മഴനീർതുള്ളികൾ – 6 30അടിപൊളി  

അവൻ തൊട്ടടുത്ത സ്റ്റെപ് ആയപ്പോളേക്ക് അമ്മു എടുക്കാനെന്നോണം കൈ അവന് നേരെ ഉയർത്തി….

അവനെടുത്തു പൊക്കിയില്ല പകരം അടുത്തുകിടന്ന അശോകച്ചെത്തിയുടെ കമ്പൊരെണ്ണം വലിച്ചൊടിച്ചെടുത്തു……

അവനെന്താ ചെയ്യുന്നെന്ന് നോക്കി നിന്ന അമ്മു ആ ചപ്പും വലിച്ചു കളഞ്ഞു വടിയാക്കിക്കൊണ്ടുള്ള വരവ് കണ്ടതേ സ്റ്റെപ് കയറി കുത്തിക്കാനാഞ്ഞു…..

അവളുടെ റിഫ്ലെക്സിനെ പറ്റി ഏകദേശ ധാരണയുള്ള ഹരി ഒരു മുഴം മുന്നെയെറിഞ്ഞു…..

ചുരിദാറിന്റെ ടോപ്പിൽ പിടിച്ചു പിന്നോട്ട് വലിച്ചു വയറിൽ കൂടെ കൈ ചുറ്റി ഒരു സൈഡിൽ തൂകിപ്പിടിക്കുംപോലെ ഇടതുകയ്യിൽ കൊളുത്തിയിട്ടു അവളെ…..

ഇനി എടുക്കാൻ പറയൂലടാന്നും പറഞ്ഞമ്മു കുതറി പ്രതിഷേധിക്കുന്നുണ്ട്….

കയ്യിലും അവൾക്കു പിടിത്തം കിട്ടുന്നിടത്തുമെല്ലാം ആ നീണ്ട നഖം വച്ച് മാന്തിപൊളിക്കുന്നുണ്ട്……

“നിനക്ക് എവിടെ വേദനയാന്ന പറഞ്ഞേ…..”

വടി വലതുകയ്യിൽ ഇട്ടു ചുഴറ്റുന്നുണ്ട്…..

“പോയി പോയി അതൊക്കെ മാറി….ഇറക്കി വിട് ഇറക്കി വിട്……….”

നീട്ടി വലിച്ചു വിളിച്ചു കൂവി അമ്മു……

“അങ്ങനെ പെട്ടെന്ന് മാറ്റേണ്ട നീ…രണ്ട് കൊണ്ടിട്ട് മാറിയ മതി…..”

അവനാ വടി ആയത്തിൽ തന്നെ ചുഴറ്റി….ഒരു മൂളൽ പോലത്തെ സൗണ്ട് കേൾകാം…..

ഹരി പെട്ടെന്നവളെ താഴെ നിർത്തി….

നിലത്തുനിർത്തി പൊട്ടിക്കാനാണോ എന്ന പേടിയിൽ ഓടാനാഞ്ഞ അമ്മു പുഴയിലേക്ക് തിരിയുന്ന വഴിയുടെ അറ്റത്തു

ആരെയോ ഫോൺ ചെയ്തുകൊണ്ട് തങ്ങളെ നോക്കി നിക്കുന്ന നന്ദിതയെ കണ്ടു….

“ഈ സാധനത്തിന് ഇത് തന്നെയാണോ തൊഴില്……എവിടെനോക്കിയാലും ഉണ്ടല്ലോ….”

മുറുമുറുത്തുകൊണ്ട് അമ്മു അവനുമുന്നിലേക്ക് ഒരു സ്റ്റെപ് കയറിനിന്നു….

അവൾക്കൊപ്പം കയറാൻ ആഞ്ഞ ഹരിയുടെ കഴുത്തിനു ഇരുവശവും കൈചുറ്റി ചായ്ഞ്ഞു…..

“എടുക്ക്……”

“ആൾക്കാര് കാണും അമ്മു…..”

“എടുക്ക്……” കനം കുറച്ചുകൂടി…..

ഹരിയെടുത്തതും എന്തോ വെട്ടിപിടിച്ച ഭാവത്തിൽ അവന്റെ കവിളത്തൊരു ഉമ്മേം കൊടുത്ത് അമ്മു ചെരിഞ്ഞുനോക്കി…..

എവിടെ നന്ദിത നിന്നിടത്ത് അവളുടെ നിഴലു പോലുമില്ല……

“ഗാലറി കാലിയായ സ്ഥിതിക്ക് ഇനിയിറങ്ങി നടക്കുവല്ലേ……”

താഴെയിറക്കാൻ നോക്കിയതും അമ്മു വിടാതെ കഴുത്തില് തന്നെ തൂങ്ങി…..

“എന്തായാലും എടുത്തില്ലേ അവിടം വരേ കൊണ്ടോ….”

കുറച്ചകലെ ആളും ബഹളവും കാണുന്നിടത്തേക്ക് ചൂണ്ടി…..

“ചുമ്മാണ്ടൊന്നും പറ്റില്ല….നല്ല കൂലി വേണ്ടി വരും..”

ഹരി ഓട്ടകണ്ണെറിഞ്ഞു നോക്കി……

“എന്ത് വേണം…….”

കോളറിൽ മുറുകിപിടിച്ചിരുന്ന ഇടതുകൈ അമ്മു അവന്റെ കവിളിലേക്ക് ഇരച്ചുകയറ്റി…..

“എന്ത് ചോദിച്ചാലും തരുവോ…..”

അവനവൾ താടിയ്ക്കിടയിലൂടെ നഖം കൊണ്ട് പോറുന്നതിന്റെ സുഖത്തിൽ നടക്കുവാണ്…..

“അതിനിനിയെന്താ ചോദിക്കാൻ ബാക്കിള്ളത്…..”

അവൻ ഉമിനീരിറക്കിയപ്പോൾ അനങ്ങിയ ആഡംസ് ആപ്പിളിൽ അമ്മു എത്തിച്ചൊന്നു കടിച്ചു……

“അടങ്ങികിടന്നോ……ഇല്ലേൽ കാണാനും അറിയാനും ബാക്കിവെച്ചിട്ടില്ലേ കുറെ….അതിലേതെങ്കിലും ഒന്നിച്ചിരി ഉപ്പു നോക്കും ഞാൻ……”

“നോക്കിക്കോന്നെ…..” തൊണ്ടക്കുഴിയിൽ നിന്നും ചുണ്ടിഴഞ്ഞു താഴെക്കിറങ്ങി നെഞ്ചിലെ ചുരുളുകൾ അമ്മു കടിച്ചു വലിച്ചു….

ഹരിയവളെ ദേഹത്തേക്ക് വരിഞ്ഞുമുറുക്കി പിടിച്ചു…..

“ന്തേയ്‌….നോക്കണ്ടേ……” അമ്മുവിന് പിന്നെ വന്നു വന്നിപ്പോ നാണവും മാനവും ഒന്നും ഒളിഞ്ഞു നോക്കാൻ ആയിട്ട് പോലും ആ വഴിക്ക് വരാറില്ല…..

ഓരോന്ന് പറഞ്ഞും കാണിച്ചും എന്തൊക്കെയോ അതിൽ ചെയ്തും ഒരുത്തൻ നൂല് പൊട്ടിച്ചു വിട്ടേക്കുവാണ്…..

ഇനിയാ കിളികളൊക്കെ കൂട്ടിൽ കയറണേൽ അവൻ തന്നെ വിചാരിക്കണം….

എന്നാലവളുടെ നിലയില്ലാത്ത പ്രണയക്കയത്തിൽ മുങ്ങിത്താണ് കിടക്കുന്നവൻ ഉയിര്പോയാലും അവളെ നന്നാവാൻ വിടില്ലെന്ന് തീർച്ചയാണ്…..

ഹരിക്കവളെ അങ്ങനെ മതി…..നാണോം മാനോം ഇല്ലാത്ത വേണ്ടതൊക്കെ ചോദിച്ചു ചോദിച്ചു വാങ്ങിക്കുന്ന, കൊടുത്തില്ലേൽ തട്ടിപ്പറിച്ചെടുക്കാൻ മടിയില്ലാത്ത,അവനെ കൊല്ലാതെ കൊന്നു വയ്ക്കാൻ കാത്തിരിക്കുന്ന ആ കള്ളി ചിലന്തിയെ മതി…….

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *