മഴനീർതുള്ളികൾ – 6 43അടിപൊളി  

പിന്നെ ആ അന്തസായിട്ട് ഇരുന്നൂതുന്ന ഓടക്കുഴലില്ലേ അതീ ഞാൻ കൊണ്ടുതന്നതല്ലേ…..

അതും ചെമ്പോന്നും അല്ലല്ലോ നല്ല 24 കാരറ്റ് ഗോൾഡ് അല്ലെ…..നന്ദി വേണം നന്ദി……

ഇനിയെന്റെ കയ്യീന്ന് കൊറേ കിട്ടും നോക്കിയിരുന്നോ….

ഒറ്റക്കിരുന്നു ബോറടിക്കുവല്ലേ ഒരുപ പ്രതിഷ്റേം കൂടെ ആകാമെന്ന് മാമനോട് പറയാൻ ഇരുന്നതാ…

അപ്പൊ അഹങ്കാരം….ഇനി ശെരിക്കും വൈബ് അടിച്ചോ..

കൂട്ടിനു വേണേൽ അവളേം വിളിച്ചിരുത്തിക്കോ…….“

ചവിട്ടിത്തുള്ളലും പിറുപിറുക്കലിനും ഇടയ്ക്ക് ചുറ്റുമതിൽ കടന്ന് പുറത്തേക്കിറങ്ങി അമ്മു…..

കാലൊന്ന് നനയ്ക്കാനായിട്ട് ആറാട്ടുകടവിന്റെ അവിടേക്ക് നടന്ന് പടിക്കെട്ടിറങ്ങി……

പിന്നെ അമ്മയ്ക്ക് താൻ ഇവിടുണ്ടെന്നും മെസേജ് അയച്ചിട്ട് ആ പടവിൽ ഇരുന്നു……

അവനെ ആരെക്കാളും വിശ്വാസം ആണ്…..പക്ഷേ നന്ദിതയുടെ ഒപ്പം കാണുമ്പോൾ ഉള്ള സ്ത്രീസഹജമായ ഒരു അസ്വസ്ഥത…..

അതിനും മുകളിൽ കയറിവരുന്ന അപകർഷത….

ലളിതമ്മേടൊരു ശിവനും പാർവ്വതീം……ഹും…

കയ്യിലിരുന്ന ഫോണാ വെള്ളത്തിലേക്കൊരു ഏറു കൊടുക്കാനാണ് തോന്നിയത്…..

പിന്നെ വേറെ വാങ്ങണേൽ അവൻ ലോറിയും കൊണ്ട് ബോർഡർ കടക്കണ്ട വരുമെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു….

അടുപ്പിലിടാൻ അരിയില്ലേലും വേണ്ടില്ല ഹരി വീട്ടില് കണ്ടാൽ മതിയവൾക്….

“അമ്മു ചേച്ചിയ്‌യ്……”

തിരിഞ്ഞു നോക്കുമ്പോൾ  വിളിച്ചുകൂവിക്കൊണ്ട് ഓടിയിറങ്ങി വരുന്നുണ്ട്

മുണ്ടും മടക്കികുത്തി…..

അതേ ഡിഗ്രിയിൽ തന്നെ തല അമ്മു അങ്ങട് ഒറ്റ തിരിക്കൽ തിരിച്ചു വച്ചു……

ഹരിയവളുടെ പിന്നിലെ പടവിൽ വന്നിരുന്നു…..

ഇരുതോളിലും പിടിച്ചു പിന്നോട്ട് ചായ്ച്ചു നോക്കി….

എവിടന്ന്…..അവൾ തോളു വെട്ടിച്ചിരുന്നു…..

“ഇപ്പോ പിണങ്ങാൻ എന്തുണ്ടായെന്റെ അമ്മുച്ചേച്ചിയെ…..ഇതിപ്പോ മാനം കറുക്കും മുന്നേ എന്റെ പെണ്ണാലോ ഇരുണ്ടേക്കുന്നെ…..”

ഹരി ബലമായി തന്നെ അവളെ  അവന്റെ  കാലുകൾക്കിടയിലേക്ക് ചായ്ച്ചിരുത്തി നെറുകിൽ താടയൂന്നി ഇരുന്നു……

“അവൾക്കെന്താ നിന്നെ കാണുമ്പോൾ ഇത്രക്ക് ഒട്ടല്…..”

“ആർക്ക്….”

“ആ ചേച്ചിക്ക്…..”

“അപ്പോ അതാണ് സംഗതി……..”

“എനിക്കിഷ്ടല്ല……അവളെന്നല്ല ആരും അങ്ങനെ അടുപ്പം കാട്ടണേ…..”

“നിനക്കിപ്പോളും വിശ്വാസം ആയില്ലേ അമ്മു…..ഞാനിങ്ങനെ പ്രാന്തെടുത്തു സ്നേഹിച്ചിട്ടും നിനക്കൊന്നും മനസ്സിലാവണില്ലേ പെണ്ണേ……”

“അറിയാടാ….എങ്കിലും….

ആ ഭ്രാന്ത്….അതു കാണുമ്പോളാ നിക്ക് ഇങ്ങനെ ഓരോന്നൊക്കെ തോന്നുന്നേ…..അവളോടും…നീ….”

ബാക്കി പറഞ്ഞില്ല….അതോർക്കാൻ പോലും അവൾക്കു പേടിയാണ് അപ്പോളാണ് നാവുകൊണ്ട് പറയാൻ….

“എന്റെ പൊന്നാങ്കട്ടെ……..”

അവളെ വലതുകയ്യിലേക്ക് ചായ്ച്ചു മുഖം തനിക്കുനേരെയാക്കി തുടയിലേക്ക് കിടത്തി ഹരി…..

“ഇങ്ങനെയൊന്നും സങ്കല്പിച്ചുകൂട്ടല്ലേ……

എനിക്കറിയാം നിന്റെ ഫസ്റ്റ് ലവും ഫസ്റ്റ് കിസ്സും ഒക്കെ ഞാൻ തന്നെയാണ്…..

എനിക്ക് പക്ഷേ മുന്നേ ഒന്നുരണ്ടു പ്രേമം ഉണ്ടായിരുന്നു…

ഒന്ന് പ്ലസ് ടുവിനും പിന്നൊന്ന് കോളേജിലും…..

അതിൽ നിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത ശത്രുവിനെ കിസ്സും ചെയ്ത്…..”

ഹരി അവളെ പാളിനോക്കി…..

എല്ലാം പറഞ്ഞ് തീർക്കാൻ തന്നെ തീരുമാനിച്ചു….

അമ്മു ചാടി അവന്റെ ദേഹത്തുനിന്നും എണീക്കാൻ നോക്കി…..

“അവിടെകിടക്ക് മൊത്തം പറയട്ടെ……..”

കുതറിയവളെ ഇരുകൈകൊണ്ടും കാലുകൊണ്ടും ഇറുക്കിപൂട്ടിവെച്ചു….

വെട്ടുന്ന ഓളത്തിൽ തിളങ്ങുന്ന നിലാവിന്റെ അരണ്ട വെളിച്ചത്തിൽ അമ്മുവിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ രണ്ടുതുള്ളി ഹരി കണ്ടില്ല….

“ഒള്ളത് പറഞ്ഞാൽ……എനിക്കതങ്ങനെ ഓർമ്മയൊന്നും ഇല്ല…..ഫസ്റ്റ് കിസാണെന്ന് പറഞ്ഞട്ട് കാര്യൊന്നുല്ല തലേൽ എപ്പോളത് കയറിവന്നാലും നമ്മടെ കോളേജിന്റെ കാന്റീനിന്റെ പുറകിലെ ടോയ്‌ലെറ്റില്ലേ…..അതിന്റെ സ്മെല്ലാ ഓർമ വരണത്…“

അമ്മു അവനെ തുറിച്ചുനോക്കി….

”അവിടെ വച്ചാരുന്നു…..“

”അയ്യേ……ടോയ്‌ലെറ്റിനകത്തോ…..“

കാല്പനികമായൊരു കഥ കേട്ട് കുരുപൊട്ടാൻ തയാറായി  ഇരുന്നവൾക് ഛർദിക്കാനാണ് വന്നത്…..

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *