രാവിലെ 6 മണി.
ഞാൻ കമ്പിളി മാറ്റി എഴുനേറ്റപ്പോഴാണ് ഞാൻ പൂര്‍ണ നഗ്നയാണെന്ന് ഓര്‍ത്തത്. നാണത്തോടെ ചിരിച്ചുകൊണ്ട് എന്റെ ഡ്രസ് എടുത്തിട്ടു. ശേഷം എന്റെ റൂമിൽ ചെന്ന് കുളിച്ച് വേറെ ഡ്രെസ്സ് ഇട്ടിട്ട് ചേട്ടന്റെ പ്രാക്ടീസ് റൂമിലേക്ക് പോയി.
വിചാരിച്ച പോലെ ചേട്ടൻ പ്രാക്ടീസ് ചെയ്യുന്നതാണ് കണ്ടത്. എന്നെ കണ്ടതും ചേട്ടൻ പ്രാക്ടീസ് നിര്‍ത്താതെ തന്നെ പുഞ്ചിരിച്ചു. ഒരുപാട് തവണ ചേട്ടൻ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളത് കൊണ്ട് അര മണിക്കൂറില്‍ പ്രാക്ടീസ് കഴിയുമെന്ന് മനസ്സിലായി.
ചേട്ടന് ഒരു പുഞ്ചിരിയും കൊടുത്തിട്ട് ഞാൻ നേരെ കിച്ചണിലേക്ക് നടന്നു.
**************
“നാളെ നിനക്ക് ജോലിക്ക് കേറേണ്ട ദിവസമല്ലേ..?” ഞങ്ങൾ ഒരുമിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയം ചേട്ടൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു കൊണ്ട് മിണ്ടാതിരുന്നു കഴിച്ചു.
ഞാനും ചേട്ടനും അടുത്തടുത്തുള്ള ചെയറിലാണ് ഇരുന്നത്. ഞാൻ ഒന്നും മിണ്ടാത്ത കൊണ്ട് ചേട്ടൻ കഴിക്കുന്നത് നിർത്തി കൊണ്ട് ചേട്ടന്റെ ഇടതു വശത്ത് ഇരുന്ന് കഴിക്കുന്ന എന്നെ ദയനീയമായി ചേട്ടൻ നോക്കി.
ചേട്ടൻ ജോലിക്ക് പോകാൻ ഡ്രസ് മാറി റെഡിയായി വന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ മുഖം വീർപ്പിച്ചിരുന്നത്. ചേട്ടൻ ജോലിക്ക് പോയാല്‍ പിന്നെ രാത്രിയെ തിരികെ വരത്തുള്ളു. അത്രയും നേരം ചേട്ടനെ കാണാതെ ഇരിക്കുന്ന കാര്യമാണ് എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചത്.
“എന്റെ ഡാലി, ബിസിനസ്സ് ഒന്നും നോക്കാതെ എനിക്ക് വീട്ടില്‍ തന്നെ വെറുതെ ഇരിക്കാൻ കഴിയുമോ.?” ചേട്ടൻ ചോദിച്ചു കൊണ്ട് ഇടതു കൈ എന്റെ തോളില്‍ ഇട്ട് എന്നെ വലിച്ച് ചേര്‍ത്തു പിടിച്ചതും എന്റെ പിണക്കം അലിഞ്ഞു പോയി.
“ദേ ചേട്ടാ…” ഞാൻ ചിണുങ്ങി. “ഞാൻ ചേട്ടനോട് പിണങ്ങി ഇരിക്കുന്ന സമയം ഒന്നും ചേട്ടൻ എന്നെ തൊടരുത്.”
“ഓഹോ… അന്നേരം നിന്നെ തൊട്ടാല്‍ എന്തു സംഭവിക്കും..?”
“ചേട്ടൻ എന്നെ തൊട്ടതും എന്റെ പിണക്കം എല്ലാം അലിഞ്ഞു പോകുന്നു.. അപ്പോ പിന്നെ ഞാൻ എങ്ങനെ പിണങ്ങി ഇരിക്കും..?” ചുണ്ടുകള്‍ കോട്ടി ചേട്ടന്റെ കണ്ണില്‍ നോക്കി ഞാൻ ചോദിച്ചു.
“അങ്ങനെ നി എന്നോട് പിണങ്ങി ഇരിക്കണ്ടടി കള്ളി.” ചിരിച്ചുകൊണ്ട് ചേട്ടൻ പറഞ്ഞിട്ട് എന്നെ പിടിച്ചു വലിച്ച് ചേട്ടന്റെ മടിയില്‍ എന്നെ ഇരുത്തി.
അപ്പോ നാണത്തോടെ ചിരിച്ചു കൊണ്ട് ഞാൻ ചേട്ടന്റെ കൈയിൽ അടി കൊടുത്തു. പക്ഷേ ചേട്ടന്റെ മടിയില്‍ തന്നെ ഇരുന്നു.
അങ്ങനെ ഇരുന്നുകൊണ്ട് തന്നെയാ ഞങ്ങൾ കഴിച്ചതും. എന്നെ മടിയില്‍ ഇരുത്തി കൊണ്ട് ചേട്ടൻ തന്നെയാ എനിക്ക് വാരി തന്നത്.
“എന്നാ ഞാൻ പോയിട്ട് വരാം.” ചേട്ടൻ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു. “പിന്നെ, ഞാൻ വരാൻ വൈകും, രാത്രി എനിക്കുവേണ്ടി കാത്തിരിക്കേണ്ട. നി ഉറങ്ങിക്കൊ.” അത്രയും പറഞ്ഞിട്ട് ചേട്ടൻ പോയി.
ചേട്ടൻ പോയതും എന്റെ ശക്തി എല്ലാം ചോർന്നു പോയത് പോലെ അനുഭവപ്പെട്ടു. എന്റെ സന്തോഷം എല്ലാം നഷ്ടമായി. ഞാൻ മുറ്റത്ത് തന്നെ നിന്നു കൊണ്ട് എന്റെ പ്രാണൻ പോയ ദിശയില്‍ തന്നെ ഞാൻ നോക്കി നിന്നു.
(തുടരും)
