മഴനീർതുള്ളികൾ – 6 30അടിപൊളി  

മായ അമ്മുവിനെ കൊടുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല…നന്ദൻ അവളെ കൊണ്ടുപോകണം എന്നതിൽ നിന്നും…..

വന്നു വന്ന് അവളോട് തർക്കിക്കാൻ കാരണം ഉണ്ടാക്കുകയാണോ നന്ദൻ എന്ന് തോന്നിപോകും ചില ന്യായവാദങ്ങൾ കേട്ടാൽ…..

അമ്മു ദയനീയമായി ഹരിയെ നോക്കി……

അവളുടെ കണ്ണിലെ സങ്കടം കണ്ട ഹരി അമ്മയെ അകത്തേക്ക് കൊണ്ടുപോകാൻ ലളിതേച്ചിയെ കണ്ണുകാണിച്ചു…..

ആലോചിച്ചിട്ട് പറയ് നാളെ കഴിഞ്ഞ് കർമ്മങ്ങൾ ആരംഭിക്കേണ്ടതാണെന്നും പറഞ്ഞ് നന്ദൻ ഇറങ്ങി…..

അമ്മുവാണ് ആകെ കുഴഞ്ഞുപോയത്…..

ആരെ തള്ളും ആരെ കൊള്ളും…..

ആ കുടുംബത്തിനി ഒരേയൊരു പെൺതരി താൻ മാത്രമേയുള്ളു….മറ്റാരുമില്ലതൊന്നും ആ സ്ഥാനത്തു നിന്ന് ചെയ്തുകൊടുക്കാൻ…..

എന്നാൽ അമ്മയുടെയും ഹരിയുടെയും പ്രകടമായ അനിഷ്ടവും……

എന്ത് ചെയ്യും…..

സന്തോഷത്തോടെ തുടങ്ങിയ ദിവസം അങ്ങനെ ശോകമൂകമായി അവസാനിച്ചു……

രാത്രി കഴിക്കാൻ ഇരിക്കും മുന്നേ അടുക്കളയിൽ നിൽക്കുന്ന മായയുടെ അടുത്തേക്ക് ചെന്നു അമ്മു….

കഴിക്കാനുള്ളതെല്ലാം പ്ലേറ്റുകളിലേക്ക് വിളമ്പി എടുക്കുകയാണ്…..

“അമ്മാ….ഞാൻ ഒന്ന് പോയിട്ട് വരട്ടേ……”

“ഹരി എന്ത് പറഞ്ഞേ…..”

നന്ദനെ എതിർത്തൊക്കെ സംസാരിച്ചെങ്കിലും ദൈവങ്ങളെ കാര്യമാണ് അത്രക്കൊന്നും പറയേണ്ടിയിരുന്നില്ല എന്ന് മായയ്ക്ക് പിന്നീട്  തോന്നിയിരുന്നു….

“നിങ്ങള് രണ്ടും കൂടെ ആലോചിച്ചു തീരുമാനിക്ക്….”

വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല മായ…..

അമ്മുവിനോടുള്ള സ്നേഹത്തിനും എപ്പോളും കൂടെ വേണമെന്ന സ്വാർത്ഥതയ്ക്കും ഒപ്പം ദൈവങ്ങളും വിശ്വാസങ്ങളും അടുത്ത തുലാസിൽ തൂങ്ങുന്നുണ്ട്….

ഏതു താണുകിടക്കണമെന്ന് നിർണ്ണയിക്കാൻ സാധിക്കുന്നില്ല…..

രാത്രി ഏറെ നീണ്ട ചാറ്റിലും ഇതൊക്കെ തന്നെയായിരുന്നു സംസാരവിഷയം……

അവസാനം ഫോണെടുത്തു മാറ്റിവെച്ചിട്ട് വാതിൽ അല്പം തുറന്ന് മുറിക്കുള്ളിൽ തന്നെ ഹാളിൽ  കിടക്കുന്നവനടുത്തായി കിടന്നു അമ്മു….

“ഇവിടെ ജീവിക്കുന്നു എന്ന് കരുതി നിനക്കൊരു കുടുംബമോ ബന്ധങ്ങളോ ഇല്ലെന്നല്ല അമ്മൂ….

നീയൊരു വ്യക്തിയാണ് നിനക്കുമുണ്ട് സ്വന്തവും ബന്ധവും…….പോകണ്ടാ അവിടേക്കെന്ന് ഞാൻ പറയുന്നില്ല…..

പക്ഷേ നീയില്ലാണ്ട് ഇത്രദിവസമൊന്നും എനിക്ക് പറ്റില്ലടി….

നിന്നെക്കാണാണ്ട് ഞാനെങ്ങനാ…..”

പതിനാലുപോയിട്ട് ഒരു ദിവസം ഹരിക്കവളെ പിരിയാൻ കഴിയില്ലെന്നതാണ് വാസ്തവം……

“എല്ലാം ഇട്ടെറിഞ്ഞു പോരേണ്ടി വന്നപ്പോൾ മുടങ്ങിപോയതാടാ എല്ലാം….ഞാനായിട്ട് ചെയ്യേണ്ടിയിരുന്നതാ….അതൊക്കെയൊന്ന് പഴേപോലാക്കി കൊടുത്തിട്ട് പോന്നോളാം ഞാൻ….

പിന്നെയൊരിക്കലും നിന്നെ വിട്ട് മാറിനിൽക്കില്ലെടാ…..”

താനായിട്ട് ആർക്കും ഒരു ദ്രോഹവും ചെയ്യരുത് താൻ കാരണം ആർക്കും ഒരു ദോഷവും വന്നു ഭവിക്കരുത് അവൾക്കത്രേയുള്ളു……

ഒടുവിൽ ഹരി അത്രകണ്ടു തൃപ്തിയില്ലാതെയൊരു സമ്മതം മൂളിക്കൊടുത്തു…..

പിടിച്ചടക്കി വെക്കാൻ നോക്കുന്നതോ അവളുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടുന്നതോ താല്പര്യങ്ങൾക്ക് വില കൽപിക്കാത്തതോ അല്ല……

കാണാണ്ടിരിക്കാൻ വയ്യാഞ്ഞിട്ടാണ്…..

അകന്നിരിക്കാൻ കഴിയാഞ്ഞിട്ടാണ്…..

അത്രമേൽ ഉയിര് കൊടുത്തു സ്നേഹിച്ചു പോയതുകൊണ്ടാണ്……

ഒരല്പം വൈകി വരുമ്പോൾ അവൾ കിടന്നിട്ടുണ്ടെങ്കിൽ കാണാതെ,ഒരുമ്മ കൊടുക്കാതെ ഉറങ്ങാൻ പറ്റാത്തവൻ എങ്ങനെ പറഞ്ഞു വിടാനാണ് മനസുകൊണ്ട്…..

പിറ്റേന്ന് ഉച്ചയോടെ നന്ദൻ അവളെ കൂട്ടാനായി എത്തി….

ഹരി പെയിന്റ് പണിക്ക് പോയിരുന്നു….

ഇറങ്ങാൻ നേരം കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല…..

പുറത്തേക്കിറങ്ങി വരാഞ്ഞ മായയോട് അകത്തുനിന്ന് യാത്ര പറഞ്ഞ്  വിളിച്ചിട്ട് എടുക്കാഞ്ഞിട്ട്  ഹരിക്കൊരു മെസ്സേജും ഇട്ട് അമ്മു ഇറങ്ങി……

ഹരി പണി കഴിഞ്ഞ് കയറിവന്നപ്പോൾ അന്ന് നന്നായി വൈകിയിരുന്നു……

വാതിലും തുറന്നിട്ട ഡൈനിങ് ടേബിളിൽ തലചായ്ച്ചുറങ്ങുന്ന അമ്മയെ കണ്ടിട്ട്

കരഞ്ഞു കരഞ്ഞുറങ്ങിപ്പോയ മട്ടുണ്ട്…….

കുളി കഴിഞ്ഞ് വന്ന് അമ്മുവിനെ വിളിച്ചുനോക്കി…..

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *