മഴനീർതുള്ളികൾ – 6 43അടിപൊളി  

കൂട്ടുകാരിയെപ്പറ്റി ഏട്ടന് എഴുതേണ്ട കാര്യമില്ലെന്നറിയാമായിരുന്നിട്ടും

ശ്രീയുടെ കത്തുകളിൽ അവളെകുറിച്ചൊരു വരി ആർത്തിയോടെ തിരഞ്ഞിരുന്നു….

ഒടുവിൽ വർഷാവസാനം അവധിക്കാലത്തു നാട്ടിലേക്ക് ട്രെയിൻ കയറി…..

വേഗം പോരെന്ന് ഇടയ്ക്കിടെ തോന്നിക്കൊണ്ടിരുന്നു…..

ഓരോ മണിക്കൂറ് പിന്നിടുമ്പോളും അവളെകാണാനുള്ള ദൂരം കുറയുകയാണെന്നറിഞ്ഞു ഉള്ളു തുടികൊട്ടി…..

വീട്ടിലെത്തി തന്റെ മുറിക്കുള്ളിലേക്ക് കയറും മുന്നേ ആണ് ഏറെ പരിചിതമായ ആ കൊലുസിന്റെ കിലുക്കം കേൾക്കുന്ന പോലെ തോന്നിയത്…..

ബാഗ് വലിച്ചെറിഞ്ഞിട്ട് പായുകയായിരുന്നു….

പുസ്തകമുറിക്കുള്ളിൽ തനിക്കു പുറം തിരിഞ്ഞുനിന്നു പാവാടത്തുമ്പ് എളിയിലേക്ക് എടുത്തുകുത്തി ഷെൽഫിലെ പൊടി നനച്ച തുണികൊണ്ട് തുടയ്ക്കുന്ന മായ…..

പിന്നിൽ ആളനക്കം കേട്ടവൾ തിരിഞ്ഞു നോക്കി……

തന്നേക്കണ്ടതും ഞെട്ടിപ്പകച്ചുപോയി…..

തല കുനിച്ചു ബക്കറ്റും വെള്ളവുമായി ധൃതിയിൽ പുറത്തേക്ക് കടക്കാനാഞ്ഞവളെ കയ്യിൽ പിടിച്ച് വലിച്ചാ തടിയൻ ഷെൽഫുകൾക്കിടയിലെ ഇടുങ്ങിയ ഇടത്തേക്ക് ഞെരുക്കി നിർത്തി…..

വിയർത്തു കുതിർന്നയാ കുഞ്ഞുമുഖം കയ്യിലെടുത്ത് അവനെന്നും സ്വപ്നം കണ്ടയാ കവിളിലേ മറുകിൽ ഒരു നൂറുവട്ടം ചുണ്ടു ചേർത്തു……

ആ ഇത്തിരിയിടത്തു നിന്നും കുതറിപിടഞ്ഞു മാറാൻ നോക്കിയവളുടെ കൈ രണ്ടും കോർത്തുപിടിച്ചു ചുവരിലേക്കൊതുക്കികൊണ്ട് ആ ചുണ്ടു കവർന്നു…..

അവനുള്ളിലെ വിരഹത്തിന്റെ തീചൂളയിൽ ആ പെണ്ണ് പൊള്ളിയടർന്നു…….

ആ ചുംബനത്തിനവസാനം അവളിറങ്ങി ഓടുമ്പോൾ ഒരു കള്ളച്ചിരിയോടെ ചുണ്ടു തുടച്ച് തിരിഞ്ഞവന്റെ കണ്ണ് മിഴിഞ്ഞുപോയി…….

തറ മുഴുവൻ ഒഴുകി പരന്നുകിടക്കുന്ന വെള്ളവും മറിഞ്ഞു കിടക്കുന്ന ബക്കറ്റും…..

അമ്മ കാണാതിരിക്കാൻ യാത്രക്ഷീണം പോലും വക വയ്ക്കാണ്ടത് തുടച്ച് മാറ്റിയത്…..

ആ ഓർമയിൽ പോലും ഒരു നറുപുഞ്ചിരി വിടർന്നു നന്ദന്റെ ചുണ്ടുകളിൽ…….

വയറിനുമുകളിൽ കുറുകി ചുരുണ്ടിരിക്കുന്ന കുറിഞ്ഞിയുടെ തലയിൽ ഒന്ന് തഴുകിവിട്ടു…..

പിന്നെയും ഒരൊളിച്ചുകളി….മുഖം തരാതെ പിടി തരാതെ ഒരു വാക്ക് മിണ്ടാൻ വിടാതെ……

അവധി കഴിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഒന്ന് കാണാതെ നെഞ്ചു കലങ്ങി പോകുമെന്ന് തോന്നിയൊരു ദിവസം ആരും കാണാതെ മറപ്പുരയ്ക്കുള്ളിൽ അവളെ കാത്ത് ഒളിച്ചു നിന്നു…..

പക്ഷേ കണ്ട കോലം…..

എന്തോ അസുഖം വന്നപോലെ….

പാറിപറന്ന മുടി…കവിളൊട്ടി കണ്ണിന് ചുറ്റും കറുപ്പുമൂടി….തിളങ്ങിയിരുന്ന മുഖം വിഷാദം മുറ്റി വാടികിടക്കുന്നു……

എന്ത് പറ്റിയെന്ന് ചോദിച്ചു വാരിപുണർന്നപ്പോൾ അവള് ചോദിച്ചൊരു ചോദ്യം….

എന്റെ വയറ്റില് കുഞ്ഞു വളരുന്നുണ്ടോന്ന്…..

പകച്ചുപോയി….ഞൊടിനേരം കൊണ്ട് വിയർത്തുകുളിച്ചു…..

ചോദിച്ചു ചോദിച്ചു വന്നപ്പോളാണ് ഉമ്മ വച്ചാ കുഞ്ഞുണ്ടാവുമെന്ന് തെക്കേലെ കാർത്തു പറഞ്ഞിട്ടുണ്ടെന്ന്……..

കല്യാണം കഴിയാത്തോര് ഇങ്ങനൊക്കെ ചെയ്യണത് പാപമാണെന്ന്…..

അതിലും അവളെ ഏറെ സങ്കടപെടുത്തിയ മറ്റൊന്ന് കൂടെ കാത്തു പറഞ്ഞിട്ടുണ്ടായിരുന്നു…..

മേലെപ്പാട്ടെ ആണുങ്ങള് ചന്തൊള്ള പെണ്ണുങ്ങൾക് വയറ്റിലുണ്ടാക്കീട്ട് കൊന്ന് കളയുമെന്ന്…….

ഒരായിരം വട്ടം പറഞ്ഞിട്ടും മനസിലായില്ലവൾക്….

ഒന്നും കഴിക്കാതെ ഒന്നിലും ശ്രദ്ധയില്ലാതെ ഇങ്ങനെ  വിഷാദം മൂടിയ കണ്ണുകളുമായി നടക്കുന്നത് നന്ദന് സഹിക്കുന്നില്ലായിരുന്നു…..

കയ്യിൽ കൂട്ടിവച്ചിരുന്ന ഒരു തുകയുമായി കുറച്ചു ടൂരെയുള്ള ടൗണിലെ ജ്വല്ലറിയിൽ എത്തിയത് അതിനൊരു പ്രതിവിധി തേടിയാണ്…..

ഒരു പൊട്ടുതാലി……

ഒരു ഗോതമ്പു മണിയേക്കാൾ അല്പം കൂടി വലിപ്പമുള്ളത്…..

വെള്ളമുണ്ടിന്റെ ഈരിഴകീറി അടുക്കളയിൽ നിന്നെടുത്ത മഞ്ഞളിൽ കുഴച്ച് ആരും കാണാതെ ഉണക്കിയെടുത്തു…..

ഒരു സന്ധ്യക്ക്‌ കാവിൽ വിളക്ക് വച്ചു തിരിഞ്ഞവൾക്ക് അനുവാദം പോലും ചോദിക്കാതെയത് കഴുത്തിൽ കെട്ടികൊടുത്തു……

അന്നാണ് പിന്നാ മുഖത്തൊരു ചിരി കാണുന്നത്…

മേലെപ്പാട്ടെ ആണുങ്ങളെല്ലാം

ഒരുപോലെല്ലെന്നുള്ളൊരു ഉറപ്പ്…..

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *