മഴനീർതുള്ളികൾ – 6 43അടിപൊളി  

എടുക്കുന്നില്ല…..

ലാസ്റ്റ് അയച്ച മെസ്സേജ് അവൾ കഴിക്കുവാണെന്നും തന്നോട് കഴിക്കണം പിണങ്ങിയിരിക്കല്ല് വേഗം വരാമെന്നും പറഞ്ഞൊക്കെയുള്ളതായിരുന്നു…

രണ്ടുമൂന്നു വട്ടം വിളിച്ചിട്ടും എടുക്കാതെയായപ്പോൾ ഹരി മെസ്സേജ് അയച്ചിട്ടു…..

അന്ന് രാത്രി നാളുകൾക്കു ശേഷം അവന്മാർക്കൊപ്പം പാടത്ത് കൂടി ഹരി…..

എങ്കിലും ഓവറാക്കിയില്ല…..

അല്ലാതെയുറങ്ങാൻ പറ്റുമെന്ന് അവന് ഉറപ്പില്ലായിരുന്നു….

കിടക്കും മുന്നേ ഒന്നുകൂടി വിളിച്ചുനോക്കി…..

എടുക്കുന്നില്ല…..മെസ്സേജ് കണ്ടിട്ടും ഇല്ല…..

ഫോണെറിഞ്ഞുടയ്ക്കാൻ തോന്നി…..

ദേഷ്യമോ….സങ്കടമോ….

പായിൽ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിക്കാതെ മുറിതുറന്ന് അകത്തേക്ക് കയറി…..

അവളുപയോഗിക്കുന്ന ലോഷന്റെയും റൂം ഫ്രാഗ്രൻസ്ന്റെയും ഒക്കെക്കൂടെയൊരു മണം….

കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു…..

അവളുടെ ഗന്ധം….

കണ്ണ് നിറഞ്ഞൊഴുകി…..

“മറന്ന് കളഞ്ഞോടി അവിടെ ചെന്നപ്പോളേക്കും…..”

അവളുടെ തലയിണയും മുറുകെപിടിച്ചവിടെ കിടന്നു…..

വേദന മൗനമായി കണ്ണുകളിലൂടെ പെയ്തു തലയണ കുതിർത്തു…..

ഒന്ന് കാണണം…..കണ്ടേ പറ്റൂ…..

കാണാൻ പാടില്ലെന്നറിയാം….

പക്ഷേ വയ്യാ….അതിന്റെ പേരില് ഇനി എന്ത് വന്നാലും നേരിട്ടോളാം….

ഒരു നോക്ക് കാണണം…മിണ്ടണം..

ലാസ്റ്റ് ബെല്ലും അടിച്ചുനിന്ന കാളിലേക്ക് നോക്കികൊണ്ടവൻ എഴുന്നേറ്റ് ഷർട്ട്‌ മാറി…

ബൈക്കിന്റെ കീയുമെടുത്തു മുൻവാതിൽതുറന്ന് പുറത്തേക്കിറങ്ങി….

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തില്ല അതിനുമുന്നേ മുടിയും വാരിക്കെട്ടി മായ സിറ്റൗട്ടിലേക്ക് വന്നു….

“എവിടെക്കാ നീയ് ഈ പാതിരക്ക്…..”

“ഇപ്പോ വരാമ്മ…ഒരര മണിക്കൂർ….”

“എന്താവശ്യം ആണേലും നേരം വെളുത്തിട്ട് മതി….കയറിങ്ങോട്ട്…..”

“അമ്മാ എനിക്ക് പോയെ പറ്റൂ….പെട്ടെന്ന് തിരിച്ചുവരാം….”

ഹരിക്ക് ക്ഷമ കെട്ടുതുടങ്ങി…..

“അമ്മുവിനെ കാണാനാണോ ഈ പോക്ക്….”

ഹരിയൊരു ഞെട്ടലോടെ മായയുടെ നേർക്ക് മുഖമുയർത്തി……

“ഒരിക്കൽ ഒരു പാതിരക്ക് കള്ളനെപ്പോലെ കയറിയതാ….ഇനിയും അത് ആവർത്തിക്കാനാണോ…..”

മായ മുറ്റത്തേക്കിറങ്ങി അടുത്തേക്ക് ചെന്നു…..

“എന്നെക്കൊണ്ട്…എന്നെക്കൊണ്ട് പറ്റണില്ലാമ്മ….കാണാണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല…..”

“ഞാനൊന്ന് കണ്ടിട്ട് വരട്ടേ…..കൂട്ടിക്കൊണ്ട് വരില്ല ഒന്ന് കണ്ടാൽ മാത്രം മതിയെനിക്ക്…..പ്ലീസ്….”

“അത്രയ്ക്കിഷ്ടാണോ നിനക്ക്…..”

“എന്റെ ജീവനാ അത്…..ഈ ഹരീടെ പ്രാണൻ….”

തൊണ്ടയിടറി……

“വിളിച്ചിട്ട് എടുക്കുന്നു കൂടിയില്ല….ആ ഒച്ചയെങ്കിലും ഒന്ന് കേൾക്കാൻ…..”

“അവൾക്കോ…..”

അറിയാമെങ്കിലും മായ വെറുതേ ചോദിച്ചു…..

“ഞങ്ങള് തമ്മിൽ റിലേഷനിലാമ്മ….എല്ലാം ഒന്ന് ഒതുക്കിയിട്ട് പറയാൻ ഇരുന്നതാ ഞാൻ…..”

ഹരി ഒട്ടൊരു കുറ്റബോധത്തോടെ പറഞ്ഞുനിർത്തി….

“അങ്ങനെയാണെങ്കിൽ നീ ചെല്ലണം….

പക്ഷെയതീ പാതിരാത്രിക്ക് കള്ളനെപോലെയല്ല….

അന്തസ്സായിട്ട് ചെന്ന് പെണ്ണ് ചോദിച്ചിട്ട്…..

നാലാളു കാണെ താലികെട്ടി കൊണ്ടുവരണം….

ഇവിടേക്കല്ല….പുതിയ വീട്ടിലേക്ക്…..

അവിടേ വേണം നിന്റെ ഭാര്യയായി എന്റെ മകളായി അവള് വലതുകാൽ വച്ച് കയറാൻ…..”

ഹരി ഞെട്ടിത്തരിച്ച് അമ്മയെ തന്നെ കണ്ണെടുക്കാതെ നോക്കി….

“മനസിലായില്ലേ എന്റെ മോന്….

ഇനി അമ്മു ഇവിടേക്ക് കാലുകുത്തുന്നുണ്ടേൽ അത് നിന്റെ ഭാര്യ ആയിട്ട് ആയിരിക്കണമെന്ന്…..”

സ്വരം നന്നേ കടുത്തു മായയുടെ….

“അമ്മേ…അതിനിനിയും അഞ്ചാറ് മാസം…..”

“അതേ മാസങ്ങൾ എടുക്കും…..

ഉള്ളിലെ സ്നേഹം സത്യമാണെങ്കിൽ കാത്തിരിക്കാവുന്നതേ ഉള്ളു രണ്ടുപേർക്കും…..

അതുവരെ അമ്മു മേലേപ്പാട്ട് തന്നെ നിൽക്കട്ടെ….”

മായ അത്രയും പറഞ്ഞിട്ട് അകത്തേക്ക് കയറിപോയി….

അവനാ നിലാവെളിച്ചതിൽ മുറ്റത്ത് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി……

.

.

.

.

.

.

.

Late ആയതിനു sorry…….😢

മനഃപൂർവ്വമല്ല എന്റെ സാഹചര്യം കൊണ്ടാ…..

Past വലിച്ച് നീട്ടി

പറയാൻ എനിക്കിഷ്ടമല്ല അതാണ് ചുരുക്കിയത്….

എന്തെങ്കിലും ക്ലിയർ ആവാത്തതുണ്ടേൽ comments ഇൽ ചോദിച്ചാൽ മതി കലക്കിത്തരാം😬

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *