ട്വിൻ ഫ്ലവർസ് – 5 23

 

താഴെ ലിഫ്റ്റ് ചെന്ന് ഓപ്പണായത് ഒരു കുഞ്ഞ് ഡോറിന് മുന്നിലാണ്. ആ ഡോർ തുറന്ന് ഒരു ഇടുങ്ങിയ റൂമിലാണ് ഞാൻ കേറിയത്.

 

കാഴ്ചക്ക് ഉപയോഗമില്ലാത്ത ഒരു ചെറിയ മുറി എന്നെ കണ്ടാല്‍ തോന്നുകയുള്ളു. പക്ഷേ സീലിംഗിൽ ഫിറ്റ് ചെയ്തിരിക്കുന്ന ട്യൂബ് ലൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറയില്‍ കറക്റ്റായി ഞാൻ നോക്കി തല അനക്കിയതും ഭിത്തി പോലെ തോന്നിപ്പിക്കുന്ന രഹസ്യ വാതില്‍ എനിക്കുവേണ്ടി തുറന്നു.

 

ഞാൻ അകത്ത് കേറിയതും എനിക്ക് പുറകില്‍ വാതില്‍ അടഞ്ഞു. ഇപ്പൊ വിശാലമായ ഹാളിന് മുന്നിലാണ് ഞാൻ നിന്നത്. ഹാളില്‍ മുപ്പത് മേശയും കസേരകളും കിടപ്പുണ്ടായിരുന്നു. എല്ലാ മേശപ്പുറത്തും കമ്പ്യൂട്ടറുകള്‍ ഉണ്ടായിരുന്നു. പക്ഷേ പതിനഞ്ച് കസേരകളിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. പിന്നെ ഹാൾ ഭിത്തികളുടെ നാല്‌ വശത്തും എട്ട് വലിയ മോണിറ്ററുകളും ഉണ്ടായിരുന്നു. പിന്നെ കുറെ മുറികളുടെ വാതിലുകളും അടഞ്ഞു കിടന്നു.

 

ഞാൻ അകത്ത് കേറി എന്റെ പുറകില്‍ രഹസ്യ വാതിൽ അടഞ്ഞതും അകത്ത് ഉണ്ടായിരുന്ന പതിനഞ്ചു പേരും ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തി എന്നെ നോക്കി പുഞ്ചിരിച്ചു. ശേഷം പതിമൂന്ന്‌ പേര്‍ അവരുടെ ജോലി തുടർന്നു. രണ്ടുപേര്‍ മാത്രം വേഗം എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു.

 

“നമുക്ക് അകത്ത് പോകാം..” സുമ ചേച്ചി ധൃതിയില്‍ പറഞ്ഞിട്ട് വേഗം നടന്നു ചെന്ന് ഒരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.

 

ഞാൻ സാമുവേല്‍ അണ്ണനെ ഒന്ന് നോക്കിയിട്ട് സുമ ചേച്ചി കേറി ചെന്ന റൂമിൽ കേറി. സാമുവേല്‍ അണ്ണൻ ഒന്നും മിണ്ടാതെ എന്റെ കൂടെ വന്നു.

 

റൂമിൽ കേറി സുമ ചേച്ചി ഇരിക്കുന്ന കസേരയുടെ ഇരു വശങ്ങളിലായി ഞാനും സാമുവേല്‍ അണ്ണനും ഇരുപ്പ് ഉറപ്പിച്ചതും സുമ കമ്പ്യൂട്ടറില്‍ ഒരു റെക്കോഡിങ് പ്ലേ ചെയ്തു.

 

“റൂബി ആദ്യം ഇതിനെ ഒന്ന് കാണൂ, അതിനുശേഷം നമുക്ക് ചർച്ച ചെയ്യാം.” സുമ ചേച്ചി വളരെ ഗൗരവമായി പറഞ്ഞതും പ്ലേ ആയ വീഡിയോ എന്താണെന്ന് ഞാൻ നോക്കി.

 

അരവിന്ദ്, സന്തോഷ്, വിഷ്ണു, എന്നിവരെ സുമ ചോദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു. അവർ മൂന്നുപേരേയും മൂന്ന്‌ കസേരകളിൽ ഇരുത്തി കറുത്ത തുണി കൊണ്ട്‌ കണ്ണുകൾ കെട്ടിയിരുന്നു. കോട്ടൺ റോപ്പ് ഉപയോഗിച്ച് കൈകളും പുറകോട്ട് കെട്ടിയിരുന്നു. മൂന്ന്‌ പേരും പേടിച്ച് വിറച്ച് മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോഴേ സുമ അവരെ ശെരിക്കും ഭയപ്പെടുത്തി കഴിഞ്ഞിരുന്നു എന്ന് മനസ്സിലായി. എന്നാൽ അവരുടെ ദേഹത്ത് ഒരു പോറൽ പോലും ഇല്ലായിരുന്നു.

 

“ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു സെക്കന്‍ഡിനുള്ളിൽ ഉത്തരം പറയാൻ തുടങ്ങിയിരിക്കണം… ഇല്ലെങ്കില്‍ നിങ്ങളുടെ നാവിന്റെ ഉപയോഗം എന്നെന്നേക്കുമായി നഷ്ടപ്പെടും. കൂടാതെ ഇവിടെ നിന്നും നിങ്ങള്‍ക്ക് ശിഖണ്ഡികളായി മാത്രമേ പോകാനും കഴിയുകയുള്ളു.” വീഡിയോയിൽ സുമ അവരോട് തണുപ്പൻ മട്ടില്‍ തുടങ്ങി.

 

“ഞങ്ങൾ എന്തു വേണമെങ്കിലും പറയാം മേഡം… ദയവായി ഞങ്ങളുടെ അവിടെ ഇനിയും ഷോക്ക് മാത്രം അടിപ്പിക്കരുത്…” അരവിന്ദ് പേടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.

 

അപ്പോഴാണ് അരവിന്ദും വിഷ്ണുവും അരയ്ക്ക് താഴെ നഗ്നരാണെന്ന് ഞാൻ കണ്ടത്. കോപ്പർ കൊണ്ടുള്ള ട്യൂബിനകത്ത് അവരുടെ ലിംഗം കേറ്റി വച്ചിരുന്നു. ആ ട്യൂബിൽ വയറുകളും കണക്റ്റ് ചെയ്തിരുന്നു. പക്ഷേ സന്തോഷിന് അങ്ങനെ ഒന്നും ചെയ്തിരുന്നില്ല.

 

ഉടനെ ഞാൻ സുമയെ ഒന്ന് നോക്കി.

 

“അവന്റെ രണ്ട് കൂട്ടുകാരെ പോലെയല്ല സന്തോഷ്… അവന്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല… പെണ്ണുങ്ങളെ ചതിച്ചു ആര്‍ക്കും കൂട്ടിക്കൊടുത്തുട്ടുമില്ല, പിന്നെ കുഞ്ഞമ്മയുമായി സന്തോഷിന് ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് അവനെ മാത്രം ഒഴിവാക്കിയത്.”

 

സുമ പറഞ്ഞത് കേട്ട് ഞാൻ മുഖം ചുളിച്ചു. “അപ്പോ അരവിന്ദും വിഷ്ണുവും കുഞ്ഞമ്മയുടെ ആളുകൾ ആണെന്ന് കൺഫോം ആയോ..?” വെറുപ്പോടെ ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *