മ്മ്… ഞാൻ കുറച്ചാളോടൊക്കെ ചോദിച്ചിട്ടുണ്ട്
സംസാരിച്ചുകൊണ്ടിരിക്കെ ഇബ്രായിക്കുകയും ചന്ദ്രേട്ടനും ഒക്കെ വന്നപ്പോ ഉപ്പ അവർക്കൊപ്പം പറമ്പിലെക്ക് പോവാനായി ഇറങ്ങി
റാഷി വന്നാൽ അവനോട് ബാങ്കിൽ ചെന്നു പൈസ എടുക്കാൻ പറയണം…
ആ… നീ പിനേം ഞങ്ങളെ എല്ലാം അക്കൗണ്ടിൽ പൈസ ഇട്ടല്ലേ… വണ്ടിയിൽ എണ്ണയടിക്കുന്നതും വീട്ടിലേക്ക് സാധനം വാങ്ങുന്നതും അടക്കം നീ റാഷീടെ കൈയിൽ കൊടുത്ത കാർഡിന്നാ… ഒന്നിനും ചിലവാക്കാനില്ലേൽ പിന്നെന്തിനാ പൈസ ഇടുന്നെ…
നിങ്ങക്ക് ഉമ്മാനേം കൂട്ടി ഒരു ട്രിപ്പൊക്കെ പോകരുതോ… അളിയനും ഇത്തയും പോയാകണ്ടില്ലേ…
അകത്ത് കയറി ചെല്ലുമ്പോ സൗമിനി ഏച്ചിയും അയിഷാത്തയും പണിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്
എന്താണ് ഒക്കെ അല്ലേ മക്കളേ…
അയിഷ : ആ കെളവാ…
ഉമ്മ എവിടെ…
സൗമിനി : പശുവിനു പുല്ല് വെട്ടാൻ പോയതാ…
മ്മ്… പശൂനെ നോക്കാൻ പറ്റിയ ആരേലും പരിചയത്തിൽ ഉണ്ടേൽ പറ… വലിയ പണിയൊന്നുമില്ല തൊഴുത്ത് വർത്തിയാക്കണം പശുക്കളെ കുളിപ്പിക്കണം ഭക്ഷണംകൊടുക്കണം കറക്കാൻ മെഷീൻ സെറ്റ് ചെയ്യണം…
സൗമിനി : ആണുങ്ങൾ തന്നെ വേണോ…
ആണായാലും പെണ്ണായാലും കുഴപ്പമൊന്നുമില്ല വിശ്വസിക്കാൻ പറ്റുന്ന ആളായാൽ മതി… എന്തെ ആരേലും ഉണ്ടോ…
സൗമിനി : ഒരു പെണ്ണുണ്ട്… ഫൗസ്യ എന്നാ പേര്…
അയിഷ : ഏത്… ജോയിച്ചേട്ടന്റെ പഴയ വീട്ടിൽ വാടകക്ക് താമസിക്കുന്നവരോ…
സൗമിനി : ആ… അവളെന്നോട് എന്തേലും പണികിട്ടുമോന്ന് ചോദിച്ചിനും… ഭർത്താവ് മരിച്ചതാ…മുപ്പത് മുപ്പത്തെട്ട് വയസ് കാണും രണ്ട് ചെറിയ മക്കളുണ്ട്… ഇപ്പൊ ഒരു തുണിക്കടയിൽ പണിക്ക് നിക്കുവാ… രാവിലെ പത്ത് മണിമുതൽ രാത്രി എട്ടു മണി വരെ നിന്നാൽ മാസം ഒൻപതിനായിരം രൂപയാ കിട്ടുന്നെ അതിൽ മൂവായിരം വീടിന്റെ വാടകയും ദിവസോം പോയിവരാനുള്ള വണ്ടി പൈസേം കുട്ടികൾക്ക് സ്കൂളിൽ പോവാനുള്ളതും ചെലവും എല്ലാം കൂടെ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞു…
ചേച്ചി അവരോട് പറ ഒരാഴ്ച്ച വന്ന് നോക്കട്ടെ പറ്റിയാൽ നിർത്താം താമസവും ഭക്ഷണവും ഇരുപതിനായിരം രൂപയും കൊടുക്കാം
സൗമിനി : പാവം കൊച്ചാടാ… നിങ്ങക്കിഷ്ടപെടും…
വന്നോട്ടെ ചേച്ചീ… പിന്നെ ഞാനിറങ്ങുകയാ ഉമ്മ വന്നാൽ പറഞ്ഞേക്ക്…
ബൈക്കുമെടുത്തു അവർക്ക് കൊണ്ടുവന്ന ചോക്ലേറ്റും മാമന്മാർക്ക് വാങ്ങിയ വാച്ചും സ്പ്രെയും മാമിമാർക്കും മുത്തിനും വാവക്കുംസാരിയും അവർക്കെല്ലാം വാങ്ങിയ ഫോണുകളും ആയി നേരെ ഉമ്മാന്റെ വീട്ടിലേക്ക് വിട്ടു മാമിമാർക്കെന്തേലും സംശയം തോന്നുമോ എന്നുള്ള ടെൻഷൻ ഉണ്ടേലും അവളോട് ചെല്ലാമെന്ന് പറഞ്ഞതുകൊണ്ട് ചെല്ലാതെ പറ്റില്ല എന്നോർത്ത് അങ്ങോട്ട് വിട്ടു ചെന്നു കയറുമ്പോ വലിമാമൻ എവിടേക്കോ പോവാനായി ഇറങ്ങി ബൈക്കിൽ കയറിയിട്ടുണ്ട് മാമി അടുത്ത് നിൽക്കുന്നുണ്ട്
മാമൻ : നീ എപ്പോ എത്തി…
ഇന്നലെ കാലത്ത് വന്നു…
മാമൻ : ഞാനിറങ്ങാൻ നിൽക്കുകയാ… ഇന്ന് ഒരു സ്ഥലം നോക്കാൻ ആള് വരാന്ന് പറഞ്ഞിക്ക്…
മ്മ്… (കവറിൽ നിന്നും വാച്ചും ഒരു ഫോണും എടുത്ത് മാമന് കൊടുത്തു) ഇത് നിങ്ങൾക്ക് കൊണ്ടുവന്നതാ…
കൈയിലെ ബോക്സിലേക്ക് നോക്കി റോളക്സോ… ഇതിന് നല്ല പൈസയാവില്ലേ…
ആ… കുറച്ച്…
എത്ര…
ഇരുപത്തയ്യായിരം റിയാൽ…
(ഒന്നാലോചിച്ചു)അഞ്ച് ലക്ഷത്തിനുമേലെയോ…
ഏകദേശം…
മാമിയുടെയും മാമന്റെയും മുഖത്തെ ഞെട്ടൽ മാറിയതും മാമിയോട് തോളിൽ കനത്തിൽ തന്നെ കിട്ടിയൊന്ന് അടുത്തതായി അടിക്കാൻ ഓങ്ങിയതും ഞാനോടി മാമന് മറുവശം വന്നു നിന്നു പുറകെ അടിക്കാനായി വന്ന മാമിയെ ചുറ്റിച്ചുകൊണ്ട് ബൈക്കിന് ചുറ്റും ഓടുന്നതിനിടെ കവർ ചാരുപടിയിൽ വെച്ചു പുറകെ ഓടുന്ന മാമിയുടെ രണ്ടു കയ്യും പിടിച്ച് വെച്ചു
ബോക്സ് തുറന്ന് കയ്യിലെടുത്ത വാച്ച് കെട്ടണോ വേണ്ടേ എന്ന് ആലോചിച്ചു നിൽക്കുന്ന മാമൻ എന്നെ നോക്കി
നീ എന്ത് പണിയാ ഈ കാണിച്ചുവെച്ചേ… ഇത്രേം പൈസക്കൊക്കെ വാച്ചു വാങ്ങാമോ… പൈസക്ക് തീരെ വിലയില്ലാതായോ നിനക്ക്…
അതല്ല മാമാ… അത് പിന്നെ…
