മഴനീർതുള്ളികൾ – 6 30അടിപൊളി  

”അല്ല….പുറത്ത്…..പക്ഷേ രണ്ടും കണക്കാ……“

അമ്മു വാപൊത്തി ചിരിച്ചുപോയി…..

”ചിരിക്കല്ലേ കുരിപ്പേ…..എല്ലാം കുഴിതോണ്ടി പുറത്തിട്ടിട്ട് അവൾടൊരു കിണി……“

ഹരി അവളുടെ കീഴ്ച്ചുണ്ട് പിടിച്ചൊന്നു ഞെരടിവിട്ടു….

സ്വിച്ചിട്ട പോലാ ചിരി നിന്നു…..

”അപ്പോ ഫോൺ വിളിച്ചിട്ടോ…..“

ഡൌട്ട് പിന്നങ്ങനൊന്നും തീരില്ല അത് ഐറ്റം വേറെയാ….

”ഫോൺ വിളി….അതൊന്നും പറയാണ്ടിരിക്കുവാ ഭേദം….

അന്നൊന്നും ഇന്നത്തെ പോലല്ലാടി…വെളുപ്പിനെ നാലുമണിക്കേണീറ്റ് റബർ വെട്ടാൻ പോണം…അത് കഴിഞ്ഞു കോളേജ്….കോളേജ് വിട്ടാൽ നേരെ ടൗണിലെ സൂപ്പർ മാർകെറ്റിൽ…വീടെത്തുമ്പോ മണി പതിനൊന്നര ഒക്കെ കഴിയും….പിന്നൊന്ന് കുളിച്ചു കഴിച്ചു കിടക്കുമ്പോളേക്കും ക്ഷീണം കൊണ്ട് ഞാനുറങ്ങിപോകും…..

ഇനി ഉറങ്ങാണ്ട്  വിളിച്ചാൽ തന്നെ അവളുടെ അനിയത്തിപ്പിള്ളേര് കൂടെയാ കിടക്കണേ…അപ്പോപ്പിന്നെന്ത് മിണ്ടാൻ….“

”അപ്പൊ കാര്യപരിപാടി കാര്യമായിട്ടൊന്നും നടന്നിട്ടില്ലല്ലേ……“

”ഓഹ് അപ്പൊ നിനക്ക് നടക്കാത്തെനാണോ…..“

”എന്നാലും എന്തൊരവസ്ഥ ആണെന്ന് നോക്കണേ….യൂറിനൽ ന്റെ പിന്നിൽ വച്ചൊക്കെന്ന് പറഞ്ഞാ…..“ അമ്മു പിന്നെയും വായ്പൊത്തി ചിരിക്കുവാണ്…..

ഹരിയവളെ കൂർപ്പിച്ചു നോക്കി….

”എടാ…“

”മ്മ്മ്….“

”എന്നെ ചെയ്തത് ഓർക്കുമ്പോണ്ടല്ലോ…..നിനക്കെന്താ തോന്നുന്നേ…..“

ഒന്നുകൂടെ ചായ്ഞ്ഞു ദേഹത്തേക്കൊട്ടി അവന്റെ ഷർട്ടിനുള്ളിലൂടെ കൈ കടത്തി വയറിലെ രോമക്കൂടിലേക്ക് വിരൽ കുടുക്കി……

”അതോ…..“

ഹരിയൊന്നു കുനിഞ്ഞവളുടെ കീഴ്ച്ചുണ്ട്

നുണഞ്ഞെടുത്തു……

നനവ് പോരാഞ്ഞിട്ടാകും രണ്ടിതളുകളും നാവുകൊണ്ടാകെ തഴുകിയും വിട്ടു….

അമ്മു ആ തരിപ്പിൽ അവന്റെ തിരഞ്ഞു കണ്ടെത്തിയ പൊക്കിൾചുഴിക്കുള്ളിലേക്ക് നഖം കൊണ്ടോന്ന് പോറി വിട്ടു…..

“പറഞ്ഞ് തരാൻ അറിയില്ലെടി……

നീയൊരു മിട്ടായി തിന്നിട്ടുണ്ടോ…..

ജെസ് ജെല്ലി……

നിന്റെ ലിപ്ബാമിന്റെ ആണോ അതോ എന്റെ കൊതീടെ ആണോ….എനിക്കാ മിട്ടായി തിന്നുമ്പോലെയാ തോന്നാറ്…..“

അതും പറഞ്ഞങ്ങു നുണഞ്ഞു തുടങ്ങിയതാ പിന്നവള് ശ്വാസം മുട്ടി അവന്റെ നെഞ്ച് മാന്തിക്കീറി വച്ചപ്പോളാണ് നിർത്തുന്നത്…….

കിതച്ചു കൊണ്ട് അമ്മു അവന്റെ നെഞ്ചിനിട്ട് ഒന്നു കൊടുത്തു…….

അതിനിടയിൽ അമ്പലത്തിൽ കയറിയപ്പോൾ സൈലന്റ് ആക്കിയ ഫോണിലേക്ക് മായയുടെ കാൾ  വന്നത് ഇരുവരും അറിഞ്ഞില്ല……

രണ്ടിനേം മാറിമാറി വിളിച്ചിട്ടും കിട്ടാതായപ്പോൾ എവിടേലും മാറിയിരുന്ന് എന്തെങ്കിലും ഒപ്പിക്കുന്നുണ്ടാവുമെന്ന് മായക്ക് തീർച്ചയായി……

ഇങ്ങനെ രണ്ടെണ്ണം……

ഇനി നാട്ടുകാര് കൂടെയേ കാണാൻ ബാക്കിയുള്ളു……

വരട്ടേ വീട്ടിലോട്ട് കൊടുക്കുന്നുണ്ട് ഞാനാ കാന്താരിക്ക്…..

ഓരോന്നോർത്തു ചിരിച്ചു പടികളിറങ്ങി…..

ദീപാരാധനയ്ക്ക് നിന്നിട്ട് വിളക്കുകളുടെ ചൂടും തിരക്കും കാരണം ദാഹിച്ചു പരവേശം തോന്നിയിട്ടാണ് വെള്ളം വാങ്ങാനായി പുറത്തേക്കിറങ്ങിയത്…..

അടുത്തുള്ള കടകളിലൊക്കെ പൂവും പൂജാദ്രവ്യങ്ങളും ഉള്ളൂ…

മിനറൽ വാട്ടർ കിട്ടാൻ കുറച്ച് മുന്നോട്ട് നടക്കണം…

അതിനാണ് ഹരിയെ വിളിച്ചത്…പക്ഷേ രണ്ടെണ്ണോം ഫോൺ എടുത്തിട്ടില്ല….

“മായമ്മോ……”

അരുൺ ആണ്…

“കഴിഞ്ഞെറങ്ങീതാണോ…..”

“ആട…ഒരു കുപ്പി വെള്ളം വാങ്ങാൻ ഇറങ്ങീതാ….നീ കേറീലെ……”

“ഇല്ലാ…കുളിച്ചില്ല അതാ…അവനെവിടെ….”

“കണ്ടില്ല ഞാൻ വിളിച്ചിട്ട് കിട്ടണൂല്ല….”

“അമ്മൊരു കാര്യം ചെയ്യ്…ആ ആലിന്റപ്പുറെ ഞാൻ വണ്ടി വച്ചിട്ടുണ്ട് അവിടെ പോയി നിന്നോ..വെള്ളം വാങ്ങീട് വരാം…എന്നിട്ട് കൊണ്ടാക്കാം…”

കടയ്ക്കുനേരെ നടക്കുന്ന അരുണിനെ ഒന്ന് നോക്കിയിട്ട് മായ തിരിഞ്ഞു നടന്നു…

ആൽതറയ്ക്കപ്പുറത്തെ ഗ്രൗണ്ട് പോലുള്ള ഭാഗത്ത്‌ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾക്കിടയിൽ അരുണിന്റെ ബൈക്കും നോക്കി നടക്കുകയായിരുന്നു….

പെട്ടെന്നാണ് അരികിലെ വണ്ടിയുടെ ഡോർ തുറക്കുന്നതും ആരോ കയ്യിൽ പിടിച്ചു വലിച്ച് അതിനുള്ളിലേക്ക് കയറ്റുന്നതും…..

എന്താണ് സംഭവിക്കുന്നതെന്ന പകപ്പ് മാറിയതും  ഹരീയെന്ന് അലറി വിളിച്ചുപോയി മായ….

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *