വഴി തെറ്റിയ കാമുകൻ – 9 9

അവനരികിൽ ചെന്നു അവനെ പിടിച്ച് എഴുനേൽപ്പിക്കേ അവന് മുനിലിരിക്കുന്ന പോലീസുകാരിയെ നോക്കി കൈയിലെ വിലങ്ങ് വലിച്ച് പൊട്ടിച്ചു കൊണ്ട് അവനെന്റെ തോളിൽ കൈ ഇട്ടു

ബിച്ചു : പോട്ടെ മേഡം…

അവരാണെങ്കിൽ പ്രേതത്തെ കണ്ടപോലെ ഞങ്ങളെ നോക്കുന്നുണ്ട്

ആരാടാ നിന്നെ തല്ലിയെ…

അവൻ ചിരിയോടെ സിഐ യെ നോക്കി

സി ഐ ക്ക് നേരെ നോക്കിയ എന്റെ ദേഷ്യം ഇരച്ചു കയറി വലതുകൈ അയാളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു നിലത്തുനിന്നും കാലുകൾ വാരിയപോലെ വായുവിൽ പൊങ്ങി നിലത്തേക്ക് വീണ അയാൾ ഞരങ്ങിക്കൊണ്ട് കിടന്നു ബിച്ചു അയാൾക്കടുത്തേക്ക് പോവാൻനിന്ന എന്നെ തടഞ്ഞു പിടിച്ചു

സ്റ്റേഷനാ വേണ്ട…

അതിന്…

പിന്നെ നോക്കാ…

അവനെ തറപ്പിച്ചു നോക്കി

വാടാ അപ്പാ എനിക്ക് നിക്കാൻ വയ്യ…

അവനെ വാരിയെടുത്ത് പുറത്തേക്ക് നടക്കേ ആദിയും സുഹൈലും അൽത്തുവും അമലും ഫോറസ്റ്റ് മിനിസ്റ്റർ റഹീം, അപ്കാരി മിനിസ്റ്റർ ജോസ്, റവന്യൂ മിനിസ്റ്റർ ജോയ് അടക്കം മൂന്ന് മന്ത്രിമാരും ഏതൊക്കെയോ കദറിട്ടതും കളറിട്ടതും ആയ എം എൽ എ മാരും നിൽപ്പുണ്ട് അവരെ നോക്കി

ദേ… ഒരു കാര്യം പറഞ്ഞേക്കാം… ഇവനെ തൊട്ടത് ആരായാലും ഒരാള് കുറയാതെ അവരെ തന്നേക്കുന്നതായിരിക്കും എല്ലാർക്കും നല്ലത്…

ആദീ…സിസി ടീവി ഹാർഡ് ഡിസ്‌കും ഇവന്റെ പേരിലിട്ട എഫ് ഐ അറോ കമ്പ്ലൈന്റോ വീഡിയോയോ ഇവനും നമ്മളും ഇവിടെ വന്നതിന് എന്തൊക്കെ തെളിവുണ്ടോ എല്ലാം ഇവന്റെ വണ്ടിയും. സുഹൈലേ… വണ്ടിയെടുക്ക്…

ഫോൺ എടുത്ത് അഫിയെ വിളിച്ചു കാര്യം പറഞ്ഞു ലെച്ചുവിനോടെന്ത്‌ പറയും എന്ന ടെൻഷനിൽ അവനെ നോക്കി

നിനക്ക് പിടിച്ചപ്പോ ഒന്ന് വിളിച്ചുപറഞ്ഞാലെന്തായിരുന്നു അല്ലേൽ പിടിക്കാൻ വന്നവരെ പിടിച്ച് പൊട്ടിച്ചിട്ടങ്ങു വരണ്ടേ

എന്നെ പിടിച്ചത് ഇവരൊന്നുമല്ല ആ കോളനിയിലെ പെണ്ണുങ്ങൾ കണ്ണിൽ മുളക് പൊടി ഇട്ട് തലക്കടിച്ചതാ ഗരുഡൻ കെട്ടി മുഖത്ത് വെള്ളമൊഴിച്ചപ്പോഴാ ബോധം വരുന്നേ പിന്നെ വെളുക്കുവോളം അയാളെ വക തല്ലായിരുന്നു

ഹോസ്പിറ്റലിലേക്ക് എത്തിയതും ഞങ്ങളെ കാത്ത് അഫിയും നേഴ്സ് മാരും സ്റ്ററച്ചറും പുറത്ത്തന്നെ ഉണ്ട് അവനെ കൊണ്ടുപോയി സ്കാനിങ്ങിനു കയറ്റി അവിടെ ഇരിക്കെ ആദിയും പുറകെ തന്നെ പടപോലെ മിനിസ്റ്ററും പാർട്ടിക്കാരും ഉണ്ട് ആദി ഫോണും ചെവിയിൽ വെച്ച്

ആദി : നിങ്ങളെന്താന്ന് വെച്ചാൽ തീരുമാനിച്ചോ… സ്റ്റേറ്റ് ഇലക്ഷൻ തീരുമാനിച്ചിരിക്കുന്ന സമയമാണ് ഇതിനൊരു തീരുമാനം ആവും വരെ ഞങ്ങൾ ഇതിന്റെ പുറകെ ആയിരിക്കും അതിനിടക്ക് നിങ്ങളെ കാര്യം നോക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല… അവർ ആരൊക്കെയാണെന്ന് കണ്ടുപിടിച്ചു സസ്‌പെൻഡ് ചെയ്യൽ മാത്രമാണ് നിങ്ങൾ ചെയ്യേണ്ടൂ ബാക്കിയെന്ത് വേണമെന്ന് ഞങ്ങൾക്കറിയാം…തീരുമാനിച്ചിട്ടറിയിച്ചാൽ മതി…

ഫോൺ കട്ട് ചെയ്ത് ഞങ്ങൾക്കരികിലേക്ക് വന്ന്

ആദി : എന്തായെടാ…

സ്കാനിംഗ് എക്സറെയും എടുത്തു സ്കാനിംഗ് റിപ്പോർട്ട് കിട്ടിയില്ല… വലിയ കുഴപ്പമൊന്നുമില്ലെന്നാ ഇവള് പറയുന്നേ… ചെറിയ നീർകെട്ടുണ്ട്…

റാഷീ… നീ വീട്ടിലേക്ക് വിട്ടോ ആരോടും ഈ കാര്യം പറയണ്ട…

അവൻ പോയതും ചെക്കന്മാരെ നോക്കി നിങ്ങള് പോയകാര്യമെന്തായി

അൽതു : അതെല്ലാം ഒക്കെ… ഇതാ എഫ് ഐ ആർ… ഇവൻ അടിച്ചിട്ട് മുപ്പത്തുപേരോളം ഹോസ്പിറ്റലിലാണ്…

മ്മ്…

മാറ്റിനിർത്തി അമലേ നീയും അൽത്തുവും വിട്ടോ ഇവൻ പൊക്കാൻ പോയവൻ അവനെ എടുക്ക് പറഞ്ഞപോലെതന്നെ എടുത്തതിനെ എല്ലാത്തിനേം കൊണ്ട് മല കയറിക്കോ എത്തിയത് എവിടെയാണെന്ന് ഒരുത്തനും മനസിലാവരുത് അവരെ അച്ചായനെ ഏല്പിച്ചിട്ട് തിരികെ പോരെ… ആദീ… നീ കോളേജിലേക്ക് വിട്ടോ…സുഹൈലെ… നീ പോയി വണ്ടിയുടെ ഗ്ലാസ് മാറ്റ്…

അമൽ : അപ്പൊ ജാഫറിനെ…

അതേ… പ്ലാനിൽ ഒരു മാറ്റവുമില്ല അവനെയും എടുത്തോ…

ഓരോ പത്ത് മിനിറ്റിലും ഇംഗ്ലീഷ് അക്ഷരമാല ഓരോ ലേറ്ററായി ഇട്ടേക്ക് അത് തീർന്നാൽ ഒരക്കവും നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട് നിങ്ങളെ ഫോണിൽ നിന്നും അവസാനം ഇട്ട അക്ഷരം മാത്രം വെച്ചു ബാക്കിയുള്ളത് ഡിലീറ്റ് ചെയ്തേക്ക്…

Leave a Reply

Your email address will not be published. Required fields are marked *