മഴനീർതുള്ളികൾ – 6 43അടിപൊളി  

അവനതിനൊന്നും പറയാതെ സിറ്റൗട്ടിലേക്ക് തന്നെ തിരികെ നടന്നു….

കൂടെ അമ്മുവും…

“നിനക്ക്….നിനക്കെന്തേലും ഇഷ്ടക്കേടുണ്ടോടാ…..”

സ്റ്റെപ്പിറങ്ങുന്നവന്റെ ഒപ്പം ഇറങ്ങി കൊണ്ട് പതിയെ ചോദിച്ചു….

അതിനും ഹരിയൊന്നു കണ്ണുചിമ്മി ചിരിച്ചു അവളുടെ കൈയിൽ ചേർത്തുപിടിച്ചു വേലിക്കരുകിൽ നിർത്തിയിട്ടിരുന്ന വണ്ടിക്കരുകിലേക്ക് നടന്നു…..

ഫോൺ പോക്കറ്റിൽ ഇട്ട് അവരെ കണ്ട മാത്രയിൽ അയാളും അവർക്കടുത്തേക്ക് വന്നു….

“ഹരി…..”

അവൻ പരിചയപെടുത്തികൊണ്ട് കൈനീട്ടി….

“നന്ദൻ…..അമ്മുവിന്റെ അമ്മാവനാണ്……”

തന്നെക്കാൾ വളർന്നവന് അയാളും കൈകൊടുത്തു…..

അവന്റെ തീർത്തും ഓപചാരികമായ പരിചയപ്പെടൽ…..

“അകത്തേക്ക് കയറിയിരിക്കാം……”

അതിലും അന്യതയാർന്ന ഒരു ക്ഷണം…..

അമ്മുവിന്റെ ഉള്ളിലൊരു കൊളുത്തുവീണു….

ആരോടും ഇത്ര കണ്ടു സീരിയസ് ആയി ഫോർമൽ ആയി പെരുമാറാത്തവൻ ആണ്…..

എന്ത് പറ്റിയതാ പോലും…..

ഇഷ്ടായികാണില്ലേ തന്റെ വീട്ടില് നിന്നും ആള് വന്നത്….

ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതെ അവൾ വേഗം ചെന്ന് നന്ദന്റെ കരം കവർന്നു….

”നന്ദുസെ ഇനി വരാലോ……“ അതെ കയ്യിൽ പിടിച്ചയാളെ അകത്തേക്ക് വലിച്ചു….

നന്ദനാ മാറ്റം മനസ്സിലായി……

അവൻ വരും വരേ അവൻ ക്ഷണിക്കും വരേ ഒരു പൊടിക്ക് അകലം ഉണ്ടായിരുന്നു അമ്മുവിന്…..

അച്ഛനെക്കാൾ മുകളിൽ അവൾ സ്ഥാപിച്ചിരുന്ന തന്നെക്കാൾ അടുപ്പവും സ്നേഹവും ഇപ്പൊ അവനോടാണ്……

സ്നേഹം കൊടുത്തവൻ സ്നേഹവും സ്ഥാനവും വാങ്ങിയിരിക്കുന്നു…..

അമ്മു സന്തോഷവതിയാണെന്നും അവളവിടെ സ്വന്തം വീട്ടിലേക്കാൾ സമാധാനത്തിൽ ആണെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലായതാണ്….

അല്ലെങ്കിലും മായയുടെ വീട്ടിൽ അവളെ ആര് നോവിക്കാൻ. ……

ഒറ്റപ്പെടുത്താൻ…….

മനസ്സ് നിറഞ്ഞു ചിരിച്ചു നന്ദൻ അവളെ ചേർത്തുപിടിച്ചു വേലികടന്ന് അകത്തേക്ക് കയറി…..

അനുവാദത്തോടെ ക്ഷണിക്കപ്പെട്ടവനായി ആ മുറ്റത്ത് കാല് കുത്തുന്നത് ആദ്യം…..

ചുറ്റുമൊന്നു കണ്ണോടിച്ചു……

അപ്പുറത്തെ വീടിന്റെ മുറ്റത്ത് നിൽക്കുന്നവരെ കണ്ടതും ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു…..

ഐക്കരക്കുന്നേൽ ലളിത…..

മുഖത്തു നിറഞ്ഞ ക്രൗര്യത്തോടെ വാക്കത്തിക്ക് റബ്ബർ വിറകിനു വെട്ടുന്ന വെട്ട് തന്റെ കഴുത്തിനാണെന്ന് തോന്നിപ്പോയി നന്ദന്….

അറിയാതെ കൈ കഴുത്തിലേക്ക് നീണ്ടു….

മുൻപൊരിക്കൽ അതു കഴുത്തിനു നേർക്ക് വന്നതാണ്…

ആ ഓർമ്മയിൽപോലും ഒന്നു കിടുങ്ങി…

സിറൗട്ടിലെ തൂണിലേക്ക് തോളു ചായ്ച്ചു കൈകെട്ടി തന്നെ തന്നെ നോക്കിനിൽക്കുന്ന അരുൺ……

അവിടുന്ന് കണ്ണ് മാറ്റിയപ്പോൾ  മുന്നേ നടക്കുന്ന ആൾരൂപത്തിൽ  ഭീമനൊത്ത മകൻ……

മായയുടെ ബോഡി ഗാർഡ്സ്…….

ചുണ്ടിലെ ചിരിക്ക് ഒന്നുകൂടി മാറ്റേറി……

അയാൾക്കിരിക്കാൻ കസേരയെടുത്തു സിറൗട്ടിലേക്കിടാൻ വന്ന ഹരി വ്യക്തമായും ആ ചിരി കണ്ടു……

എന്തൊക്കെയോ വിളിച്ചു പറയാൻ നാവുതരിക്കുന്നുണ്ട്…..

പടിപോലും കയറ്റാതിരിക്കാൻ മനസ്സ് പറയുന്നുണ്ട്……

അമ്മുവിനെ മാത്രം ഓർത്തവൻ അത് വേണ്ടെന്നു വച്ചു….

നഷ്ടപ്പെടുത്താൻ വയ്യാ…

തേടികിട്ടിയതല്ല വന്നു ചേർന്നതാണ്…..

ആത്മാവിലേക്കും അലിഞ്ഞുപോയവളാണ്….

ഒരു വാശിക്കും വൈരാഗ്യത്തിനും പുറത്ത് വിട്ടുകളയാൻ പറ്റില്ല…..

ആദ്യമായവൻ മനസ്സിനും മുകളിൽ ബുദ്ധി പറയുന്നത് കേട്ടു……

“ഇരിക്ക്…..”

പറഞ്ഞിട്ട് അല്പം മാറി ഹരി നിന്നു…

ആ നിൽപ് കണ്ടവൾ അടുത്ത കസേരയിലേക്ക്

ഇരിക്കാൻ കണ്ണുകാണിച്ചു…

മറുത്തുപറയാതെ അവൻ ഇരുന്നു…

ഇപ്പോ വരാട്ടോയെന്നും പറഞ്ഞു അമ്മു അടുക്കളയിലേക്കും പോയി…….

മടുപ്പിക്കുന്ന കനച്ചു പോയൊരു മൗനം അവിടെ നിറഞ്ഞു……..

പരസ്പരം  ഒന്നുമൊന്നും മിണ്ടാതെ മുറ്റത്തേക്ക് നോക്കിയിരുന്നു….

“അമ്മാ…..ബേക്കറി ഒന്നും വാങ്ങണ്ട….നന്ദു മാമ കഴിക്കില്ല….”

“പിന്നെന്താ കൊടുക്കുക…….”

ചായ കപ്പിലേക്ക് പകർത്തുന്നതിനിടെ മായ തിരിഞ്ഞുനോക്കി…..

“ അവൽ…..അവലിരിപ്പില്ലേ അമ്മാ….അതു നനച്ചു കൊടുക്കാം…..വല്ലിഷ്ടാ…കഴിച്ചോളും…….”

അമ്മു കുനിഞ്ഞു സ്ലാബിന് താഴെ ഇരുന്ന ബക്കറ്റ് തുറന്ന് അവൽ പാക്കറ്റ് എടുത്തു…..

3 Comments

Add a Comment
  1. Adutha part ennan

  2. വ്യോമകേശൻ

    വ്യോമകേശൻ
    കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.

  3. നന്ദുസ്

    ഉഫ്….
    എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്‌….
    ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
    അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
    ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
    ട്വിസ്റ്റ്‌ ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
    വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
    അവസാനം കണ്ണുനിറഞ്ഞുപോയി….

    കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….

    നന്ദുസ്……

Leave a Reply

Your email address will not be published. Required fields are marked *