വഴി തെറ്റിയ കാമുകൻ – 9 9

എടാ… അതല്ല…

അളിയാ അത് വിട്… നമുക്ക് വേറെന്തെലും പറയാം…

ചായയും ബേക്കറികളുമായി അങ്ങോട്ട് വന്ന

ഇത്ത : എന്താ രണ്ടാളും കൂടെ വലിയ ചർച്ചയാണല്ലോ…

ഹേയ് ഞങ്ങൾ വെറുതെ ടുറിന്റെ വിശേഷമൊക്കെ… അല്ല അതൊക്കെ പോട്ടെ ഇനി എന്താ പരിപാടി…

അളിയൻ : ഒന്നും തീരുമാനിച്ചിട്ടില്ല ആലോചിക്കുന്നുണ്ട് എന്തേലും നോക്കണം…

ഇത്ത : കടമൊക്കെ തീർന്ന സ്ഥിതിക് ഇനി പോവണ്ടല്ലോ…കൈയിലെ പൈസ തീരും മുൻപ് ഒരു വണ്ടി എടുത്താലോ എന്നാലോചിക്കുകയാ അതാവുമ്പോ പണിയും ആവും എങ്ങോട്ടേലും പോകണമെങ്കിൽ അതും നടക്കും…

ടാക്സിയോ…

ഇത്ത : ആ…

നിനക്കെന്താ… ഇപ്പൊ ടാക്സി ഓടിയാൽ എന്ത് കിട്ടാനാ…

ഇത്ത : അതെന്താടാ… നീ വല്ലപ്പോഴും ഓട്ടം പോയി വരുമ്പോ തന്നെ ഞങ്ങൾക്ക് ഡ്രെസ്സും മോദിരോം ഒക്കെ കൊണ്ടുതരാറില്ലായിരുന്നോ…

അത് നോക്കണ്ട… ടാക്സി ഓടി യാലൊന്നും ഒന്നും നടക്കില്ല… ഞാനൊരു കാര്യം പറയാം നിങ്ങൾക്ക് പറ്റുമോന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി…നമ്മുടെ ടൗണിൽ ഒരേക്കർ സ്ഥലം നിന്റേം വല്ലിത്താന്റേം പേരിൽ വാങ്ങാൻ എല്ലാം സെറ്റാക്കിയിട്ടുണ്ട്… ഈ ആഴ്ച തന്നെ രെജിസ്റ്റർ ചെയ്യാം എന്ന് കരുതുന്നു അവിടെ ഒരു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയാൽ നിങ്ങൾക്ക് രണ്ടു കൂട്ടർക്കും നല്ല വരുമാനം കിട്ടും… പിന്നെ നോക്കി നടത്തുന്നവർക്ക് ശമ്പളവും എടുക്കാം…

അളിയൻ : ടൗണിൽ ഒരേക്കർ സ്ഥലം എന്നൊക്കെ പറയുമ്പോ വലിയ പൈസ ആവില്ലേ… ബിൽഡിംഗ്‌ ഉണ്ടാക്കാൻ ഒക്കെയായി പിന്നെയും വേണം…

അതൊന്നും ആലോചിക്കണ്ട… നിങ്ങൾക്ക് സമ്മതമാണേൽ ബിൽഡിങ് ഉണ്ടാക്കാനുള്ളതടക്കം ഉത്ഘടനം വരെ മൊത്തം ചിലവും എന്റെ വക… ആറു നിലയും ലിഫ്റ്റും എസ്‌കലേറ്ററും അടക്കം എല്ലാം സെറ്റ് ചെയ്യാം…

വല്ലി : ഇതൊക്കെ പിന്നെ നോക്കിയാൽ പോരെ ഇപ്പൊ നീ വീടിന്റെ പണി തീർത്ത് കല്യാണം കഴിക്കാൻ നോക്ക്…

ഇത്ത : അതെന്നെ നീ നിന്റെ കാര്യം കൂടെ നോക്ക്…

എന്റിത്താ… അതൊക്കെ നടന്നോളും… പിന്നെ ഇതും എന്റെ കാര്യം തന്നെയാ… ഇതിനുള്ള ഫണ്ട്‌ റെഡിയാക്കിയിട്ടുണ്ട്…

ഇത്ത : വീട് വെക്കാനുള്ള പൈസയാണോ… അതാണോ ഇന്ന് പണിക്കാര് വരാഞ്ഞേ…

അതൊന്നുമല്ല… അവർക്ക് ഗ്രൗണ്ട് ലെവൽ വരെ എടുക്കാൻ ഉള്ളത് കൊടുത്തതാ… ബാക്കിക്ക് ഉള്ളത് അവിടുണ്ട്… നിങ്ങളിത് ആലോചിച്ചിട്ട് പറ നിങ്ങൾക്ക് നോക്കിനടത്തൻ പറ്റുമോ ഇല്ലേ അത് മാത്രമേ അറിയണ്ടൂ…ശെരിക്ക് ആലോചിച്ചിട്ട് പറഞ്ഞാ മതി…

മടിയിൽ ഇരിക്കുന്ന പാത്തുവിനെ കളിപ്പിച്ചുകൊണ്ട് അളിയനെ നോക്കി

അളിയാ നിങ്ങക്ക് ഒരു വണ്ടി വേണ്ടേ ഏതാ ഇപ്പൊ നോക്കുക… പ്രത്യേകിച്ച് ഇഷ്ടമുള്ള വണ്ടി ഏതെലുമുണ്ടോ…

ഇത്ത : വണ്ടി യൊന്നും വാങ്ങണ്ട…

നീയൊന്നും ഒടക്കല്ലാതെ ഒന്നും പറയില്ലേ കുരിപ്പേ…

ഇത്ത : അതല്ല… ബിച്ചൂന്റെ വണ്ടിക്ക് ആറേ കാൽ അല്ലേ ഉളൂ… എന്ത് ഭംഗിയാ ശെരിക്കും അലങ്കരിച്ചൊരു കുട്ടി കൊമ്പനാനയെപോലുണ്ട്… അത് പോലത്തെ വണ്ടി നോക്കാൻ ഞാനവനോട് പറഞ്ഞിക്ക്… അതിനുള്ള പൈസ നീ ഇട്ടത് തന്നെ എന്റെ അകൗണ്ടിൽ കിടപ്പുണ്ട്…

ഓഹ്… അതായിരുന്നോ… മോള് സുഹൈലിന്റെ വണ്ടി കണ്ടില്ലേ…

ആ…

മ്മ്… അതിനെത്ര പൈസയായി വാങ്ങാൻ എന്നറിയുമോ…

ഇല്ല… പക്ഷേ ഒരുപാട് വേണ്ടിവരും…

അറുപതിനായിരം…

ആ പൈസക്കൊക്കെ അതുപോലത്തെ വണ്ടി കിട്ടുമോ… അതിനൊക്കെ ഒത്തിരി പൈസ ആവില്ലേ…

കിട്ടാതെ പിന്നെ…

എങ്കിൽ അത് മതി…

പക്ഷേ അതിന്റെ പണികഴിഞ്ഞിറങ്ങുമ്പോ ലക്ഷങ്ങളായി… അതുകൊണ്ട് ഇപ്പൊ കാഴ്ചയിലും പ്രവർത്തിയിലും തല കുത്തി മറിഞ്ഞാലും ഒന്നും പറ്റാത്ത സേഫ്റ്റി ഉള്ള അടിപൊളി ലക്ഷ്വറി സ്പോർട്സ് കാറാണ്… ബിച്ചുവിന്റെ വണ്ടി ഇറക്കാൻ ആറു രൂപയെ ആയുള്ളൂ അത് അഞ്ച് ടെറൈനിൽ റൈസിങ്ങിന് പോലും ഉപയോഗിക്കാൻ പറ്റുന്ന ലോഡിൽ വരുന്ന ഹെവി ട്രക്ക് ഇടിച്ചാൽ പോലും റെസിസ്റ്റ് ചെയ്യാൻ പറ്റുന്ന കാണാൻ ആകോലത്തിൽ ഉള്ള ലക്ഷ്വറി ഇന്റീരിയർ വണ്ടി ആക്കിയെടുക്കാൻ ലക്ഷങ്ങൾ പിന്നെയും ചിലവായി

നിനക്ക് താർ ആണ് വേണ്ടതെങ്കിൽ നമുക്ക് ഒരു നോർമൽ തറെടുത്ത് അതുപോലെ ചെയ്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *