അതുവരെ ഞെട്ടലോടെ ഇരുന്ന അവർ കരയാൻ തുടങ്ങി അതിൽ ഒരാൾ എണീറ്റ് മോനേ തല്ലാൻ തുടങ്ങി കാലിന്റെ വേദനയാൽ നിൽക്കാൻ കഴിയാത്ത അവനെ തല്ലുന്ന അമ്മയെ നോക്കി
അവരെ ശിക്ഷിക്കാൻ അല്ല നിങ്ങളെ വിളിച്ചുവരുത്തിയെ നിങ്ങളവിടെ ഇരിക്ക്
ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല ഇവരെ ജീവിതം തുലക്കാൻ ഇവിടെ ആർക്കും താല്പര്യമില്ല കേസ് ഒക്കെ ഒഴിവാക്കാം പക്ഷേ പ്രശ്നം അതല്ല ഇവരെ ഇനിയും ഇങ്ങനെ വിട്ടാൽ ഇവരുടെ ഭാവിപോവും എന്ന് മാത്രമല്ല ഇവർ നാടിന് ദോഷം ചെയ്യുന്ന ക്രിമിനലുകൾ ആയി മാറും
ഇവർ ഇന്നലെ തല്ലാൻ ഉണ്ടായ കാരണം ഇവർ ഡ്രഗ്സ് ഉപയോഗിക്കുന്നത് ഗോപാലേട്ടൻ ചോദ്യം ചെയ്തതാണ്
ശംസിയെ നോക്കിയതും അവൻ അവരുടെ പേഴ്സും അവരുടെ കൈയിൽ നിന്ന് പിടിച്ച സാധനങ്ങളും മേശപ്പുറത്ത് വെച്ചു
ഇതെല്ലാം ഇവരുടെ കൈയിൽ നിന്ന് ഇന്നലെ ഞങ്ങൾക്ക് കിട്ടിയതാണ് ഇത് എക്സൈസിനോ പോലീസിനോ കൊടുത്താൽ ഫോട്ടോയും അഡ്രസും കോളേജിന്റെ പേരും അടക്കം പത്രത്തിൽവരും ഇവര് ജയിലിലും ആവും ഇവരുടെ ജീവിതവും നിങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും ഇവരുടെ സഹോദരങ്ങളെ ജീവിതവും എല്ലാം നഷ്ടമാകും ബന്ധുക്കൾ അടക്കം എല്ലാരും ഇവരെയും നിങ്ങളെയും അറപ്പോടെ നോക്കും
അമ്മമാർ കരഞ്ഞുകൊണ്ട് അവരെയും ഞങ്ങളെയും നോക്കി
കാര്യം അറിഞ്ഞത് മുതൽ ഞങ്ങളതിന്റെ പുറകെയുള്ള ഓട്ടത്തിലാണ് ഇവർക്ക് സാധനം കൊടുക്കുന്നവരും അവർക്ക് സാധനം കൊടുക്കുന്നവരും ആയ പലരും ഇപ്പൊ ഞങ്ങളുടെ കയ്യിലാണ്
മാത്രമല്ല ഇവർ ചെയ്തതിനു ഞാനിന്നലെ ഇവരെ ഒന്ന് ഉപദേശിച്ചു അതിനാലാണ് ഇവർക്ക് നിൽക്കാൻ ഉള്ള ബുദ്ധിമുട്ട് പക്ഷേ അതിന്റെ പേരിൽ കേസ് കാര്യങ്ങൾ ഒന്നും നിങ്ങളാരും ആലോചിക്കണ്ട അങ്ങനെ ഉണ്ടായാൽ നഷ്ടം നിങ്ങൾക്ക് തന്നെ യാണ്…
പ്രിൻസിപ്പൽ : ഇവർ സ്ഥിരമായി ക്ലാസിൽ വരുന്നില്ല എന്ന് മാത്രമല്ല ഇപ്പോ ചെയ്ത കാര്യത്തിന് ഇവരെ ടിസി കൊടുത്ത് പറഞ്ഞുവിടുകയാണ് വേണ്ടത്
അത് വേണ്ട സാറേ അവർക്കൊരു അവസരം കൂടെ കൊടുക്കാം (രക്ഷിതാക്കളെ നോക്കി) ഇവരുടെ യൂണിഫോം കൊണ്ടുവരാൻ പറഞ്ഞത് കൊണ്ടുവന്നിട്ടുണ്ടോ
ഉണ്ടെന്ന് പറഞ്ഞു എല്ലാരും ബാഗിൽ നിന്നും കൈയിലെ കവറും ഒക്കെയായി എടുത്തു
(അവന്മാരെ നോക്കി) ചെല്ല് യൂണിഫോമും ഇട്ട് സാധാരണപോലെ ക്ലാസിൽ പോ ആരും ഒന്നും അറിയണ്ട വൈദ്യർ തന്ന മരുന്ന് കഴിക്കാൻ മറക്കണ്ട
ശെരി എന്ന് പറഞ്ഞു പേഴ്സും എടുത്ത് അവർ പുറത്തേക്ക് പോയപിറകെ രക്ഷിതാക്കളെ നോക്കി
നിങ്ങൾ കരുതും പോലെ നിങ്ങളുടെ മക്കൾ മാത്രമല്ല ഇതിലുള്ളത് കോളേജിലെ പത്ത് ശതമാനത്തിനു മേലേ കുട്ടികളും പെൺകുട്ടികൾ അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് പിന്നെ ഇതൊന്നും അവരുടെ മാത്രം തെറ്റല്ല അവരെ ശ്രദ്ധിക്കുന്നതിൽപറ്റിയ വീഴ്ച കൂടെ ആണ് ഇനി ഇത് ആവർത്തിക്കാൻ ഉള്ള കാര്യങ്ങൾ ആണ് നമ്മൾ നോക്കേണ്ടത് അതിന് നിങ്ങളുടെ സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ് ഇവരെ എന്തായാലും ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല
ഞങ്ങളെന്താ ചെയ്യേണ്ടേ…
ഇവിടെ ഉള്ള സ്റ്റുഡന്റ്സിനെ എല്ലാവരെയും ഇനിമുതൽ ഹോസ്റ്റലിൽ നിർത്തുവാനും പുതിയ വാർഡന്മാരുടെ എണ്ണം കൂട്ടുന്നതും നല്ലതാണെന്നാണ് എന്റെ അഭിപ്രായം
എന്ത് ചെയ്യാനും രക്ഷിതാക്കൾക്ക് എതിർപ്പില്ല എന്ന് അറിഞ്ഞതോടെ
ഇവർക്കായി കൗൺസിലിംഗ് നൽകാൻ കേരളത്തിലെ തന്നെ വൺ ഒഫ് ദി ബെസ്റ്റ് സൈകാർട്ടിസ്റ്റ് ഡോക്ടർ സെലിനും ഇരുപത് പേർ അടങ്ങുന്ന ടീമും വരാം എന്ന് സമ്മതിച്ചിട്ടുണ്ട് ഒരുമാസത്തേക്ക് അവരുടെ മൊത്തം ഫീസ് ഇരുപത്തി രണ്ട് ലക്ഷം ആണ് അതിൽ പാതി രക്ഷിതാക്കളും പാതി കോളേജും വഹിക്കണം ഇതിൽ നെഗോസിയേഷനോ എതിരഭിപ്രായമോ സാധ്യമല്ല…
ഹോസ്റ്റലിലെ നിയമങ്ങൾ അപ്പാടെ മാറ്റി എഴുതുവാൻ പോവുകയാണ് കുട്ടികളെ നല്ല രീതിയിൽ ശ്രെദ്ധിക്കാൻ കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു അതിനാൽ ഇനി ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും. ഉച്ചക്കത്തെ മീറ്റിങ്ങിൽ നിങ്ങളും എത്തണം നിങ്ങൾ അറിഞ്ഞ കാര്യത്തെ പറ്റി അവരുടെ അച്ഛൻമാർകൂടെ അല്ലാതെ സഹോദരങ്ങൾ പോലും അറിയാതിരിക്കാൻ ശ്രദ്ധിക്കണം വേറെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ…
