ട്വിൻ ഫ്ലവർസ് – 5 23

 

അവരും എല്ലാം അറിയണം എന്ന പോലെ ചേട്ടനും എനിക്ക് കണ്ണ് ചിമ്മി കാണിച്ചു.

 

ഇതൊക്കെ എന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്ടന്മാരും കാണുന്നുണ്ടായിരുന്നു.

 

“എന്തൊക്കെയോ പ്രശ്നങ്ങൾ മണക്കുന്നുണ്ടല്ലോ…?!” അന്‍സാര്‍ ചേട്ടൻ ചോദ്യ ഭാവത്തില്‍ എന്നെയും ചേട്ടനെയും മാറിമാറി നോക്കി. പക്ഷെ ചേട്ടന്റെ ശ്രദ്ധ മൊത്തം ഇപ്പോഴും പരിഭവം പറയുന്ന അല്ലിയിൽ ആയിരുന്നു.

 

അതോടെ അവരെല്ലാം ഉത്തരത്തിനായി എന്നെ നോക്കി.

 

“നിങ്ങൾ എല്ലാവരും ഇവിടേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചത്‌ കൊണ്ട്‌ നിങ്ങളൊക്കെ അല്ലിയെ കുറിച്ചും, ഇവിടെയുള്ള ഒരുപാട്‌ കാര്യങ്ങളെ കുറിച്ചും, ചേട്ടനെ കുറിച്ചും, മറ്റ് ചിലരെ കുറിച്ചൊക്കെ വ്യക്തമായി അറിഞ്ഞിരിക്കുന്നതാണ് നല്ലത്.” അത്രയും മാത്രം ഞാൻ അവരോട് പറഞ്ഞു.

 

“എന്തു കാര്യങ്ങൾ…?” അശ്വതി പെട്ടന്ന് അസ്വസ്ഥയായി ചോദിച്ചു.

 

“ചേട്ടന്റെ എന്തു കാര്യങ്ങള്‍…?” മിനി ചോദിച്ചു. എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. അവള്‍ക്ക് ചേട്ടന്റെ കാര്യം മാത്രമാണോ തലയില്‍ കേറിയത്.. ഞാൻ പറഞ്ഞ വേറെ ഒന്നും അവൾ കേട്ടില്ലേ..?!

 

“വല്യ പ്രശ്നങ്ങൾ എന്തൊക്കെയോ ഉണ്ടല്ലോ, ഡാലിയ..” രാഹുല്‍ ചേട്ടൻ സംശയത്തോടെ പറഞ്ഞു. “ശെരിക്കും എന്താണ് ഇവിടത്തെ പ്രശ്‌നങ്ങള്‍…? ഞങ്ങളുടെ സഹായം വേണമെങ്കിൽ ഞങ്ങൾ കൂടെ ഉണ്ടാവും, കേട്ടോ..!!” രാഹുല്‍ ചേട്ടൻ ഉറപ്പിച്ച് പറഞ്ഞു.

 

“പിന്നീട് ഞാൻ നിങ്ങളോട് എല്ലാം വിശദമായി തന്നെ പറയാം.” ഞാൻ ശബ്ദം താഴ്ത്തി നല്ല ഗൗരവത്തിൽ അവർ എട്ടുപേരേയും നോക്കി പറഞ്ഞതും അവരൊക്കെ കാര്യത്തിന്റെ ഗൗരവം മനസിലായത് പോലെ തലയാട്ടി.

 

“ഡാലി അക്കാ…” അരുള്‍ എന്റെ അടുത്ത് വന്ന് പുഞ്ചിരിയോടെ നിന്നു. ഉടനെ അരുളിനെ ഞാൻ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അതുപോലെ അവരെയും ഞാൻ അരുളിന് പരിചയപ്പെടുത്തി.

 

“ഉങ്കള പത്തി എൻകിട്ട റൂബി അണ്ണാ നെറയവേ സൊല്ലിയിരുക്കാങ്ക.” അരുള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

 

ഒടുവില്‍ അല്ലിയുടെ പരാതിയും പരിഭവവും എല്ലാം കേട്ടു കഴിഞ്ഞതും ചേട്ടൻ എന്തൊക്കെയോ അവളുടെ കാതില്‍ പറഞ്ഞ്‌ അല്ലിയെ സമാധാനിപ്പിച്ചു.

 

ഉടനെ അവളുടെ ചിരിയും പഴയ ഉത്സാഹവും തിരികെ വന്നു. അവള്‍ നല്ല ഉത്സാഹത്തോടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ചേട്ടനും എല്ലാം ചുരുക്കി പറഞ്ഞിട്ട് അവളെ താഴെ നിര്‍ത്തി. ഉടനെ അല്ലി ചിരിച്ചു കൊണ്ട്‌ ചേട്ടനെ വിട്ടിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ തന്നു.

 

“അല്ലിയുടെ സന്തോഷവും എനർജിയൂം കണ്ടിട്ട് എനിക്ക് എന്തോ നല്ല ഉത്സാഹം തോനുന്നു.” അഭിനവ് ചേട്ടൻ പുഞ്ചിരിയോടെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.

 

അന്നേരം ചേട്ടനും അരുളും ഞങ്ങളെ വിട്ട് കുറച്ചു ദൂരേക്ക് മാറി ചെന്നു നിന്നു. ശേഷം ചേട്ടൻ അവനോട് എന്തോ ഗൗരവമായി സംസാരിക്കാന്‍ തുടങ്ങി. അരുള്‍ എല്ലാം തലയാട്ടി കേട്ടു. എന്നിട്ട് തിരിച്ച് അവനും എന്തൊക്കെയോ പറഞ്ഞു. ശേഷം അരുള്‍ മാറി നിന്ന് ആര്‍ക്കൊക്കേയോ കോൾ ചെയ്തു രഹസ്യമായി സംസാരിച്ചു. ശേഷം അവനും ചേട്ടനും പിന്നെയും കാര്യമായ എന്തോ ചർച്ച തുടർന്നു.

 

അന്നേരം എന്റെ കൈയും പിടിച്ച് എന്റെ അടുത്ത് തന്നെ അല്ലി അസ്വസ്ഥതയോടെ ചേര്‍ന്നു നിന്നു. എന്നിട്ട് പുതിയ ആളുകളെ അല്‍പ്പം പേടിയോടെ അവള്‍ നോക്കി.

 

“എന്തിനാ ഞങ്ങളെ ഇങ്ങനെ പേടിയോടെ നോക്കുന്ന..?” ഷാഹിദ പുഞ്ചിരിയോടെ അല്ലിയോട് ചോദിച്ചു. പക്ഷേ അവള്‍ ഒന്നും മിണ്ടാതെ എന്റെ പുറകില്‍ മാറി നിന്നു.

 

“റൂബി ബ്രോ അരുളിനോട് ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നല്ലേ പറഞ്ഞത്. അപ്പോ ഞങ്ങളെ കുറിച്ച് നിന്നോട് ഒന്നും പറഞ്ഞില്ലേ…?” അവള്‍ടെ ഭയം കണ്ടതും ഫ്രാന്‍സിസ് ചേട്ടൻ അല്ലിയോട് ചോദിച്ചു.

 

ഉണ്ടെന്ന് അല്ലി തലയാട്ടി.

 

“പിന്നേ എന്തിനാ ഈ പേടി…?” ഗായത്രി അല്ലിയോട് ചോദിച്ചു. അതിന്‌ മറുപടി പറയാതെ അല്ലി തല താഴ്ത്തി എന്റെ പുറകില്‍ ഒളിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *