വഴി തെറ്റിയ കാമുകൻ – 9 9

പത്തു പതിനഞ്ചു ഇഡലി എങ്ങാനും തിന്ന് മതിയെന്ന് പറഞ്ഞു എഴുനേൽക്കാൻ പോയതും മാമിയും കുഞ്ഞയും എന്നെ നോക്കി

മാമി : എന്താടാ ടേസ്റ്റില്ലേ…

എന്റെ മാമീ… ഞാൻ കാലത്ത് ഒരുപ്രാവശ്യം കഴിച്ചതാ…

മൂസി : തീറ്റി കണ്ടാൽ പറയൂല…

കുഞ്ഞയോട് അവന് തലക്കിട്ടു തട്ട് കിട്ടിയ പിറകെ

മാമി : കണ്ണ് വെക്കല്ലേ ചെക്കാ… അവനെ പോലെ നല്ലോണം തിന്ന് ഇത്തിരി കോലം വെക്കാൻ നോക്ക്…

മൂസി : അള്ളോഹ്… ഞാനൊന്നും പറയുന്നില്ല… നമ്മൾക്കീ ഉള്ള തടിതന്നെ മതി…

മുത്ത് : അതെന്നെ ഈ കോലം കൊണ്ട് തന്നെ കോളേജിലെ കോഴിയാ… ഇനി കാക്കൂനെപോലെ ആയിട്ട് വേണം പെൺപിള്ളാരിങ്ങോട്ട് കയറിവരാൻ…

കുഞ്ഞ : (അവന്റെ തോളിൽ തല്ലി കണ്ണുരുട്ടികൊണ്ട്)ആണോടാ… നീ പെൺപിള്ളേരെ പുറകെ നടക്കാറുണ്ടോ…

മൂസി : എന്റുമ്മാ ഇവക്ക് വട്ടാ… ഞാനാരെ പിറകേം നടക്കാറില്ല…(അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യമായി) കാണിച്ചുതരാടീ ഞാൻ ഇന്ന് നിന്നെ കൂട്ടിയെ പോവൂ…

(അവളവനെ നോക്കി ചെവിയിൽ) മുത്തല്ലേ… അങ്ങനെ പറയല്ലേ… നമ്മള് ചങ്കല്ലേ…

എങ്കി എന്നെ ഇക്കാക്കാന്ന് വിളിക്ക്…

അത് വേണോ… നമ്മളൊരേ വയസല്ലേ…

ഒരു മണിക്കൂർ വ്യത്യാസമില്ലേ…

അത് ഞാനല്ലേ മൂത്തെ…

അത് സാരോല്ല…

വേണോ…

വേണം…

(കുശുകുശുക്കൽ നിർത്തി അവൾ അനൂനെ നോക്കി) ഇക്കാക്കാ…

മൂസി : അടവ് മനസിലിരിക്കട്ടെ മോളേ… എന്നെ നോക്കി വിളിക്ക്…

(മടിച്ച് മടിച്ച്) ഇക്കാക്കാ…

ആഹാ… എന്തൊരു സുഖം…

അവളുടെ അളിഞ്ഞ മുഖവും മൂസിയുടെ പറച്ചിലും കുളിരുകോരുന്ന ആക്ഷനും ആണ് എല്ലാരേം ചിരിപ്പിച്ചതെങ്കിൽ അവരുടെ കുശുകുശുക്കൽ മുഴുവനായി കേട്ട് കൊമ്പോടിഞ്ഞു നിൽക്കുന്നത് കൂടെ കണ്ട് എനിക്കും നല്ല ചിരിവന്നു

അത് കണ്ടതോടെ മുഖം വീർപ്പിച്ചു കയ്യും കഴുകി അകത്തേക്ക് പോയ അവൾ അല്പം കഴിഞ്ഞ് വീർപ്പിച്ചു വെച്ച മുഖവുമായി തന്നെ ചായയുമായി വന്ന അവളെ കണ്ട് എനിക്ക് ചിരി പൊട്ടി ചായ ടീ പോയിൽ വെച്ച് വീർപ്പിച്ചുവെച്ച മുഖവുമായി മുകളിലേക്ക് കയറി പോവുന്ന കണ്ട് അനുവിനോട് പോവുന്ന കാര്യത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്ന ഞാൻ അവളെ ശ്രദ്ധിക്കേ അനുവിന്റെ ഫ്രണ്ട്സ് വന്നു പുറത്തേക്കിറങ്ങിയ അനു അവരോട് കയറിയിരിക്ക് ഇപ്പൊ വരാം എന്ന് പറഞ്ഞ് അകത്ത് വന്ന് എന്നെ വിളിച്ചു അവന്റെ സുഹൃത്തുക്കളെ പരിചയപെടുത്തി തരുമ്പോ എന്നെ അവർക്കും പരിചയപെടുത്തി മാമിയും കുഞ്ഞയും ചായയും പലഹാരങ്ങളുമായി വന്നു അവർ പോയതും അനു എന്നെ നോക്കി

ഇവിടെ അടുത്ത് ഒരാൾക്ക് കിഡ്നി പോയി സുഖമില്ലാതെ ഗൾഫിൽ നിന്ന് വന്നതാ പെങ്ങന്മാരെയും അനിയന്മാരെയും നോക്കുന്നതിനിടെ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ല ആരോടേലും ചോദിക്കാൻ ആണേൽ അവർക്ക് നാണക്കേടും കഴിഞ്ഞ ദിവസം അവർ വീട് പണയം വെക്കാൻ ബാങ്കിൽ പോയപ്പോ ഇവൻ കണ്ടതാ ഇവൻ നൈസ് ആയിട്ട് കാര്യം ചോദിച്ചറിഞ്ഞു മാറ്റിവെക്കാൻ ആളുടെ വൈഫിന്റെ കിഡ്നി മാച്ച് ആണ് കോഴിക്കോട് ഇക്രയിൽ അഞ്ച് ലക്ഷം ഓപേറേഷന് ചിലവ് വരും അത് കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് രണ്ടാൾക്കും ജോലിക്ക് പോവാനൊന്നും പറ്റില്ല പ്ലസ്റ്റുവിലും കോളേജിലും പഠിക്കുന്ന രണ്ട് പെൺ കുട്ടികളും ഉണ്ട് ഞങ്ങൾക്ക് അവരെ സഹായിച്ചാൽ കൊള്ളാമെന്നുണ്ട്

പ്രത്യേകിച്ചെന്തെങ്കിലും ഉദേശമുണ്ടോ…

മനസിലാവാതെ എന്നെ നോക്കിയ അവരെ നോക്കി

അല്ല രണ്ട് പെണ്മക്കൾ ഉള്ള കാര്യം ഒക്കെ പറഞ്ഞു അത്കൊണ്ട് ചോദിച്ചതാ…

(അനുവിന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായെങ്കിലും)ഹേയ്… അങ്ങനെ ഒന്നുമില്ല…

എങ്ങനെ… പിരിവ് ആണോ…

ആദർശ് : അങ്ങനെ പിരിവല്ല ഞങ്ങളുടെ എല്ലാരെ കൈയിലും കൂടെ ഞങ്ങൾ വേറെ ഓരോ ആവശ്യത്തിന് വെച്ചതൊക്കെ കൂട്ടി ഒന്നര ലക്ഷം ഉണ്ട് ബാക്കി ഞങ്ങളെ ബന്ധത്തിൽ ഉള്ള സഹായിക്കും എന്ന് ഉറപ്പുള്ള ആളുകളോട് പറഞ്ഞു അതികം ആരും അറിയാതെ ഒപ്പിക്കാം എന്ന് കരുതുകയാ…

മ്മ്… എന്നിട്ട് എന്തെങ്കിലും ഒപ്പിച്ചോ…

ആഷിക് : ഇല്ല ഇന്ന് തുടങ്ങുന്നേ ഉള്ളൂ

മ്മ്… നിങ്ങൾ നാലാളുമല്ലാതെ വേറെ ആർക്കേലും അറിയുമോ…

Leave a Reply

Your email address will not be published. Required fields are marked *