മ്മ്…
അവൾ ആഷിറിനെ അടുത്തേക്ക് വിളിച്ചു
അവൻ അടുത്തെത്തിയതും ഞാനവന് കൈ നീട്ടി
ഹലോ ആഷിർ… ഞാൻ ഷെബി…
ഹെലോ…
എന്തൊക്കെയാ വിശേഷം സുഖമല്ലേ…
സുഖം… നിങ്ങൾക്കോ…
സുഖം…
എന്നെ മനസിലായി കാണില്ലായിരിക്കും…ഞാനിവളെ മുറച്ചെറുക്കനാ… ആഷിറിനെ പറ്റി ഇവൾ പറഞ്ഞപ്പോ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി… അപ്പൊ ഒക്കെ ആഷിർ ബൈ…
ഒക്കെ…
വണ്ടി മുന്നോട്ടെടുത്ത് എൻട്രൻസിലേക്ക് പോകെ അവളുടെ കൂട്ടുകാരികളെ കണ്ടു എൻട്രൻസിൽ എത്തുമ്പോയേക്കും അവരും അരികിൽ എത്തിയിരിക്കുന്നു അവള് അവരെ അടുത്തേക്ക് വിളിച്ചു
ഇവർ അളക്ക, ഷെറിൻ, അബിദ, അനക, ആബിദ (ഓരോരുത്തരെ ആയി കാണിച്ച് പേര് പറഞ്ഞു) എന്റെ ഫ്രണ്ട്‌സ് ആണ്… (അവരെ നോക്കി) ഇതാ ഞാൻ പറയാറുള്ള കാക്കു…
ഷെറിൻ : കണ്ടപ്പോ മനസിലായി… നിന്റെ ഫോണിൽ എത്ര ഫോട്ടോ കണ്ടിരിക്കുന്നു…
അനക : ചെലവ് വേണം…
അത് മുത്ത് തരും…
ഞാൻ മുത്തെന്ന് പറഞ്ഞതും എല്ലാരുടെ മുഖത്തും അവരുടെ മുന്നിൽ വെച്ചങ്ങനെ വിളിച്ചതിൽ ഉള്ള അമ്പരപ്പും കളിയാക്കിയുള്ള നോട്ടവും കണ്ടു
(മുത്ത് എന്റെ തുടയിൽ നുള്ളി ചെവിയിലായി) അങ്ങനെ വിളിക്കല്ലേ… ഇവർക്കൊന്നും ആ പേരറിയില്ല…
അപ്പൊ മൂസി എന്താ വിളിക്കാറ്…
മൂസിനാന്ന്…
അത് കേട്ടതും എന്നോട് ചിരിച്ചുപോയി
കാക്കൂ… കാലത്ത് തൊട്ടേന്നെ കളിയാക്കുവാ… നല്ല അടിവെച്ചുതരും ഞാൻ…
അളക്ക : എന്താ രണ്ടാൾക്കും പ്രേമിച്ചു മതിയായില്ലേ…
അതങ്ങനെ യൊന്നും മതിയാവില്ല… (അവളെ നോക്കി) അല്ലെടീ…
അവളും ചിരിയോടെ എന്നോടൊട്ടിനിന്നു…
അല്പം കൂടെ അവരോട് സംസാരിച്ചു കോളേജിലേക്ക് വിട്ടു പ്രിൻസിപ്പൽ റൂമിലേക്ക് കയറിച്ചെന്നു
ഹലോ… സർ… ഞാൻ ഇന്നലെ വിളിച്ചിരുന്നു…
ഷെബി…
അതേ… സർ ഞാൻ പറഞ്ഞ കാര്യം…
ഞാനവരുടെ പാരന്റ്സിനെ വിളിച്ചിട്ടുണ്ട്… അവരിപ്പോ വരും… നിങ്ങൾ പറഞ്ഞപോലെ ഉച്ചക്ക് ശേഷം എല്ലാ ഡിപ്പാർട്ട് മെന്റിന്റെയും പാരന്റ്സ് മീറ്റിങ് വിളിച്ചിട്ടുണ്ട്…അല്ലാതെ പാരന്റ്സിനോട് ഈ കാര്യം നേരിട്ട് പറഞ്ഞാൽ അവരെങ്ങനെ പ്രതികരിക്കും എന്നറിയില്ല… കാര്യം ഇത്തിരി കുഴപ്പം പിടിച്ചത് ആയത് കൊണ്ട് മാനേജമെന്റിനെയും മീറ്റിങ്ങിൽ എത്താൻ അറിയിച്ചിട്ടുണ്ട്…
ശെരിയാണ് എല്ലാരും തങ്ങളെ മക്കൾ അങ്ങനെ ചെയ്യില്ല എന്ന പ്രതീക്ഷയിൽ ആവും
സംസാരിച്ചുകൊണ്ടിരിക്കെ പ്യൂൺ അകത്തേക്ക് വന്നു
സർ വിളിപ്പിച്ചു എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ രക്ഷിദാക്കൾ വന്നിട്ടുണ്ട്
അവരോട് വിസിറ്റേഴ്സ് ഏരിയയിൽ ഇരുത്ത് നാലുപേര് കൂടെ വരും അവരെയും അവിടെ ഇരുത്ത് എല്ലാരും ആയാൽ പറ
ശെരി സർ…
ശംസിയെ വിളിച്ച് അവരെ കൂട്ടി വരാൻ പറഞ്ഞു…
അപ്പോഴേക്കും പ്രിൻസിപ്പൾ രണ്ട് ഹോസ്റ്റൽ വാർഡനെയും വിളിപ്പിച്ചിരുന്നു
അവർ വന്നതും പ്രിൻസിപ്പൾ അവരുടെ ശ്രെദ്ധക്കുറവിനു അവരെ ചീത്ത പറഞ്ഞു ഉച്ചക്കെത്തെ മീറ്റിംഗിന് എത്താൻ പറഞ്ഞു അവരെ പറഞ്ഞുവിട്ട പിറകെ വൈസ് പ്രിൻസിപ്പൽ കയറിവന്നു
സോറി ഇന്ന് ട്രൈയിൻ ഇച്ചിരി ലേറ്റാ…
സാരമില്ല… എല്ലാരും എത്തുന്നേ ഉള്ളൂ…
സംസാരിച്ചുകൊണ്ടിരിക്കെ ഷംസി വാതിലിൽ മുട്ടി ചെക്കന്മാരെയും കൊണ്ട് അകത്തേക്ക് കയറി വന്നു
പ്രിൻസിപ്പൽ അവരെ നേരെ ചൂടാവാൻ തുടങ്ങി രണ്ടുപേരും അവരെ നേരെ കത്തികയറേ അവരുടെ പാരന്റ്സ് അകത്തേക്ക് വന്നു
അവരോട് ഇരിക്കാൻ പറഞ്ഞു ഷാഹുലിന്റെ ഉമ്മ ഹസീനത്ത എന്നെ കണ്ട് ചിരിച്ചതിന് ഞാനും തിരികെ ചിരിച്ചു
പാരൻസിനോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവരെ നോക്കി
സർ ഞാൻ പറഞ്ഞോട്ടെ…
സമാധാനം എന്ന പോലെ എനിക്ക് സമ്മതം തന്നു
നിങ്ങളോട് പറയാൻ മടിയുണ്ട് എങ്കിലും പറയാതെ വയ്യ ഇവരിന്നലേ ടൗണിൽ വെച്ച് ഒരാളെ തല്ലി (ഞെട്ടലോടെ ഇരിക്കുന്ന അവരെ നോക്കി)ഹസീനത്തക്ക് അറിയാമായിരിക്കും ആളെ കുന്നത്തെ ഗോപാലേട്ടൻ… എനിക്ക് തോന്നുന്നു മൂപ്പർക്ക് ഇവരെ ഒക്കെ അച്ഛൻ മാരേക്കാളും വയസുണ്ടാവും എന്ന്… അങ്ങേരുടെ കൈയിന്റെ എല്ലിന് പൊട്ടലുണ്ട് വേറെ മുറിവുകളും മറ്റ് പരിക്കുകളും ആയി വേറെയും ആളിപ്പോ താലൂക് ഹോസ്പിറ്റലിലാണ്…(തളർന്നിരിക്കുന്ന അവരെ നോക്കി) ജാമ്യം ഇല്ലാത്ത വകുപ്പിൽ കേസ് രജിസ്റ്റർ ആയിട്ടുണ്ട് വധശ്രമം അടക്കം നാല് ചാർജുണ്ട് ലൈഫ് തീരാൻ ഇത്രയും മതി…
