മഴനീർതുള്ളികൾ – 6 43അടിപൊളി  

“ആ വീട്ടിലോട്ട് മാറിക്കോട്ടെ….എന്റെ കയ്യിലേക്ക് ഒന്ന് കിട്ടിക്കോട്ടെ….പിന്നെന്റമ്മു ചേച്ചിക്ക് ബിയറല്ല വേണേൽ ബിവറേജ് ഞാൻ കൊണ്ടത്തരും…..ഇപ്പോ അത് വേണോ….“

അല്ലെങ്കിലേ എന്നെ ഇന്നാ തിന്നൊന്നും പറഞ്ഞു നടക്കുന്നോര്ത്തി….ആകൂടെ ബിയറും ആയാൽ പൂർത്തിയാകും….

അവൾ മനസില്ലാ മനസോടെ വേണ്ടെന്ന് തലയാട്ടി….

അവൻ കുളിക്കാൻ കയറി……

രാത്രി ഫോണുമെടുത്ത് നന്ദനെ വിളിക്കാൻ വല്ലാത്തൊരു വിമ്മിഷ്ടം ആയിരുന്നു ഹരിക്ക്….

പിന്നെ രണ്ടും കല്പിച്ചങ്ങ് വിളിച്ചു…..

ഫോണെടുത്ത് താൻ ഹരിയാണെന്നു പറഞ്ഞതും മറുപുറം സൈലന്റ് ആയി….

“പറ മോനെ…..”

ഇപ്പുറവും സൈലന്റ് ആയി……

ഒരു അസ്വസ്ഥത വന്നു പൊതിഞ്ഞു…ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടികണ്ടിരുന്നില്ലല്ലോ…..

അവസാനം നാളെ വാർക്കയാണെന്നും വരണമെന്നും തിടുക്കത്തിൽ പറഞ്ഞവൻ കോൾ കട്ട് ചെയ്തു…..

എല്ലാരോടും പറഞ്ഞോയെന്ന് മായ ഒന്നുകൂടെ ഓർമിപ്പിച്ചപ്പോൾ അമ്മുവിന്റെ മാമനോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു സൂചന പോലെ കൊടുത്തു ഹരി….

നാളെ ഒരു വരവുണ്ടാകുമെന്ന സൂചന……

പിറ്റേന്ന് രാവിലേ തന്നെ വാർക്ക പണിയാരംഭിച്ചു….

ഉച്ച ആകാറായപ്പോളേക്ക് പണിക്കാർക്കുള്ളത് സൈറ്റിലേക്കും ബാക്കിയുള്ളവർക്ക് വീട്ടിലും വിളമ്പി….

രാവിലെ ഏതോ തിരുമേനിയെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നതിനാൽ അല്പം വൈകിയാണ് നന്ദൻ എത്തിയത്….

രാജൻ ആശാനും അവന്റെ കൂട്ടുകാരിൽ ചിലരും നന്ദനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റു….

അവർക്ക് നിറഞ്ഞ ചിരിയോടെ കൈകൊടുത്തു സംസാരിച്ച് മുറ്റത്തേക്ക് കയറി നന്ദൻ…..

അയാളെ കണ്ട് ഓടിയിറങ്ങിച്ചെന്ന അമ്മുവിനെ ചേർത്തുപിടിച്ചു…..

ആളുകളെകൊണ്ട് പറയിപ്പിക്കണ്ടല്ലോ അമ്മുവിനെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ഹരിയും ഇറങ്ങിച്ചെന്ന് അകത്തേക്ക് ക്ഷണിച്ചു…..

മേളം മുറുകികയറുന്ന നെഞ്ചുമായി അടുക്കളയിൽ മായ നിന്നു…..

ആശാനൊപ്പമാണ് നന്ദൻ ഇരുന്നത്…..

അന്ന് എന്തോ ഭാഗ്യത്തിന് പാമ്പല്ലാതെ ഇരുന്ന ചിന്നുവിന്റെ അച്ഛൻ സന്തോഷും അവർക്കൊപ്പം ഇരുന്നു…..

ഇടയ്ക്കൊന്ന് വന്നു പോയി എന്നല്ലാതെ മായ അവിടെയെങ്ങനെ നിന്നില്ല…..

അമ്മു കാൺകെ എന്തെങ്കിലും പണിയിൽ മുഴുകിയിരുന്നു……

ലളിതമ്മയും ഹരിയും ആയിരുന്നു എല്ലാവർക്കും വിളമ്പിയത്….

നന്ദൻ ഒരുനോക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല…..

കഴിച്ചു കഴിഞ്ഞ് സിറ്റൗട്ടിൽ ഇരിക്കവേ ആണ് നന്ദനാ കാര്യം എടുത്തിടുന്നത്……

ആചാരവിധി പ്രകാരമുള്ള കർമ്മങ്ങൾക്കായി അമ്മു പതിനാല് ദിവസം തറവാട്ടിൽ നന്ദനോടൊപ്പം നിൽക്കണമെന്ന്….

അവിടത്തെ പെൺകുട്ടി തന്നെ ചെയ്യേണ്ടുന്ന ചടങ്ങുകൾ ഉണ്ടെന്ന്….

കേട്ടപാടെ അമ്മു നോക്കിയത് ഹരിയുടെ മുഖത്തേക്കാണ്……

സമ്മതമല്ലെന്നാ വലിഞ്ഞുമുറുകിയ ഭാവം കണ്ടാൽ അറിയാം……

മറ്റന്നാൾ മുതൽ പതിനാല് ദിവസത്തേക്കാണ് അവളെ കൂടെ അയക്കണമെന്ന് പറഞ്ഞു നിർത്തിയതും മായ അവിടേക്ക് കയറി വന്നു…..

“പറ്റില്ല…..പൂജയോ കർമ്മമോ എന്താണെന്ന് വച്ചാൽ ചെയ്തോളു പക്ഷേ മോളിവിടെ നിന്നും വന്നു പോകും…നിങ്ങൾ പറയുന്ന സമയത്ത് ഹരി അവളെ കൊണ്ടുവിടും….അല്ലാതെന്റെ കുഞ്ഞിനെ എവിടേക്കും അയക്കാൻ പറ്റില്ല…..”

ഹരിയടക്കം എല്ലാവരും മായയെ അത്ഭുതത്തോടെ നോക്കി…..

ഇങ്ങനെയൊരു പ്രതികരണം  മായയുടെ ഭാഗത്തു നിന്ന് ഇതാദ്യം…..

“അത് കൊണ്ട് ഫലം ഉണ്ടാകില്ല മായേ…..ഞാനിന്നുകൂടി ചോദിച്ചിരുന്നു തിരുമേനിയോട്….അമ്മു ആ തറവാടിനുള്ളിൽ നിന്നും ഈ പതിനാല് ദിനവും പുറത്തിറങ്ങാൻ പാടില്ലെന്നാണ്….വൃതശുദ്ധിയോടെ കഴിയണമെന്ന്…നിലവറയിൽ കുടിയിരുത്തിയ പരദേവതയ്ക്ക് ചില പ്രത്യേക പൂജകൾ ചെയ്യേണ്ടത് അവളുടെ സാന്നിധ്യത്തിലാണ്….“

“നീയെന്തെടി പെറാൻ വച്ച മയിൽ‌പീലിയോ…ആകാശം കാണാണ്ട് ഒളിപ്പിക്കാൻ…..”

ഇതിനിടയ്ക്ക് അമ്മുവിന്റെ ചെവിയിൽ കുശുകുശുത്ത ചിന്നുവിനെ ഒന്ന് കൊടുത്തു മര്യാദക്കിരുത്തി അമ്മു….

ആരും അങ്ങും ഇങ്ങും അമ്പിനും വില്ലിനും അടുക്കാത്ത ചർച്ച ആയത് അവസാനം…..

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *