ഇക്ക : ഇതൊന്നും വേണ്ട പൈസയൊക്കെ ശെരിയാവും…
വീട് വെച്ച് ബാങ്കിൽ ലോണെടുക്കുന്ന കാര്യമല്ലേ… അതൊന്നും വേണ്ട… വീട് പണയംവെച്ചു ലോണടക്കാൻ കഴിയാതെ എന്ത്ചെയ്യുമെന്ന് ടെൻഷനടിച്ചു ജീവിക്കണോ… ലോൺ തിരിച്ചടക്കാൻ കഴിയാതെ വീടെങ്ങാനും ജപ്തി ആയാൽ ഇത്താനേം കെട്ടിക്കാൻ പ്രായമായ ഈ കുട്ടികളേം കൊണ്ട് ഇക്ക എങ്ങോട്ട് പോവും… ഞാൻ പറയുന്നത് കേൾക്ക്… നിങ്ങളിത് വാങ്ങ്… കുട്ടികളെയും ഇത്താന്റെയും പണയം വെച്ച സ്വർണം എടുത്ത് കൊടുക്ക് പെട്ടന്ന് തന്നെ ഒപ്പറേഷനുള്ള കാര്യങ്ങൾ നോക്ക്…
എന്ത് പറയണമെന്നറിയാതെ നോക്കുന്ന അവരെ നോക്കി
വീട്ടു ചിലവും ഇവരുടെ പഠിപ്പും കല്യാണവും ഒന്നോർത്തും ടെൻഷൻ ആവണ്ട… (വാവയെ തോളിൽ കൈ ഇട്ട് പിടിച്ച് മക്കളെ കാണിച്ച്) ഇവളെ പോലെ തന്നെ ഇവരെയും ഞങ്ങൾ നോക്കിക്കൊള്ളാം… എന്താവശ്യമുണ്ടെങ്കിലും അതിനി ആളായാലും പൈസ അയാലും എന്തായാലും അറിയിക്കാൻ മടിക്കാതിരുന്നാൽ മതി…
അല്പസമയം കൂടെ അവരോട് സംസാരിച്ചശേഷം അവിടുന്നിറങ്ങാൻ തുടങ്ങേ ആമിറയും ആലിയയും വണ്ടിക്കരികിലേക്ക് വന്നു
ആമി : താങ്ക്സ് ഇക്കാ… എങ്ങനെ നന്ദി പറയണമെന്നറിയില്ല…
പോടീ അവിടുന്ന്… നീ എന്റെ അനിയത്തി അല്ലേ… ഞങ്ങളെ വീട്ടിലെ കുട്ടിയല്ലേ… നിന്നെ ഞങ്ങൾക്ക് അങ്ങനെ വിട്ട് കളയാൻ പറ്റുമോ…
ആമി : ഞങ്ങൾ ഇഷ്ടത്തിലായസമയത്ത് സംസാരിക്കുമ്പോ അനുക്ക പറഞ്ഞിരുന്നു ഇക്കാനെ പറ്റി… പക്ഷേ ഇങ്ങനൊരവസരത്തിൽ ഞങ്ങൾക്ക് സഹായമായി വരുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല…
അത് വിട് എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം…
അവിടുന്നിറങ്ങി തിരികെ വരും വഴി വാവയെ വീട്ടിൽ ഇറക്കി അനുവിനോട് ആമിയെ വിളിച്ച് ഓപ്പറേഷൻ സമയത്തിന് മുൻപ് തന്നെ ഒരാളെ വിളിച്ച് ജോലിക്ക് നിർത്തിക്കൊള്ളാൻ പറയാൻ പറഞ്ഞു വീട്ടിലേക്ക് തിരിച്ചു
കണക്കും നോക്കികൊണ്ട് പുഴക്കരയിലിരിക്കെ ഇത്ത അങ്ങോട്ടവന്നു
ഡാ… എവിടായിരുന്നു രണ്ടുദിവസായല്ലോ കണ്ടിട്ട്…
എന്ത് പറയാനാടീ നമ്മുടെ ബിച്ചൂനെ ഒരു പോലീസുകാരൻ എടുത്തിട്ട് അടിച്ചു അവനേം കൊണ്ട് കോട്ടക്കൽ വരെ പോയതാ…
അള്ളോഹ്…എന്നിട്ടെന്തേലും പറ്റിയോ…
കുഴപ്പമൊന്നുമില്ല ഇന്ന് കാലത്ത് അവിടുന്നിറങ്ങി…
പാവം…
ഹേയ്…ഇപ്പൊ കുഴപ്പമൊന്നുമില്ല…
ഞാനവന്റെ കാര്യമല്ല ആ പോലീസുകാരന്റെ കാര്യമോർത്തുപറഞ്ഞതാ… ആരെണെഞ്ചത്തോട്ടുണ്ട് കയറാൻ എന്നാലോചിക്കുന്ന നിങ്ങളെ മുന്നിലെക്കല്ലേ വന്നു പെട്ടെ…
പോടീ കുരിപ്പേ…
ഡാ… വലുതായൊന്നും ചെയ്തേക്കല്ലേ…
ഇല്ലെടീ… അവരെ ചെറുതായി ഊഞ്ഞാലാടാൻ വിട്ടിട്ടുണ്ട് രാത്രി പിള്ളാര് പണിതുടങ്ങും…
എന്തിനാടാ വെറുതെ…
നീ വിചാരിക്കുന്ന പോലെ ഞങ്ങൾ ഹിംസകരല്ലിത്താ… ഞങ്ങൾ തികഞ്ഞ അഹിംസാ വാദികളും സമാധാന പ്രിയരുമാണ്…
അതെനിക്കറിയാലോ… ഒരുകരണത്തടിച്ചാൽ മറുകരണം കാണിക്കുന്ന പാവങ്ങൾ…
എന്തിന് അവിടെ കൂടെ അടിവാങ്ങാനോ… ഹിംസയെ ഹിംസിചില്ലാതാക്കുക… ഒരു കരണത്തടിച്ചാൽ അടുത്ത കാരണത്തടിക്കും മുൻപ് അടിക്കുന്ന കൈ വെട്ടിയിങ്ങെടുത്താൽ പിന്നെ അവിടെ അക്രമമില്ല സമാധാനം മാത്രം…
പോടാ തെണ്ടീ…
എന്തെ കോളേജ് വിട്ട് നേരെ ഇങ്ങോട്ടാണോ… ഡ്രെസ്സൊന്നും മാറിയില്ലല്ലോ…
കുളീം കഴിഞ്ഞ് ഡ്രസ്സും മാറി … ഡാ… നമുക്കൊന്ന് ഷെബേടെ വീട്‌വരെ പോയാലോ…
എന്തേ…
കുട്ടികൾ ഇന്നലെ വന്നിട്ട് കാലത്ത് അവര് പോവുമ്പോ അവരെ കൂടെ തനങ്ങു പോയി… അവരെ കാണാൻ തോന്നുന്നെടാ…
പോവാലോ… റെഡിയായിക്കോ…
ഞാൻ റെഡിയാ…
എങ്കി ഇത് പിടിച്ചേ…
ലാപ്പ് അടച്ചവളുടെ കൈയിൽ കൊടുത്ത് ഐപാടും ഫോണുമെടുത്ത് തിരികെ നടന്നു…
ഫൗസ്യ എങ്ങനെ ഉണ്ട്…
കുഴപ്പമൊന്നുമില്ല വൃത്തിയും മെനയുമുണ്ട് ആള് പാവമാ… എല്ലാ ജോലിയും ഓടിനടന്നു ചെയ്യുന്നുമുണ്ട്…
മ്മ്… ഉമ്മ എന്ത് പറഞ്ഞു…
ഉമ്മാക്കും ഇഷ്ടമായി എന്നാ തോന്നുന്നേ…
ഡ്രെസ്സും മാറി ഉമ്മറതെത്തെ അവർ പോവാനായി ഇറങ്ങുന്നതിനിടെ എന്നെ കണ്ട് ഒന്ന് പരുങ്ങി
എന്താ ഇത്താ ഇവിടെ ഒക്കെ ആണോ…
മ്മ്… (തലകുനിച്ചുള്ളൊരു മൂളൽ മാത്രമാണ് മറുപടിയായി വന്നത്)
