മഴനീർതുള്ളികൾ – 6
Mazhaneerthullikal Part 6 | Author : Anamika
[ Previous Part ] [ www.kambi.pw ]
തിരികെ ബൈക്ക് ഓടിക്കുമ്പോളെല്ലാം പ്രക്ഷുബ്ധമായിരുന്നു അവന്റെ മനസ്……
ഈ വരവ് എല്ലായ്‌പോഴും പോലെ സ്മൂത്ത് ആയിപ്പോകില്ലെന്ന് എന്തുകൊണ്ടോ ഉള്ളിൽ ഒരു തോന്നൽ പോലെ…..
വരുന്ന വഴിക്ക് അവനെ കാത്തുനിന്ന അരുണും അവന്റെ പിന്നാലെ തന്നെ ബൈക്ക് വിട്ടു….
വീട് അടുക്കാറാകും തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു…..
മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ അവൻ ഷർട്ടിന്റെ തോളിൽ തൂത്തുവിട്ടു….
വീടിന് മുന്നിലെ പഞ്ചായത്ത് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഗ്രീൻ ഡിഫെൻഡർ…
അതിൽ ചാരിനിൽക്കുന്ന കോഫി ബ്രൗൺ ഷർട്ടും ഐവറി പാന്റ്സും ധരിച്ച നാൽപതുകളുടെ മധ്യത്തിൽ ഉള്ള അതിസുന്ദരൻ ആയൊരു മനുഷ്യൻ…
വായിൽ സിഗററ്റ് കടിച്ചുപിടിച്ചു ഇരു കയ്യും കൊണ്ട് കയ്യിലെ സാംസങ് ഫോൾഡിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്…..
“ഇത്തവണ അരവിന്ദ് സ്വാമി രണ്ടും കല്പിച്ചാലോ…..”
ആ വണ്ടിയവിടെ കിടക്കുന്നതിനാൽ കടന്നുപോകാൻ വയ്യാത്തതുകൊണ്ട് കുറച്ചുപിറകിൽ ഒതുക്കിയ ബൈക്കിൽ നിന്നിറങ്ങും വഴി അരുൺ ഹരിയുടെ ചെവി തിന്നു തുടങ്ങി…..
അവരിരുവരും കടന്നുപോകുമ്പോൾ അയാൾ ഒന്നു മുഖം ഉയർത്തിയെങ്കിലും പിന്നെയും തിരികെ ഫോണിലേക്ക് തന്നെ നോട്ടം താഴ്ത്തി…
ഇതുവരെയില്ലാത്തൊരു ആറ്റിട്യൂട് ആണല്ലോയെന്നും ചിന്തിച്ചു പുച്ഛത്തിൽ ചുണ്ട് കോട്ടി ഹരി വേലി കടന്ന് മുറ്റത്തേക്ക് കയറി…
അരുൺ അപ്പുറം അവന്റെ വീടിന്റെ മുറ്റത്തേക്കും….
തിണ്ണയിലേക്ക് കാലെടുത്തുവെക്കും മുന്നേ അമ്മു അകത്ത് നിന്നും ഓടിപ്പാഞ്ഞു വന്നു…..
“നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാരുന്നു…എവിടാരുന്നു നീയ്…..”
ഹരി കയ്യിലെ കവർ ഉയർത്തി കാട്ടി….
അമ്മു ഒരല്പം അകന്നു നിന്നു…..
“പുറത്ത്….പുറത്തെന്റെ മാമൻ വന്നിട്ടുണ്ട്…..”
ഇത്രയും നാളും ആരും തിരിഞ്ഞു നോക്കാത്ത തന്റെ വീട്ടില് നിന്നും ഒരാൾ എത്തി എന്നറിയുമ്പോൾ അവനെന്തു കരുതും അതെങ്ങനെ എടുക്കും എന്ന കൺഫ്യൂഷനിൽ അമ്മു പറഞ്ഞു നിർത്തി അവന്റെ മുഖത്തേക്ക് നോക്കി…..
ഉള്ളിൽ ഒരു സാഗരം അലയടിക്കുന്നുണ്ടെങ്കിലും തികച്ചും ശാന്തനാണ് പുറമെ ഹരി…..
അവനൊന്നു മൂളിക്കൊണ്ട് മുന്നോട്ട് നടന്നു….
ആ മൂളലിൽ ഒന്നു മുഖം വാടിയെങ്കിലും അവന്റെ ഷർട്ടിന്റെ സ്ലീവിൽ പിടിച്ചു നിർത്തി അമ്മു….
“ആണുങ്ങൾ ആരും ഇല്ലാത്തതുകൊണ്ട് വീട്ടിലേക്ക് കയറിയില്ല….നീ ഒന്ന് ചെന്നു വിളിച്ചിട്ട് വായോ……”
അത്ര നല്ല മൂഡില്ലല്ലെന്ന് മനസിലാക്കി കൽപിക്കാൻ നിന്നില്ല…..
ഞാനിത് കൊണ്ടുവയ്ക്കട്ടെയെന്നും പറഞ്ഞവൻ അടുക്കളയിലേക്ക് നടന്നു…..
സ്‌റ്റോവിൽ വച്ചിരിക്കുന്ന ചായ പാത്രത്തിൽ സ്പൂൺ കൊണ്ടിളക്കുന്ന അമ്മയെ ഒന്നു നോക്കി ഒരു ചരുവം എടുത്ത് അതിലേക്ക് കവർ ഇറക്കി വച്ചു കൈ കഴുകി……
അവനെ നോക്കാതെ തേയില എടുത്തിടുന്ന മായയുടെ അടുത്തേക്ക് ചെന്നു നൈറ്റിയുടെ മേലെ ഇട്ടിരുന്ന തോർത്തിൽ കൈ തുടച്ചിട്ട് അവൻ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി…..
ആവി തട്ടിയിട്ടാടാ എന്നും പറഞ്ഞു നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും ഒളിപ്പിക്കൻ ഒരു പാഴ് ശ്രമം നടത്തി മായ……
“പേടിക്കണ്ട….ഞാൻ നോക്കിക്കോളാം….പറഞ്ഞു വിട്ടോളാം…..” മുറുകെ ചേർത്തു പിടിച്ചു അമ്മയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു…..
“അവളൊന്നും അറിയരുതമ്മാ…..” കൂട്ടി ചേർത്തതും ഒരേങ്ങൽ ഉയർന്നു…..
അതും കണ്ടുകൊണ്ടാണ് അമ്മു അടുക്കളയിലേക്ക് ഇറങ്ങി വരുന്നത്…..
“എന്താ….എന്താ പറ്റിയെ…..”
അടുത്തേക്ക് വന്നതും മായ അകന്നുമാറി സ്റ്റോവ് ഓഫ് ചെയ്തു ചായപാത്രം എടുത്തു…..
“എടാ…..വെറും ചായ
മാത്രേള്ളൂ….നീ പോയിട്ട് എന്തേലും കഴിക്കാൻ കൊടുക്കാൻ കൂടെ വാങ്ങിയിട്ട് വാ….മോൾടെ വീട്ടീന്ന് ആദ്യായിട്ട് വന്നേ അല്ലെ….“
മായ ചായ അരിക്കും മുന്പേ അതിലേക്ക് ഏലക്കപ്പൊടി തൂവി ഇളക്കി മാറ്റുന്ന രീതിക്ക് ചെരിഞ്ഞു നിന്നു അമ്മു കാണാതെ…..

Adutha part ennan
വ്യോമകേശൻ
കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.
ഉഫ്….
എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്….
ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
ട്വിസ്റ്റ് ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
അവസാനം കണ്ണുനിറഞ്ഞുപോയി….
കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….
നന്ദുസ്……