മഴനീർതുള്ളികൾ – 6 30അടിപൊളി  

ഇഷ്ടം………….

നന്ദന്റെ ഇഷ്ടങ്ങൾ തന്നോളം മറ്റാർക്കാണ് അറിയാവുന്നത്……..

ഒന്നു നെടുവീർപ്പിട്ടു മായ അവളുടെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി…..

“മോളു ചെല്ല് അവരുടെ ഒപ്പം ഇരിക്ക്….അമ്മ ഇത് നനച്ചുകൊണ്ട് വരാം……”

അമ്മു തലയാട്ടി ചായക്കപ്പുകളും എടുത്തു പോയി…..

ഒരു പൊട്ട് ഉള്ളി അരിഞ്ഞു തേങ്ങയിൽ ചൂടുപാൽ ചേർത്തു തിരുമ്മി എടുക്കുമ്പോൾ കണ്ണ് നിറഞ്ഞുതൂവി….

അതുപക്ഷെ ഉള്ളിയുടെ നീറ്റൽ ആയിരുന്നില്ല ചങ്കു പൊടിഞ്ഞു നീറിയ നീറ്റൽ ആയിരുന്നു…..

അവൽ ചേർത്തു തിരുമ്മിയെടുത്തു അതിലേക്ക് നിലക്കടലയും എള്ളും നെയ്യിൽ മൂപ്പിച്ചൊഴിച്ചു…..

ഒരു നുള്ള് വാരി വായിലിട്ടു രുചി പാകം നോക്കി…..

അയാളുടെ മാത്രം ഇഷ്ടങ്ങൾ…….

മേലെപ്പാട്ടെ തറവാട്ടമ്മയ്ക്കോ അടുക്കളകാരിക്കോ പോലും അറിയാതിരുന്ന ഇഷ്ടങ്ങൾ……

പാകമെന്നു ഉറപ്പ് വരുത്തി…..

അമ്മുവിനെ വിളിച്ചു……

അവൾ പാത്രവുമായി പോകും വഴി മായയെയും നിർബന്ധിച്ചു കൂട്ടി…..

ഇറങ്ങിചെന്നില്ലേൽ അവളെന്തു കരുത്തുമെന്ന സംശയിക്കുമെന്ന ഒറ്റ വിചാരത്തിൽ മുഖം ഒന്നാമർത്തിത്തുടച്ചു തോർത്ത്‌ ഒന്നുകൂടെ നേരെയിട്ട് മായ കൂടെ ചെന്നു……

ഇനി ഈ ജന്മത്തിലെന്നല്ല ഒരു ജന്മത്തിലും കാണിച്ചു തന്നേക്കരുതേയെന്ന് ഒരായിരം വട്ടം കണ്ണനോട് കരഞ്ഞു പ്രാർത്ഥിച്ച അതേ ആളുടെ മുന്നിലേക്ക്……

ചായ കയ്യിൽ വാങ്ങിയെങ്കിലും അതിൽ നിന്നും ഒരു തുള്ളി ഇറക്കിയില്ല ഹരി……

ഉള്ളിൽ ഒരഗ്നിപർവതം തിളക്കുന്നുണ്ട്…….

അതു പക്ഷേ അമ്മു അറിയരുത് എന്ന ഒറ്റ നേർച്ചയെ ഉള്ളൂ……….

അവളറിഞ്ഞാൽ… തെറ്റിദ്ധരിക്കപ്പെട്ടാൽ…. തന്നെ വെറുത്താൽ………

പിന്നൊരു ജീവിതമില്ല ഹരിക്ക്………

നന്ദൻ അതിനും കൂടെ വേണ്ടി ചായ ആസ്വദിച്ചു കുടിക്കുന്നുണ്ട്………

വർഷങ്ങൾക് മുമ്പ് അറിഞ്ഞ അതേ രുചി……..

അതേ കൈപ്പുണ്യം………

ഒരുപാടിടത് അലഞ്ഞിട്ടും എവിടെയും കിട്ടാതെ പോയ അതേ പാകം…….

അവൾ…..അവള് പൊറുത്തിട്ടുണ്ടാകുവോ…..

കാൽപെരുമാറ്റം കേട്ട് ആ ആ വശത്തേക്ക് നോക്കി നന്ദൻ……

എവിടെയോ മുളച്ച ചെറുപ്രതീക്ഷ പക്ഷേ സെക്കന്റിന്റെ അംശത്തിൽ ഇല്ലാതെയായി……

കടുത്ത മുഖത്തോടെ ഭിത്തിയിൽ ചാരി തനിക്ക് മുഖം തരാതെ ഹരിയുടെ നേർക്ക് നോക്കി നിൽക്കുന്ന മായ…..

വെറുതെപോലും ഒരു നോട്ടം ഇവിടേക്ക് വരുന്നില്ല…….

“ചായ കുടിച്ചുതീർക്കും മുന്നേ ഇതൊന്ന് ട്രൈ ചെയ്തോക്കിയേ…….നന്ദുസിന്റെ ഫേവറൈറ്റ് അല്ലെ…..”

അവൽ നിറച്ച പാത്രം അമ്മു നേരെ വച്ചുകൊടുത്തു…..

“അമ്മയുണ്ടാക്കീതാ….നമ്മടെ വീട്ടിൽ ഉണ്ടാക്കുമ്പോലല്ല എന്തോ വ്യത്യാസം ഉണ്ട്…….” പറഞ്ഞുകൊണ്ടവൾ അയാളുടെ അടുത്ത കസേരയിലേക്ക് ഇരുന്നു……

ഹരി ചായപോലും ഇറക്കാനാകാതെ കപ്പ് കയ്യിൽ പിടിച്ചു പാടകെട്ടിയത് നോക്കിയിരിപ്പാണ്…….

ഒരു സ്പൂൺ വാരി വായിലേക്ക് വച്ചു……..

കണ്ണടഞ്ഞുപോയി………

കയ്യിൽ മൂടിവെച്ച പാത്രത്തിൽ അവൽ നനച്ചതുമായി പാവാടത്തുമ്പ് പൊക്കിപിടിച്ചു പടികൾ കയറിവരുന്ന പഴയ പത്താം ക്‌ളാസുകാരിയുടെ കൊലുസിന്റെ കിലുക്കം ചെവിയിലേക്ക് ഇടിച്ചുകയറി…….

ഓർമ്മകൾ പത്തിരുപത്തെട്ടു വർഷം

പിന്നോട്ടോടിയതും തടഞ്ഞു നിർത്താനെന്നോണം കണ്ണ് തുറന്നു…….

പിന്നൊരാക്ഷരം മിണ്ടാതെ ആരെയും നോക്കാതെ ആ കൊണ്ടുവച്ചതുമുഴുവൻ കഴിച്ചു തീർത്തു……

ഇടയ്ക്കമ്മു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നതിനൊക്കെ മൂളലിൽ മറുപടിയൊതുക്കി…..

ഒരു വാ അവൾക്കു നേരെ പണ്ടത്തെ പോലെ നീട്ടണമെന്ന് തോന്നിയതും അടക്കിവെച്ചു…….

അവളുടെ അവകാശിക്കത് ഇഷ്ടമായെന്നു വരില്ലെന്ന് വച്ചിട്ട് മാത്രമല്ല…….

ഒന്നും നൽകിയിട്ടില്ലാത്ത ഒരിടത്തും ചേർത്തു നിർത്തിയിട്ടില്ലാത്ത ഒരിക്കലും കൈപിടിക്കാൻ പോലും കഴിയാതെ പോയ ഒരു കുരുന്നിനോടുള്ള ദ്രോഹം കൂടിയാകും അത്…….

“ഇനി നന്ദൂസ് തിരിച്ചു പോണ്ടാട്ടോ……..

പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞില്ലേ……

ഇനിയൊന്നും ഏറ്റെടുക്കണ്ട നമുക്കിവിടെ കൂടാന്നെ……”

എന്നത്തേയും പോലൊരു കൊഞ്ചൽ……

അമ്മു പോലും അനുകൂല മറുപടി കെട്ടിട്ടില്ലാത്തൊരു അപേക്ഷ……

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *