മഴനീർതുള്ളികൾ – 6 30അടിപൊളി  

“അമ്മ ആ ചേച്ചിയോട് മിണ്ടണതും നന്ദുമോളെന്നൊക്കെ വിളിക്കണതും എനിക്കത്ര ഇഷ്ടാകുന്നില്ലാട്ടോ…..” ഉള്ളിലെ കുശുമ്പ് മറച്ചുവച്ചില്ല….

“അയ്യോടി കള്ളി…..കാമുകന്റെ പഴേ കാമുകിയോട് ചില്ലറ കുശുമ്പോന്നും അല്ലാലോ പെണ്ണിന്……”

“എനിക്ക് കുശുമ്പോന്നുല്ല…..അമ്മേം അവനും എന്റെ മാത്രാ….വേറാരും ഇങ്ങനെ സ്നേഹിക്കണതും അധികാരം കാട്ടണതും ഒന്നും എനിക്ക് എന്തോ കണ്ണിനു പിടിക്കണില്ലന്നെ…..”

അമ്മു ഉള്ളത് ഉള്ളതുപോലെ തന്നെ പറഞ്ഞു…..

“അതൊരു പാവം കുട്ടിയാ മോളേ….ഹരീടെ കൂടെ പഠിച്ചതാ….അത്ര നന്നായിട്ട് പഠിക്കൊന്നും ഇല്ലായിരുന്നു….ഇപ്പോ ടൗണിലെ സൂപ്പർമാർകെറ്റിൽ കാഷ്യർ ആയിട്ട് നിക്കുവാ…അവളും കൂടെ നയിച്ചുകൊണ്ടുവന്നിട്ട ഇളയതുങ്ങള് രണ്ടെണ്ണത്തിനെ പഠിപ്പിക്കണേ….

നല്ലപോലെ കഷ്ടപെടുന്നുണ്ട് കുടുംബത്തിനായിട്ട്..

അതൊക്കെ ഓർക്കുമ്പോൾ എനിക്കതിനോടൊരു കെറുവും കാട്ടാൻ തോന്നില്ല മോളേ…..

ഹരീനെക്കുറിച്ചോർത് എന്റെ മോള് പേടിക്കണ്ട….

അവൻ നിന്നെ വേദനിപ്പിക്കില്ല….കരയിപ്പിക്കേം ഇല്ല…ആ ഒരുറപ്പ് മോൾക്ക്‌ ഞാൻ തരാം….“

കഥയൊക്കെ കേൾക്കെ ഒരു പാവം തോന്നിയെങ്കിലും അവളുടെ ഹരിയെ കാണുമ്പോളുള്ള കൊതിപിടിച്ച നോട്ടം തലയിലേക്ക് വന്നതും അടിമുടി വിറഞ്ഞു കയറി….

“മോള്‌ ചെന്നു തൊഴുതോ ഞാനേ വഴിപാടിനുള്ള ചീട്ടെഴുതിക്കട്ടെ…..”

അതും പറഞ്ഞു മായ കൌണ്ടറിനടുത്തേക്ക് നടന്നു….

അപ്പോളേക്കും ഹരിയും എത്തിയിരുന്നു…

ഷർട്ടഴിച്ചു തോളിലിട്ട് കൗണ്ടിനു മുന്നിലെ

സ്ത്രീകളുടെ

ക്യൂവിൽ നിൽക്കുന്ന അമ്മയുടെ കയ്യിലേക്ക് പേഴ്സ് വച്ചുകൊടുത്തിട്ട് അതീന്ന് എടുക്കാൻ പറഞ്ഞു ഹരി ശ്രീ കോവിലിനടുത്തേക്ക് നടന്നു…..

തിരക്കിനിടയിൽ കുറച്ചകലെയായി കൽവിളക്കിനരികേ നിന്നു തൊഴുന്നുണ്ട് അമ്മു…

മറൂൺ കുർത്തയും ചന്ദന നിറത്തിലുള്ള ബോട്ടവും…

കുളിപ്പിന്നൽ ഇട്ട മുടിയിൽ കോർത്തിട്ടിരിക്കുന്ന ചെറിയൊരു കഷ്ണം മുല്ലമാല….

നീണ്ടു കൂമ്പിയ കണ്ണുകളും ദീപത്തിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന തുടുത്ത മുഖവും…..

പിറുപിറുക്കുമ്പോലെ അനങ്ങുന്ന ചുണ്ടുകളും….

ആ ദീപങ്ങളേക്കാൾ ശോഭ അവൾക്കാണെന്ന് തോന്നി….

അമ്മു കണ്ണ് തുറക്കുമ്പോൾ ഹരി തൊട്ടുമുന്നിലുണ്ട്..അവളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട്….

“മ്മ്മ്..? ”

“പ്രതിഷ്ടേ ഇവിടില്ല അവിടാ അങ്ങോടു തിരിഞ്ഞു നിക്ക്…..”

അമ്മു ശ്രീകോവിലിനുനേരെ കണ്ണ് കാണിച്ചു….

“എന്നിട്ട് ദേവി ഇവിടാലോ…..”

കണ്ണ് പറിക്കുന്നേയില്ല….

“അയ്യോടാ…..നല്ല ശമാശ…..മാറി നിന്നെ അങ്ങോട്ട്…ഞാൻ നിന്നെ കാണാൻ അല്ല കണ്ണനെ കാണാനാ വന്നത്…..”

തോളുകൊണ്ടൊരു തട്ട് തട്ടി മുന്നിൽ കയറി നിന്നു അമ്മു….

“ഞാനും ഒരു കൃഷ്ണൻ തന്നെയല്ലെടി….ഇങ്ങേരു പുഴക്കരേൽ ആണേൽ ഞാൻ റോഡിന്റെ കരേലാന്നുള്ള ഡിഫറെൻസ് അല്ലെ ഉള്ളു…..”

ഇതുങ്ങള് തൊഴാൻ തന്നെ വന്നതല്ലെയെന്നുള്ള ഭാവത്തിൽ അടുത്തുനിന്ന ചില വസന്തങ്ങൾ നോക്കുന്നുണ്ട് അവരെ….

തറവാട്ടുവക ക്ഷേത്രം ആവുമ്പോൾ എന്തും ആകാലോ….

മുറുമുറുപ്പ് ഉള്ളിൽ തന്നെ ഇരുന്നതേ ഉള്ളൂ പുറത്തേക്ക് വന്നില്ല….ഹരിയെ ഇച്ചിരി കണ്ട് പേടിയുണ്ട് അമ്മച്ചിമാർക്ക്….

എന്തായാലും ഈയാഴ്ചത്തെ കുടുംബശ്രീ ഹെഡ്ലൈനുള്ളതായി…..

“ഉവ്വുവ്വേ….ഗോപികമാരിലൊരുത്തി ചുറ്റിക്കറങ്ങുന്നുണ്ടിതിലെ…ചെന്നങ്ങ് ദർശനം കൊടുത്തൂടായിരുന്നോ…..”

അതും പറഞ്ഞങ്ങു നാക്ക് വായിലോട്ടിട്ടില്ല ഭൂമിന്ന് പൊട്ടിമുളച്ചതുപോലെ ദാ നിക്കുന്നു നന്ദിത….

അതും ഹരീടെ തൊട്ടടുത്ത്…..

“ഹരീ……”

“ആഹ് നന്ദു….” ഹരി ഒന്നു ചിരിച്ചിട്ട് കണ്ണടച്ചു തൊഴുതു നിന്നു….

അവന്റൊരു ചന്തു……പിറുപിറുത്തുകൊണ്ട് വെട്ടിതിരിഞ്ഞൊരു പോക്കങ്ങു പോയി അമ്മു….

ആ പോണ പോക്കിൽ തന്നെ കോവിലിനുള്ളിലെ കണ്ണനെ ഉരുട്ടിയൊരു നോട്ടവും നോക്കി……

“വേറൊരുത്തീടേം കണ്ണുപോലും പെടീക്കല്ലെന്ന് പറഞ്ഞു നിർത്തീല്ലല്ലോ ഞാൻ അതിനും മുന്നേ…..

തരാന്ന് പറഞ്ഞ വെണ്ണേ അങ്ങ് മറന്നേക്ക്ട്ടോ….

ശെരിക്കുരുട്ടി തരുന്നുണ്ട് ഞാൻ…..

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *