വഴി തെറ്റിയ കാമുകൻ – 9 9

സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് വന്നു

സങ്കംചേർന്നുള്ള ആയുധമുപയോഗിച്ചുള്ള അക്രമണവും ജാതി അധിക്ഷേപവും വധശ്രമവും ചേർത്ത് എഫ് ഐ ആർ തയ്യാറാക്കി പോവാൻ നിൽക്കെ കേസ് സ്ട്രോങ്ങ്‌ ആയി നിന്നാൽ മതി ഇപ്പൊ ആക്ഷൻ എടുക്കണ്ട എന്ന് പറഞ്ഞു പോലീസുകാരെ പറഞ്ഞു വിട്ടു കഴിയുമ്പോയേക്കും ബിച്ചുവിന്റെ ഫ്രണ്ട് ഷംസി വിളിച്ച് അവരെ പൊക്കിയ കാര്യം പറഞ്ഞു ഡോക്ടർ സർട്ടിഫിക്കറ്റും വാങ്ങി വക്കീലും പോയപിറകെ ഡോക്ടറോട് അഡ്മിറ്റ് എഴുതാൻ ഉള്ളഏർപാട് ചെയ്തു മൂപ്പരെയും കൂട്ടി ഇറങ്ങി വരും വഴി ഒരു കടയിൽ കയറി സൈക്കിൾ ട്യൂബും കയറും വാങ്ങി വണ്ടിയെടുത്തു

എന്തായിരുന്നു പ്രശ്നം…

ഞാൻ കടയുടെ പുറകിൽ മൂത്രമൊഴിക്കാൻ പോയപ്പോ യൂണിഫോം ഇട്ട പിള്ളേരവിടെ സിഗരറ്റ് വലിക്കുന്നതും ഫോണിന്റെ മുകളിൽ എന്തോ പൊടിയിട്ട് മൂക്കിൽ വലിക്കുന്നതും കണ്ടു എനിക്കറിയാത്ത ചെക്കന്മാർ ആയോണ്ട് ഞാനൊന്നും ചോദിക്കാനും പോയില്ല മൂത്രമൊഴിച്ചു ഞാൻ ബസ് സ്റ്റോപ്പിൽ വന്ന് നിൽക്കെ അവരിറങ്ങി വരുമ്പോ കൂട്ടത്തിൽ റഹീമിന്റെ ചെക്കനെ കണ്ട് അവനോട് എന്ത് പണിയാ ചെയ്യുന്നേ ഇനി ഇങ്ങനെ ചെയ്താൽ നിന്റെ വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതും കൂടെ ഉള്ള ചെക്കൻ എന്റെ ചെവി അടക്കി ഒറ്റ അടിയായിരുന്നു പിന്നെ അവരെല്ലാം കൂടി അടിച്ചപ്പോ ഞാൻ നിലത്ത് വീണു അവർ ചവിട്ടാൻ തുടങ്ങി അപ്പോയെക്കും ഓട്ടോ സ്റ്റാന്റിൽ ഉള്ളവരും കടക്കാരും വന്നവരെ പിടിച്ചുമാറ്റി

നിങ്ങളെന്തിനാ രാജേഷിനോട് ഞങ്ങളെ അറിയിക്കരുതെന്ന് പറഞ്ഞേ…

അവര് ചെറിയ ചെക്കന്മാരല്ലേ… അവരൊരു വിവരക്കേട് കാണിച്ചതിന് നിങ്ങളത്തുങ്ങളെ എന്തേലും ചെയ്യേണ്ടെന്നു കരുതി…

ശംസിയുടെ താവളത്തിലേക്ക് വണ്ടി ചെന്ന് നിൽക്കെ ശംസിയും കൂടെ ഇരുന്ന ചെക്കന്മാരും ഇരിപ്പുണ്ട് അവർക്ക് നടുവിലായി യൂണിഫോമിൽ കുറച്ച് ചെക്കന്മാർ അവിടെ ചമ്രം പടിഞ്ഞിരിപ്പുണ്ട് വണ്ടിയിൽ നിന്നിറങ്ങി ഗോപലേട്ടന് ഡോർ തുറന്നുകൊടുത്തു ഞങ്ങൾ അവർക്കരികിലേക്ക് ചെന്നു

ഷംസീ… മൂന്നാല് പച്ച മടല് വെട്ടി ചെത്തി മിനുക്കി വടി പരുവമാക്കി വണ്ടിയിൽ ട്യൂബ് ഇരിപ്പുണ്ട് അത് ചുറ്റി കൊണ്ടുവാ

അവന്റെ കൂടെ ഉള്ള രണ്ടുപേരെയും കൂട്ടി അവൻ പോയി

വണ്ടിയിൽ നിന്നും കയറും എടുത്ത് വന്ന് ഒന്നര മാറ് നീളത്തിൽ കുറച്ച് കഷ്ണം മുറിച്ചെടുത്തു ചെക്കൻ മാരെ കൈയിലേക്ക് കൊടുത്തു

ഇവന്മാരെ പാന്റും ഷർട്ടും അഴിപ്പിച്ചു പുറകിലെ കവുങ്ങിൽ കെട്ടിയിട്

ചെക്കന്മാർ അവരെ പിടിച്ച് പുറകിലേക്ക് കൊണ്ടുപോയപിറകെ ഞങ്ങളും ചെന്നു അവന്മാരെ ഡ്രസ്സ്‌ അഴിച്ചു മാറ്റികൊണ്ടിരിക്കെ വെട്ടിയ മടലുകളും സൈക്കിൾ ട്യൂബുമായി സംശയവും മറ്റും അങ്ങോട്ട് വന്നു

ഇവന്മാരെ ഫോൺ എവിടെയാ

ഷംസി : അതുവരെ പൊക്കിയപ്പോ കോളേജിൽ വെച്ച്തന്നെ ഓഫാക്കി വണ്ടിയിലുണ്ട് (അവൻ കൂടെ ഉള്ള ഒരുത്തനോട് അവരെ ഫോണും പേഴ്സും സാധനങ്ങളും എടുത്ത് വരാൻ പറഞ്ഞശേഷം എന്നെ നോക്കി) ഇക്കാ… തല്ല് മാത്രമല്ല മക്കളിത്തിരി മുറ്റാ… എല്ലാരെ കൈയിലും സാധനമുണ്ട് മൊത്തം ഒരു എട്ട് പത്ത് ഗ്രാം കാണും…

ഏതാ ഐറ്റം…

കല്ല്…

(കമുകിൽ പിടിച്ച് കെട്ടുന്ന അവരെ നോക്കി) നിങ്ങക്ക് എവിടുന്നാ സാധനം കിട്ടുന്നെ…

(ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അവരെ നോക്കി ചിരിച്ചു) നിങ്ങള് പറയില്ല അല്ലേ… സാരോല്ലന്നെ പറയണ്ട… (ശംസിയെ നോക്കി) നിങ്ങളിവരെ മേലേ കൈവെച്ചില്ലല്ലോ…

ഷംസി : ഇല്ലിക്കാ ബിച്ചു പറഞ്ഞു ദേഹം ചീത്തയാവാതെ വേണമെന്ന്…

മ്മ്…

ഫോൺ എടുക്കാൻ പോയവൻ തിരികെ വരുമ്പോ രണ്ട് കസേരകളും എടുത്തിട്ടുണ്ട്

കസേരയിലിരുന്ന് രണ്ട് സിഗരറ്റ് കത്തിച്ചു ഒന്ന് ഗോപലേട്ടന് കൊടുത്തു സിഗരറ്റ് വലിച്ചു കഴിയുമ്പോയേക്കും ഷംസി വടി പറഞ്ഞപോലെ ശെരിയാക്കിയിട്ടുണ്ട് അവന്റെ കൈയിൽ നിന്നും വടി വാങ്ങി അവർക്കുനേരെ നടന്നു

ആരായിരുന്നു ആദ്യം മൂപ്പരെ മുഖത്തടിച്ചേ…

അവരുടെ മുഖഭാവത്തിൽ നിന്നും നോട്ടത്തിൽ നിന്നും ആളെ മനസിലാക്കി അവനരികിൽ ചെന്നു

Leave a Reply

Your email address will not be published. Required fields are marked *