മുനി ടീച്ചർ – 6 55അടിപൊളി 

“വല്ലപ്പോഴും ആണെങ്കിലും അച്ഛൻ വരുന്നതെങ്കിലും ആൾക്ക് ഇതെല്ലാം വേണമല്ലേ?”

“പത്തോളം ഫ്ലാറ്റുകൾ കണ്ടതാ. അച്ഛന് ഇതാ ഇഷ്ടമായത്. പലതും വില വളരെ കൂടുതലായിരുന്നു. ഈ ഏരിയയിൽ അന്നൊക്കെ വില കുറവായിരുന്നു.”

ടീച്ചർ ഷവറും ടബ്ബുമെല്ലാം നോക്കിക്കണ്ടു. വളരെ നല്ലത് എന്ന രീതിയിൽ ഒരു തംസ് ആപ്പ് കാണിച്ചു. ഞങ്ങൾ പുറത്തുകടക്കുമ്പോൾ ഞാൻ പറഞ്ഞു: “ടീച്ചർക്ക് വേണേൽ ഇവിടന്നു കുളിക്കായിരുന്നു. ഞാൻ എന്റെ റൂം തന്നെയാണു തന്നത്. ഞാൻ അതാ ആലോചിച്ചില്ല.”

“ഒന്ന് പോടാ. അതുതന്നെ ധാരാളം. പിന്നെ അച്ഛന്റെ റൂമല്ലേ ആൾക്കിഷ്ടപ്പെട്ടില്ലലോ?” അതിനു ഞാനൊന്നും മിണ്ടിയില്ല.

ബെഡ്‌റൂമിലേക്കിറങ്ങിയ ഞങ്ങൾ അവിടത്തെ പുതുപുത്തൻ കട്ടിലിലിരുന്നു. കട്ടിലിൽ ടീച്ചർ ചാരിയിരിക്കുന്നതും ടീച്ചറുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നതുമെല്ലാം മനസ്സിൽ തെളിഞ്ഞുവന്നു. അടച്ചിട്ടിരുന്നതിലാണ് മുറിയിൽ ഒരു പഴകിയ ഗന്ധം നിറഞ്ഞിരിക്കുന്നു. ഒരുനാൾ ടീച്ചറുടെ കൂടെ ഈ റൂമിൽ കഴിയാൻ സാധിച്ചാൽ ഈ റൂമിനു ടീച്ചറുടെ ഗന്ധം വന്നുചേരുമെന്നു ഞാനോർത്തു.

വാഡ്രോബുകളെല്ലാം തുറന്നു കാണിച്ച ശേഷം ഞാൻ പുറത്തേക്കുള്ള ബാൽക്കണി മെല്ലെ കർട്ടൻ നീക്കി കാണിച്ചുകൊടുത്തു.

“തുറക്കേണ്ടല്ലേ?”

“ഉം. വേണ്ട.” ഇതും പറഞ്ഞു ഞാൻ മെല്ലെ ചിരിച്ചു. കിച്ചണിലെ ജനാലക്കരികിൽ നിന്നു മാറിനിൽക്കാൻ പറഞ്ഞത് ടീച്ചർ മറന്നിട്ടില്ല.

“അച്ഛൻ എത്ര തവണ ഇവിടെ നിന്നിട്ടുണ്ട്?”

“പത്തോളം തവണ വന്നിട്ടുണ്ട്. എല്ലാംകൂടി ഏകദേശമൊരു രണ്ടുമാസത്തോളം അച്ഛൻ ഇവിടെ താമസിച്ചിട്ടുണ്ടാകും.”

“വായനാപ്രിയനാണല്ലേ അച്ഛൻ?”

“അതേ. ഇവിടെയാകുമ്പോ പകുതിനേരവും വായന തന്നെയാവും.”

“കുട്ടനും കിട്ടിയിട്ടുണ്ടല്ലോ വായനാശീലം. ഒരുപാടു ബുക്കുകളുണ്ടല്ലോ ഷെൽഫിൽ”

“ഓഹ്, വല്ലപ്പോഴും. എനിക്കിഷ്ടാ. ഞാൻ പറഞ്ഞില്ലേ, ബോറിങ്ങാണിവിടെ. അപ്പൊ ബോറടി മാറ്റാൻ.. അച്ഛന്റേതു കണ്ടു ശീലിച്ചതാ.”

“വെരി ഗുഡ്.”

“ടീച്ചറും അല്പം വായനയുള്ള കൂട്ടത്തിലാണല്ലോ അല്ലെ?”

“ഉം, കോളേജിലായിരുന്നപ്പോഴൊക്കെ ഒരുപാടു വായിച്ചിരുന്നു.ഇപ്പോ ഒരുപാടു കുറവാ.”

ടീച്ചർ ഷെൽഫിൽ നിന്ന് ഒരു ബുക്കെടുക്കുന്നതും അതു മറിച്ചുനോക്കുമ്പോൾ ഞാൻ മെല്ലെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിക്കുന്നതും ആ പിൻകഴുത്തിൽ എൻറെ മൂക്കും ചുണ്ടുകളുമമർത്തുന്നതുമെല്ലാം ഞാൻ സങ്കല്പിച്ചു. ഇതുപോലെയുള്ള സങ്കൽപ്പങ്ങൾ മനസിലേക്ക് കാറ്റുപോലെ വന്നു വെള്ളംപോലെ ഒഴുകിപോയിക്കൊണ്ടേയിരുന്നു. സംസാരിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ഹാളിലെത്തി. എൽ ഷെയ്പ്പിലാണ് ഹാൾ. ഹാളിന്റെ ഒരു ഭാഗത്തുനിന്നും മാസ്റ്റർ ബെഡ്‌റൂമിലേക്കും മറുഭാഗത്തുനിന്നും ഒരു ലിവിങ് റൂമിലേക്കും വാതിലുകളാണ്. ടീച്ചറെ ഞാൻ ലിവിങ് റൂമിലേക്കു ക്ഷണിച്ചു.

“ഓഹ്, ഇതു സാധാരണ ഫ്ലാറ്റുകളിൽ കാണാറില്ലല്ലോ.”

“ശരിയാ. ഇത് ശരിക്കും ഈ ഹാളിന്റെ ഒരു എക്സ്ടെൻഷനും പിന്നെ പൂജാമുറിയും ഒരു കൊച്ചു സ്റ്റോറേജ് റൂമും ചേർന്നതായിരുന്നു. അച്ഛൻ അതെല്ലാം ഒഴിവാക്കി ഇതൊരു ലിവിങ് സ്പെയിസ് ആക്കി.”

“വീട്ടിൽ കൂടുതൽ ആളുകളില്ലാത്തവർക്കു ഇതാ നല്ലത്.”

“കണക്ട്”

“സ്റ്റോറേജ് റൂമിന്റെ വാതിൽ ഇരുന്ന ഇവിടെ ഈ വിൻഡോ വച്ചു. ഇതു പ്രൈവസി അല്പം കുറയ്ക്കും. പക്ഷെ ഈ കർട്ടൻ പിന്നീട് ഇട്ടതാ. ഇപ്പൊ പ്രശ്നമില്ല.”

“ഇതൊക്കെ ആൾതാമസമുണ്ടെങ്കിലല്ലേ…”

“അതെയതേ…” രണ്ടുപേരും ചിരിച്ചു.

“ഫ്ലാറ്റുണ്ട് എന്ന് കുട്ടനും, നിന്നെ പോയി കാണണം എന്ന് ലിസിമ്മയും പറഞ്ഞപ്പോഴൊന്നും ഇത്ര വലിയ സെറ്റപ്പിലാണ് നിന്റെ താമസം എന്നോർത്തില്ല. വെറുതെയല്ല നാട്ടിലൊന്നും വരാത്തത്.”

“അതൊന്നുമല്ല ടീച്ചറേ… നാട്ടിൽ വരാൻ ഒരു കാരണം വേണ്ടേ… ഇനി നാട്ടിൽ വരാനുള്ള ഒരവസരവും പാഴാക്കില്ല.”

“ഉം പോടാ പോടാ.” ഇതുംപറഞ്ഞു ടീച്ചർ നേരെ ഹാളിലെ സോഫയിലേക്കുവീണു. ഇത്തവണ ഞാൻ അടുത്തുതന്നെ പോയിരുന്നു.

“നീ ടീവി കാണാറുണ്ടോ? അൽപനേരം കണ്ടിരുന്നാലോ?”

Leave a Reply

Your email address will not be published. Required fields are marked *