങ്ങിയത്‌ ഞങ്ങൾ കേട്ടു. ഞാൻ അതൊന്നും തടസ്സപ്പെടുത്താതെ ക്ഷമയോടിരുന്നു.

 

ഷാഹിദയും മറ്റ് മൂന്ന്‌ പേരും അസ്വസ്ഥരായി പരസ്പരം നോക്കി. ഡാലിയ ഒന്നും മിണ്ടാതെ എന്റെ തുടയിൽ പിടിച്ചു കൊണ്ടും, ചുണ്ടുകള്‍ ഇറുക്കിയടച്ചു പിടിച്ചുകൊണ്ടും മൊബൈലില്‍ തന്നെ നോക്കി നിന്നു.

 

“ചേട്ടാ…” പതിഞ്ഞ ശബ്ദത്തില്‍ ഗായത്രി എന്തോ പറയാൻ തുടങ്ങിയതും ഞാൻ എന്റെ വിരൽ എന്റെ ചുണ്ടില്‍ വച്ച് കാണിച്ചു. ഉടനെ അവള്‍ മിണ്ടാതെ തലയാട്ടി.

 

ഏഴെട്ട് മിനിറ്റ് അങ്ങനെ കടന്നുപോയി. ഒടുവില്‍ അപ്പുറത്ത് നിശബ്ദമായി.

 

“ശെരി റൂബിന്‍…” ഒടുവില്‍ മീനാക്ഷിയുടെ ശബ്ദം ഫോണിലൂടെ കേട്ടു. “അന്ന് റൂബിന്‍ പറഞ്ഞുവിട്ട ആള്‍ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിട്ട് പോയ ശേഷം ഞങ്ങൾ റൂബിനെ കുറിച്ച് വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. റൂബിന് ഒരുപാട്‌ ബിസിനസ്സ് ഉണ്ടെന്ന് മാത്രമല്ല, നിങ്ങൾ എല്ലാ ബിസിനസ്സും നേരായ വഴിക്ക് നടത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ നിങ്ങളെ കുറിച്ച് മറ്റ് ചില കാര്യങ്ങളും അറിയാൻ കഴിഞ്ഞു.., പക്ഷേ നിങ്ങളുടെ ശത്രുക്കൾ മാത്രം നിങ്ങളെ പേടിച്ചാൽ മതിയെന്ന് അറിയാവുന്നത് കൊണ്ട്‌ ഞങ്ങൾക്ക് നിങ്ങളെ പേടിക്കേണ്ട കാര്യമില്ല എന്നാണ്‌ വിശ്വസം. അതുകൊണ്ട്‌, ഇങ്ങനെയുള്ള ഒരു വ്യക്തിയോട് ഓപ്പണായി തന്നെ കാര്യങ്ങൾ സംസാരിക്കാന്‍ ഞങ്ങൾക്ക് മടിയില്ല.” മീനാക്ഷി പറഞ്ഞിട്ട് ഒന്ന് ചിരിച്ചു. “കൂടാതെ നിങ്ങളും ഞങ്ങളെ കുറിച്ചുള്ള സകല വിവരങ്ങളും അറിഞ്ഞു കഴിഞ്ഞു എന്നും ഞങ്ങൾക്ക് സംശയമില്ല, ശരിയല്ലേ…?”

 

“ശെരിയാണ്, ചേച്ചി. നിങ്ങളെ കുറിച്ചുള്ള സകല വിവരങ്ങളും എനിക്ക് വള്ളിപുള്ളി തെറ്റാതെ അറിയാം. നിങ്ങൾ ഇപ്പൊ എവിടെയാണ് താമസിക്കുന്നതെന്ന് പോലും എനിക്കറിയാം.” ഞാൻ സമ്മതിച്ചു. “പക്ഷേ എന്നെ നിങ്ങള്‍ക്ക് ഭയക്കേണ്ട കാര്യമില്ല, ചേച്ചി.” ഞാൻ വാക്ക് കൊടുത്തു.

 

ഉടനെ അഞ്ചുപേരും വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. ഡാലിയ എന്റെ ഇടത് വശത്ത് എന്നോട് നന്നായി ചേര്‍ന്ന് നിന്നിട്ട് തലയാട്ടി. അന്നേരം ഗായത്രി എന്റെ അടുത്തേക്ക് വന്ന് എന്റെ വലതു വശത്ത് നല്ലത് പോലെ ചേര്‍ന്നു നിന്നു. മറ്റുള്ള മൂന്ന്‌ പേരും വേഗം അടുത്ത് വന്ന് എന്റെ മുന്നില്‍ കഴിയുന്നത്ര എന്നോട് ചേര്‍ന്നു നിന്നിട്ട് ഫോണിൽ ശ്രദ്ധിച്ചു.

 

ഡാലിയ എനിക്ക് പ്രശ്നം ഇല്ലായിരുന്നു. പക്ഷേ മറ്റ് നാലുപേരും ഇങ്ങനെ എന്നോട് ചേര്‍ന്ന് നിന്നപ്പോ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു.

 

“അപ്പോ നമുക്ക് കാര്യത്തിൽ കടക്കാം, റൂബിന്‍.”

 

“ചേച്ചി പറഞ്ഞോളൂ, ഞാൻ കേള്‍ക്കുന്നുണ്ട്.” അസ്വസ്ഥത മറച്ച് കൊണ്ട്‌ ഞാൻ മീനാക്ഷിയോട് പറഞ്ഞു.

 

“ആ ഒരു ഏക്കർ സ്ഥലം ഞങ്ങൾ മൂന്നുപേരുടെ ഭർത്താക്കന്മാർക്കും നയാ പൈസ ചിലവില്ലാതെ കിട്ടിയതാണെന്ന് നിനക്ക് അറിയാമല്ലോ. ആ ഫാക്ടറി കെട്ടി എടുക്കുന്നതിന് മാത്രമാണ് പതിനേഴു ലക്ഷം ചിലവായത്… പിന്നെ പല കസ്റ്റംസ് ഓഫീസുകളിലായി പിടിപെട്ട് കിടന്ന യന്ത്രങ്ങള്‍ എല്ലാത്തിനും കൂടി വെറും രണ്ടര ലക്ഷവും… പിന്നെ… പിന്നെ… നിനക്ക് അറിയാമല്ലോ…. ഞങ്ങൾ മൂന്ന്‌ പേരെയും പതിനൊന്ന് പേര്‍ക്ക് പലപ്പോഴായി കാഴ്ച വച്ചുമാണ് ആ യന്ത്രങ്ങള്‍ എല്ലാം ഞങ്ങളുടെ ഭർത്താക്കന്മാർ കരസ്ഥമാക്കിയത്. സത്യത്തിൽ എല്ലാം കൂടി ഇരുപത് ലക്ഷം മാത്രമാണ് ആകെ ചെലവായത്. ഞങ്ങൾ മൂന്ന്‌ പെണ്ണുങ്ങളുടെ അഭിമാനം നഷ്ടപ്പെട്ടു എന്നത് വേറെ.” അത്രയും പറഞ്ഞിട്ട് മീനാക്ഷി ഒന്ന് നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *