എന്നിട്ടാണോ പരാതി കേൾക്കാൻ നീ പോവില്ലെന്നു പറയുന്നേ…
അവരുടെ വികൃതിയും സന്തോഷവും നീ ഉണ്ടാക്കിക്കൊടുത്തതല്ലേ…അപ്പൊ അതിന്റെ പരാതിയും നിനക്ക് തന്നെ ഇരിക്കട്ടെ…
അങ്ങനെ വേണ്ട നമുക്ക് രണ്ടാൾക്കും പോയി കേൾക്കാം എന്തെ…
അത് നമുക്കാലോചിക്കാം…
ഡി ഇത്താ…
മ്മ്…
ഞാനൊരു കാര്യം പറയട്ടെ…
(എന്റെ മുടിയിൽ വിരലോടിച്ചു) പറയെടാ…
ഇത്ത എന്റെ അഫിയെ കണ്ടില്ലേ…
മ്മ്…
അവളെ കണ്ടിട്ടെന്ത് തോന്നി…
അവൾക്കെന്താ അവൾ നല്ല കുട്ടിയല്ലേ…എന്റെ മോന് പറ്റിയ നല്ല സ്വഭാവമുള്ള നല്ല സുന്ദരി കുട്ടി…
അതല്ല ഞാൻ അവളെ പറ്റിയും അവളെ കുറുമ്പിനെ പറ്റിയും ഒക്കെ ഇത്താനോട് പറഞ്ഞിട്ടില്ലേ… അതിൽ നിന്ന് എന്തേലും വെത്യാസം തോന്നിയോ…
മോനൂസേ… പെൺകുട്ടികൾ അങ്ങനെയാടാ അവര് പെട്ടന്ന് മെച്യൂട് ആവും… പിന്നെ നീ നഷ്ടപ്പെട്ടപ്പോ അവൾ പെട്ടന്ന് അങ്ങനെ ആയതാവും…
മ്മ്… ഞാനവളോട് ചെയ്തത് തെറ്റായിപോയി ഞാനവളെ കൂടെ നിൽക്കണമായിരുന്നു…
അതൊന്നും സാരമില്ലടാ… അവൾക്കും അതിൽ പരാതിയൊന്നുമില്ലല്ലോ… പിന്നെന്താ…
ഇത്ത കരുതുംപോലെ എന്നെ നഷ്ടപെട്ടത് മാത്രമല്ല അവളെ തളർത്തിയത്
പിന്നെ…
ഞാൻ ആക്സിഡന്റ് ആയില്ലേ…
മ്മ്…
അന്ന് അവൾ എന്നോട് അവൾ കൺസീവ് ആണെന്ന് പറയാൻ എന്നെ കാത്തിരുന്നതാ…
ഇത്തയുടെ മുഖത്തൊരു ഞെട്ടൽ മാത്രമായിരുന്നു
അവളെ അന്ന് അവളെ മാമൻ സ്റ്റൈറിൽ നിന്ന് തള്ളിയിട്ടു വീഴ്ചയിൽ ബ്ലീഡിങ് ആയി അവൾ പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോ അങ്ങേര് അവളെ അടിക്കുകയും വയറ്റിൽ തൊഴിക്കുകയൊക്കെ ചെയ്തു
തരിച്ചിരിക്കുന്ന ഇത്താനെ നോക്കി
പാവം കുറേ സഹിച്ചു… ഞാൻ ചെയ്ത തെറ്റിന്റെ ഫലമാവും അവളനുഭവിച്ചത് അല്ലേ ഇത്താ…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കണ്ട് അവളെനെ മടിയിൽ നിന്നും വാരിയെടുത്ത് കെട്ടിപിടിച്ചു
എന്ത് തെറ്റായാലും ഞാനല്ലേ ഇത്താ ചെയ്തേ… ഒന്നുമറിയാത്ത ഞങ്ങളെ വാവ വെറും ചോരയായി അവളെ വേദനിപ്പിച്ച് വെറും ചോരയായി ഒലിച്ചുപോയതോർക്കുമ്പോ എന്നോട് തന്നെ വെറുപ്പ് തോന്നുവാ… ഞാൻ കാരണമാ…
അവളെ കെട്ടിപിടിച്ചു പൊട്ടികരയുന്ന എന്നെ ചേർത്തുപിടിച്ചു കരഞ്ഞുകൊണ്ട്
അങ്ങനൊന്നുമില്ല… അതൊക്കെ മോന്റെ തോന്നലാ… കരയല്ലേ പൊന്നേ… നിന്റെ കരച്ചില് കാണാനെനിക്ക് വയ്യ…നമുക്കത് വിധിച്ചിട്ടില്ല അല്ലാതെ എന്റെ മോനൊരു തെറ്റും ചെയ്തിട്ടില്ല…ഇത്താന്റെ പൊന്നല്ലേ കരയല്ലെടാ…
അവള് ആശ്വസിപ്പിക്കുമ്പോഴും എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല
മോനൂ… പടച്ചോൻ നമ്മളാഗ്രഹിച്ചതെല്ലാം തരുന്നെങ്കിൽ പടച്ചോന് നമ്മളെ ഏറെ ഇഷ്ടമാണെന്നാ അതിനർത്ഥം പടച്ചോൻ നമുക്ക് പരീക്ഷണങ്ങൾ തരുന്നുണ്ടെങ്കിൽ പടച്ചോൻ നമ്മളെ വിശ്വസിക്കുന്നെന്നാ അർത്ഥം… ഉപ്പൂപ്പ മോനോട് പറഞ്ഞിട്ടില്ലേ മോന്റെ ഓരോ തോൽവികളും മോന് ശക്തി ഉണ്ടാവനാണെന്ന്… നോവറിഞ്ഞു ശക്തനായ ശേഷം മോൻ മോന്റെ നിയോഗത്തിൽ എത്തും എന്ന് ഉപ്പൂപ്പ പറഞ്ഞത് ഓർമയില്ലേ… മോന്റെ ആദ്യ ഭാര്യയുടെ വയറ്റിൽ വെച്ച് അവളുടെ മനസിന്റെയും ശരീരത്തിന്റെയും താളം തെറ്റിച്ചുകൊണ്ട് മോനറിയും മുൻപ് കുഞ്ഞില്ലാതാവും അതോടെ അവളിലെ ശൈത്താൻ ചങ്ങല പൊട്ടിക്കും നിന്റെ സ്നേഹം മാത്രം അവളെ പിടിച്ചുനിർത്തും നിന്നെചൊല്ലി ഏറെ നോവനുഭവിക്കുകയും അവളാണ് എന്ന് വലിയുസ്താദ് പറഞ്ഞിരുന്നു (ഉപ്പൂപ്പാന്റെ സുഹൃത്ത് സൂഫിയാണ് എനിക്ക് ഒരു വയസുള്ളസമയത്ത് അദ്ദേഹം മരിച്ചു എന്റെ കഴുത്തിൽ കിടക്കുന്ന മാലകളിൽ ഒന്ന് എനിക്ക് പതിമൂന്ന് വയസ്സ് തികയുന്ന അന്ന് എനിക്ക് തരാൻ ഏൽപ്പിച്ചതാണെന് പറഞ്ഞുകെട്ടിട്ടുണ്ട്)
ഞെട്ടലോടെ ഇത്ത പറഞ്ഞത് കേട്ട് ഇത്താന്റെ മുഖത്ത് നോക്കി
ഇത്താ… അവളെ ഫ്രിണ്ട് സെലിൻ സൈകാർട്ടിസ്റ്റാണ് അവളെന്റെ മുഖത്തനോക്കി പറഞ്ഞിത്താ എന്റെ പെണ്ണിന് ഭ്രാന്താണെന്ന്…
അവൾക്കൊന്നുമില്ല മോൻ അവളെ കൂടെ നിന്നാൽ മതി…
അവളെ കൂടെ ഞാൻ നിൽക്കില്ലെന്ന് ഇത്താക്ക് തോന്നുന്നുണ്ടോ…
മറ്റുള്ളവർക്ക് മുന്നിൽ അവളൊരു പാപം ചെയ്യും വൻ പാപങ്ങളിലൊന്ന് ചുറ്റും നിൽക്കുന്നവരിൽ ഭൂരിഭാഗവും അവളെ കുറ്റപെടുത്തും എന്നാൽ ആ സമയത്ത് നീ അവളെ കുറ്റപ്പെടുത്തരുത് അവളെ തിരുത്തുകയും വേണ്ട അവളുടെ ചോരയാൽ എന്നോ അത് അവൾക്ക് പാപമല്ലാതായിരിക്കും…
