മഴനീർതുള്ളികൾ – 6 43അടിപൊളി  

ഒരു ജോലികിട്ടിയാൽ വന്നു വിളിക്കും അന്ന് കൂടെ പോരണം എന്നൊരു വാഗ്ദാനം….

കാത്തിരിക്കണമെന്നൊരു അപേക്ഷ…..

പത്തൊൻപതു വയസ്സിന്റെ എടുത്തുചാട്ടമോ ആവേശമോ…..

രണ്ടിലെന്തായാലും നഷ്ടപ്പെടുത്താൻ മനസ്സില്ലായിരുന്നു….

അതിന്റെ ബാക്കിയെന്നോണം അരങ്ങേറിയ അവകാശം സ്ഥാപിക്കലുകൾ……

ആരും കാണാതെ അറിയാതെ വീണുകിട്ടുന്ന നിമിഷങ്ങൾക്കിടയിൽ ഭ്രാന്തമായി ഇണചേർന്ന പകലുകൾ……

കാത്തിരിക്കണമെന്നും കൂടെ കൂട്ടുമെന്നും വാക്കുകൊടുത്തിരുന്നു ആ കുളപ്പുരയ്ക്കുള്ളിലെ അവസാന വേഴ്ചയിലും…..

പിന്നവളെ കാണുന്നത്……

ചങ്കിലെ പച്ചമുറിവിൽ മുളകരച്ചു തേച്ചപോലെ നീറിപിടഞ്ഞു നന്ദൻ…..

നെഞ്ചോന്നു തിരുമ്മി എഴുന്നേറ്റിരുന്നതും ഫോൺ ബെല്ലടിച്ചു…..

അനിലാണ്……

കാവിലെ പരിഹാര കർമ്മങ്ങൾ ചെയ്ത് തീർക്കാനുള്ളത് ഓർമിപ്പിക്കാനാണ്……

പിറ്റേന്ന് വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് അമ്മുവും ചിന്നുവും വന്ന് കയറുമ്പോൾ കൊണ്ടുപിടിച്ചു പച്ചക്കറി അരിയൽ ആണ് ലളിതമ്മയും മായയും കൂടെ…..

പിറ്റേന്നത്തെ വാർക്കക്ക് പണിക്കാരും അവരിരു വീട്ടുകാരും ഹരിയുടെകൂട്ടുകാരും പിന്നെ തൊട്ടയല്പക്കത്തുള്ള രണ്ടുമൂന്ന് വീട്ടുകാരും എല്ലാം കൂടെ കൂട്ടി ഒരു അൻപതു പേര് കാണും….

ബിരിയാണിക്ക് ഓർഡർ കൊടുക്കാമെന്നു ഹരി പറഞ്ഞതാണ്….

എന്നാൽ ലളിതമ്മയുടെ പരിചയത്തിൽ ഉള്ളൊരു ചേട്ടൻ വീട്ടിൽ വന്ന് ചെറിയ ഫങ്ക്ഷനുകൾക്ക് ഉണ്ടാക്കികൊടുക്കും എല്ലാം അരിഞ്ഞുപെറുക്കി സഹായിച്ചുകൊടുത്താൽ മതിയെന്ന് പറഞ്ഞപ്പോൾ അങ്ങനെയാകട്ടെയെന്നു വച്ചു….

സാധാരണ ഇങ്ങനെ പണി എന്തെങ്കിലും കണ്ടാൽ ആ ടെറിട്ടറി കടക്കാത്ത ചിന്നു നേരെ യൂണിഫോം പോലും മാറ്റാതെ അവർക്കിടയിലേക്ക് ചെന്ന് ഇരുന്നു….

അമ്മു ഡ്രസ്സ്‌ മാറ്റി ഒരു ചെറിയ പിച്ചാത്തിയുമെടുത്ത് കൂടി….

അതിനിടയിൽ തന്നെ ചായ കുടിയും….

നാല് പെരും കൂടെ ആയപ്പോൾ പെട്ടെന്ന് പണി കഴിഞ്ഞെങ്കിലും പിന്നെയും കുറെ നേരം വട്ടം കൂടി അവിടേ തന്നെ ഇരുന്നു…..

ഹരിയും അരുണും വന്നപ്പോളേക്ക് ലളിതമ്മയും ചിന്നും എഴുന്നേറ്റ് അങ്ങോടേക്ക് നടന്നു….

പിന്നെന്തോ ഓർത്തപോലെ തിരിഞ്ഞു വന്ന് ഇനി വൈകിട്ടത്തേക്ക് കറി ഉണ്ടാക്കാൻ ഒന്നും വയ്യെന്നും പറഞ്ഞ് മായ വച്ചതിൽ നിന്നും കുറച്ച് വാങ്ങിയിട്ട് അതുമായി പോയി…..

മായ സിറ്റൗട്ടിൽ നിന്നു തന്നെ ഹരി വാങ്ങികൊണ്ടുവന്നവയിൽ എല്ലാം ഉണ്ടോയെന്ന് നോക്കുകയാണ്……

ബൈക്ക് സൈഡിലേക്ക് ഒതുക്കിവെച്ചിട്ട് ആടിന്റെ പ്ലാവിൻ ചവറ് നീക്കിയിട്ടു കൊടുക്കുകയായിരുന്ന അമ്മുവിനെ  കൂടെ ചെല്ലാൻ കണ്ണുകാണിച്ചിട്ട് പിറകുവശത്തേക്ക് നടന്നു…..

“നിന്റെ മാമന്റെ നമ്പർ എനിക്ക് സെന്റ് ചെയ്യ്…ഞാൻ വിളിച്ചോളാം…പകൽ നേരം കിട്ടിയില്ല…..”

ആകെ വിയർത്തു മുഷിഞ്ഞ ഷർട്ട്‌ അഴിച്ചു അഴയിലേക്ക് തൂക്കികൊണ്ട് അവൻ പറഞ്ഞു…..

അമ്മു മൂളിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി കയ്യിൽ എണ്ണക്കുപ്പിയുമായി തിരികെ വന്നു….

മുണ്ടിനു മേലെ തോർത്തുചുറ്റി മുണ്ടഴിച്ചുമാറ്റുകയായിരുന്ന ഹരി അവൾ നിൽക്കുന്ന തിണ്ണയ്ക്ക് താഴെയുള്ള സ്റ്റെപ്പിലേക്ക് കയറിനിന്നിട്ട് തലയല്പം കുനിച്ചുകൊടുത്തു…..

അമ്മു കയ്യിലേക്ക് എണ്ണ പകർന്നെടുത്തിട്ട് അവന്റെ തലയിലേക്ക് പൊത്തി…..

“നാളെ കുടിക്കല്ലുട്ടോ….” വാർക്കയ്ക്ക് ട്രീറ്റ്‌ വേണമെന്ന് ആരോ ഫോണിൽ പറയുന്നതും അതിന് ഹരി സെറ്റാക്കാമെന്ന് സമ്മതിക്കുന്നതും അമ്മു കേട്ടിരുന്നു…..

“ലേശം…..” കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്…..

“വേണ്ട…..”

ആ എണ്ണ തിരുമ്മിപിടിപ്പിക്കുന്നതിനനുസരിച് കുലുങ്ങുന്നവന്റെ മുഖത്ത് നോക്കി കട്ടായം പറഞ്ഞു അമ്മു….

“എങ്കിലിച്ചിരി ബിയറെങ്കിലും……”

അതിനവൾ ഒന്നാലോചിച്ചു…..

“എനിക്ക്കൂടെ കൊണ്ടുവരുമോ….”

ഇതുവരേം ട്രൈ ചെയ്തിട്ടില്ല….ഫ്രണ്ട്‌സ് ഒക്കെയും പറയുമ്പോൾ കേട്ടിരുന്നിട്ടെ ഉള്ളു…..അതുകൊണ്ടൊരു പൂതി…

ഹരിയൊന്ന് ഞെട്ടായ്കയില്ല…..

പിന്നെ തൊട്ടാവാടിക്ക് ചോദിക്കാനും വാങ്ങികൊടുക്കാനും

താനല്ലേ ഉള്ളു…..

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *