“അങ്ങേർക്കു പ്രശ്നമൊന്നുമില്ലെടാ… ലിസിമ്മയോടു കഴിഞ്ഞയാഴ്ചയാണു പറഞ്ഞത്… നിന്നെ കാണാൻ പറ്റുമെങ്കിൽ കാണാൻ പറഞ്ഞു.”
“വേറെ എന്തെങ്കിലും പറഞ്ഞോ?”
“ഉണ്ട്.. എല്ലാം ഞാൻ പറയാം.”
“എന്താ?”
“ഒക്കെ പറയാം.”
“ടീച്ചർക്കെന്താ ഒരു ടെൻഷൻ പോലെ?”
“ഒന്നുമില്ലെടാ… ഇങ്ങനെ ഒറ്റക്കു വന്നപ്പോൾ ഒരു പേടി… ഒരു സങ്കടം… എന്തോ മിസ്സിംഗ് പോലെ”
“ഒറ്റക്കോ? ഞാനില്ലേ? എന്തിനാ പേടിക്കുന്നത്..?”
ടീച്ചർ അൽപനേരം ഒന്നും മിണ്ടിയില്ല…
“എന്താ ടീച്ചറേ…?” വിഡ്ഢിയായ ഞാൻ വീണ്ടും ചോദിച്ചു.
“ഒന്നുമില്ലെടാ… നിനക്ക് മനസ്സിലാകില്ല.”
“എന്തുപറ്റി ടീച്ചറെ… പറയൂ..”
“ഒന്നുമില്ലെടാ… മുരളിചേട്ടനില്ലാത്തതിന്റെ ഒരു വിഷമം…”
“സാരമില്ല ടീച്ചറേ… ചേട്ടനെയുംകൂട്ടി ഒരിക്കൽ വരൂ… ഞാൻ പറയാം ചേട്ടനോട്.”
“നീ പറഞ്ഞിട്ടൊന്നും കാര്യമില്ലെടാ”
“നമുക്കു നോക്കാം.”
ടീച്ചർ പിന്നെയും ഒരു മൗനത്തിലേക്കു പോയി. ഞാൻ കുറെ കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല.
അല്പനേരത്തിനുശേഷം ഞാൻ പറഞ്ഞു: “വാ നമുക്കൊന്നു നടക്കാം.”
ടീച്ചർ എഴുന്നേറ്റു. ഞങ്ങൾ അല്പദൂരം നടന്നു. പൂക്കളെയും പക്ഷികളെയും ചെടികളെയുമെല്ലാം നോക്കി ഓരോന്നിന്റെ പേരുകൾ വായിച്ചു നാട്ടിലുള്ളവയുമായി താരതമ്യം ചെയ്തു.. അങ്ങിനെ ഒരു അരമണിക്കൂറോളം നടന്നു.
ഞങ്ങൾ രണ്ടുപേരും സംസാരിച്ചുകൊണ്ടേയിരുന്നു. മിക്കതും പൂക്കളെയും പൂന്തോട്ടത്തെയും കിളികളെയും പഴങ്ങളെയും ചെടികളെയും കുറിച്ചായിരുന്നു… ടീച്ചറുടെ വീട്ടിലെ പൂന്തോട്ടത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ടീച്ചർക്ക് ചെടികളെയും പൂക്കളെയും നട്ടുപരിപാലിക്കുന്നതു ഒരു ആവേശമാണെന്നു മനസ്സിലായി.
ഞങ്ങൾ വീണ്ടും ഒരു പാർക്ക്ബെഞ്ചിലുരുന്നു.
“എന്നെ സ്വീകരിക്കാനും കാണാനും ഇന്നത്തെ ക്ലാസൊഴിവാക്കി നീ വന്നല്ലോ… ഒരുപാട് നന്ദി കുട്ടാ”
“അതെന്തിനാ ടീച്ചറേ… ടീച്ചർ വന്നാൽ ഞാൻ എപ്പോ വേണമെങ്കിലും സ്വീകരിക്കാൻ വരും. എവിടെ വേണമെങ്കിലും കൂടെ വരാം.”
“കണ്ടോ, എത്ര കപ്പിൾസാ ഇവിടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നത്… എനിക്കിതൊന്നും ഇല്ല… മുരളിച്ചേട്ടനു ഇതൊന്നും മനസ്സിലാവില്ല.”
“ചേട്ടനു തിരക്കായിട്ടല്ലേ ടീച്ചറേ…. എന്നാലും ടീച്ചറെ ഇവിടെ വരാനൊക്കെ സമ്മതിച്ചല്ലോ… അതുതന്നെ വലിയ കാര്യമല്ലേ…” ഞാൻ പറഞ്ഞു നിർത്തി.
“ഞാനുണ്ടല്ലോ ടീച്ചറുടെ കൂടെ… വേണമെങ്കിൽ നാളെയും വരാം.”
ടീച്ചർ ഒന്നും മിണ്ടിയില്ല. ഇപ്പോഴാണ് എനിക്ക് ടീച്ചറുടെ ഈ മൂഡോഫിന്റെ ശരിക്കുമുള്ള കാരണം മനസ്സിലായത്. എനിക്ക് എന്തുപറയണം എന്നറിയില്ല. ഞാനും കുറെ നേരം മിണ്ടാതെയിരുന്നു.
അവസാനം ടീച്ചർ തന്നെ മൗനം ബേധിചു. “എന്താ മിണ്ടാത്തത്?”
“സാരല്യ ടീച്ചറേ… എല്ലാം ശരിയാകും. ”
ടീച്ചർ മെല്ലെ ചിരിച്ചു… എന്നിട്ടു പറഞ്ഞു: “വാ… കുറച്ചുകൂടി നടന്നാലോ?”
നേരം ഉച്ചയോടടുക്കുന്നു. ഒരുപാടു നടന്നു. രണ്ടുപേർക്കും വല്ലതും കഴിച്ചാലോ എന്നുണ്ട്.
“വല്ലതും കഴിച്ചാലോ?”
“ഞാനിതു ചോദിക്കാനിരിക്കുകയായിരുന്നു. നമുക്ക് പുറത്തുപോകാം. ഫ്‌ളവേർസ് സ്ട്രീറ്റിൽ ഒരുപാടു ഫാസ്റ്റ്ഫുഡ് പ്ലേയ്‌സുകളുണ്ട്. അതോ ലഞ്ച് ആയാലോ?”
“ഇല്ലെടാ, ലൈറ്റ് ആയി എന്തെങ്കിലും കഴിക്കാം. ലഞ്ചിന് അവിടെയെത്തണം. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നുണ്ട്. തിരിക്കാൻ രാത്രിയാകും. അതാ നിന്നെ കാണാൻ രാവിലെ തന്നെ വന്നത്.”
“അതുശരി.” എനിക്കു തോന്നിയ നിരാശ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.
“അപ്പോളിനി പോകുന്നതിനു മുമ്പ് കാണില്ലേ? ടീച്ചർ ഒരു ദിവസം വീട്ടിൽ വരൂ. എത്രനാളുണ്ടാകും ഇവിടെ?” ചോദിക്കാൻ അവസരം നോക്കിനിന്ന എല്ലാ ചോദ്യങ്ങളുംകൂടി ഞാൻ ഒരുമിച്ചെറിഞ്ഞു.
“കുറച്ചു ദിവസങ്ങൾ കൂടി. തീരുമാനമായിട്ടില്ല.”
അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിലെത്തി. മെനു ബോർഡിലൂടെ കണ്ണോടിച്ചു “എനിക്ക് ഒരു ചിക്കൻ സാൻഡ്‌വിച് മതി” എന്ന് ടീച്ചർ പറഞ്ഞു. വെയിറ്ററെ വിളിച്ചു രണ്ടുപേരും കഴിക്കാനും ജ്യൂസും ഓർഡർ ചെയ്തു. ഞാൻ വീണ്ടും ചോദിച്ചു: “അപ്പോ എത്രനാളുണ്ടാകും, തീരുമാനമായില്ലല്ലേ.”
