“എന്നെ ഫ്രണ്ട് മെട്രോ സ്റ്റേഷനിൽ വിട്ടു. ഇനി അവിടെയെത്താൻ അര മണിക്കൂറോളം വേണം. ടിക്കറ്റ് എടുക്കാൻ നിൽക്കുവാ.”
“സമാധാനം. വിളി വരാത്തകാരണം ഞാൻ പേടിച്ചിരുക്കുവായിരുന്നു.”
“അതെന്തിനാ പേടി?”
“ഇനി വല്ല അസൗകര്യവും വന്നോ എന്നൊരു പേടി”
“ഉം… എന്നാൽ വച്ചോ. ടിക്കറ്റ് എടുക്കട്ടേ, കയറിയിട്ടു വിളിക്കാം. നീ എവിടെയെത്തി?”
“ഞാനും മെട്രോയിലാ… ഒരു ഇരുപതു മിനുട്ടിൽ അവിടെയെത്തും. ടീച്ചറെത്തുമ്പോൾ ഞാൻ സ്റ്റേഷനിലുണ്ടാകും.”
“എന്നാ ശരി. കയറിയിട്ട് വിളിക്കാം. ബൈ!”
അക്ഷമനായി ഞാൻ ടീച്ചറുടെ വിളിയും പ്രതീക്ഷിച്ചിരുന്നു. ഇരുപതു മിനിറ്റായിട്ടും വിളിയൊന്നുമില്ല. ക്ഷമകെട്ട് ഞാൻ തിരിച്ചു വിളിച്ചു. വിളിക്കാം എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്ത് പറ്റി എന്നും ചിന്തിച്ചു ഞാൻ സ്റ്റേഷനിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു. സമയം അരമണിക്കൂർ കഴിഞ്ഞു, നാൽപതു മിനിറ്റായി.
എത്തേണ്ട സമയം കഴിഞ്ഞു. രണ്ടു ട്രെയിനുകൾ കടന്നുപോയി. ആളുകൾ മുഴുവനും ഇറങ്ങിപോയിട്ടും ടീച്ചറില്ല. മൂന്നാമത്തെ ട്രെയിനിലുമില്ലെങ്കിൽ വിളിച്ചുനോക്കാം എന്നുകരുതി ഞാൻ അവിടെ അക്ഷമനായിരുന്നു. മൂന്നാമത്തെ ട്രെയ്‌നിലെയും ആളുകളെല്ലാം പോയിക്കഴിയാറായി. ഞാൻ വിളിക്കാനായി ഫോണെടുത്തു. അതാ കയ്യിൽ ഒരു വാനിറ്റി ബാഗുമായി ടീച്ചർ സാവധാനം നടന്നുവരുന്നു. എന്നെ കണ്ട ടീച്ചർ ഒരു പതിഞ്ഞ ചിരി പാസാക്കി. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി. നടന്നു അടുത്തെത്തിയ ടീച്ചർക്ക് ഞാൻ കൈകൊടുക്കാനായി ഞാൻ കൈനീട്ടി. ടീച്ചർ കൈ തരാതെ എന്റെ അടുത്തുവന്നുനിന്നു. “എന്തേ വൈകിയത്… ബാഗ് ഞാൻ പിടിക്കാം.”
“വേണ്ട കുട്ടാ… ട്രെയിനിൽ ഇവിടെ ആദ്യമായി വരുന്ന രണ്ടു പ്രായംചെന്നവരുണ്ടായിരുന്നു. അവർക്കു ലൈനും സ്റ്റേഷനും പറഞ്ഞുകൊടുത്തുവിട്ടു. അതാ വൈകിയത്.”
“എന്തൊക്കെ വിശേഷങ്ങൾ..? ടീച്ചർക്ക് ഒരു മാറ്റവുമില്ല.”
ടീച്ചർ ഒന്നും മിണ്ടുന്നില്ല. മന്ദം ചിരിക്കുന്നു.
“നമുക്ക് എവിടെയെങ്കിലും ഇരിക്കാം.”
“ഓക്കേ” ടീച്ചറുടെ മറുപടി വീണ്ടും ചെറുതാണ്.
“എന്താ ഒന്നും മിണ്ടാത്തത്… നമുക്ക് ഗാർഡനിൽ പോകാം.”
ഇതിനും മറുപടിയില്ല. രണ്ടുപേരും നടക്കാൻ തുടങ്ങി. ഞാൻ ലാൽബാഗിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടായതെ നടന്നു. നഗരം നല്ല തിരക്കിലാണ്. ഞാൻ അതൊന്നും അറിയുന്നില്ല. ആളുകൾ ഓഫിസിലേക്കു പോകുന്ന സമയമാണ്. റോഡുകൾ ക്രോസ്സ്ചെയ്യാനും നടക്കാനുമെല്ലാം ഞങ്ങൾ സമയമെടുത്ത്. ഇടയ്ക്കു ഒരിക്കൽക്കൂടി ഞാൻ ടീച്ചറുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും ടീച്ചർ സമ്മതിച്ചില്ല. “എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നത്? വല്ല പ്രശ്നവുമുണ്ടോ?” ഞാൻ ചോദിച്ചു. “ഒന്നുമില്ല കുട്ടാ.” ഞങ്ങൾ നടന്ന് നടന്ന് ഗാർഡനിലെത്തി.
അധികം ആളുകളൊന്നുമില്ലാത്ത ഒരു മരച്ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഒരു പാർക്ക്ബെഞ്ചിലുരുന്നു. ടീച്ചർ ബാഗ് ഞങ്ങൾക്ക് രണ്ടുപേർക്കുമികയിൽ വച്ചു അൽപനേരം തല താഴ്ത്തിയിരുന്നു.
“യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?” ഞാൻ വീണ്ടും ചോദിച്ചു.
“നന്നായിരുന്നു.”
“ബസ്സിൽ ആണോ നാട്ടീന്നു വന്നത്?”
“അല്ല. ഫ്രണ്ടിന്റെ കാറിൽ. അവൾ ഡ്രൈവ് ചെയ്തു വരാറുണ്ട്. ഇത്തവണ ഒറ്റക്കായതിനാൽ എന്നെയും കൂട്ടി. അതോടെ കുറച്ചുനാൾ അവളുടെ കൂടെ തങ്ങാമെന്നായി. ഞങ്ങൾ ഒരു മാസം മുമ്പ് പ്ലാൻ ചെയ്തതാണ്. ഉറപ്പായിട്ടു പറയാമെന്നുകരുതിയാ ഒന്നും മിണ്ടാതിരുന്നാൽ.”
“ഓ, ഇരുന്നു മടുത്തുകാണുമല്ലേ…”
“അതേ… ഇടക്കിടക്ക് നിർത്തിയാണ് പോന്നത്. സംസാരിച്ചും പാട്ടുകൾ കേട്ടും… രസമായിരുന്നു… ഒരുപാടുനേരത്തെ ഇരിക്കൽ മാത്രമാണ് പ്രശ്‌നം”
“മുരളിച്ചേട്ടൻ ഇപ്പോൾ എവിടെ?”
“വീട്ടിൽത്തന്നെയുണ്ട്. ഇന്നോ നാളെയോ മാഗ്ലൂരിലേക്കു പോകും. ജോലി ആവശ്യത്തിനായി.”
“അവിടെ തങ്ങുമോ?”
“ഒരു മൂന്നാഴ്ചയെങ്കുലും…”
“ഇങ്ങോട്ടുപോരാൻ സമ്മതിച്ചോ? ലിസിമ്മയോടു പറഞ്ഞോ?”
