മഴനീർതുള്ളികൾ – 6 30അടിപൊളി  

വാക്കുകളില്ലാതെ മൗനം കൊണ്ട് വാചാലനായി അവളെ പ്രണയത്തിൽ മുക്കിതാഴ്ത്തിയ മേലെപ്പാട്ടെ നന്ദൻ മേനോനെ……

പക്ഷേ ഇതൊന്നും താൻ അനുഭവിച്ചതിനു പകരം ആവില്ലല്ലോ….

കരഞ്ഞു തീർത്ത രാത്രികൾ….വിശന്നു കരയുന്ന കുഞ്ഞിന് കൊടുക്കാൻ ഒന്നുമില്ലാതെ ലളിതേച്ചിയുടെ കരുണയിൽ ജീവിച്ച കുറെ പകലുകൾ…..

എവിടേക്കെങ്കിലും ഓടി പോകാമായിരുന്നില്ലേ….

ഒന്നും ഒന്നും വേണ്ടായിരുന്നു കൂടെയൊരു ജീവിതം അതു മാത്രമല്ലെ ആഗ്രഹിച്ചിട്ടുള്ളു….

എന്ത് പണി ചെയ്യാനും എങ്ങനെ ജീവിക്കാനും തയ്യാറായിരുന്നല്ലോ ഞാൻ…

കൂടെ കൂട്ടിയില്ലല്ലോ…..

ഒറ്റയ്ക്ക് നരകിക്കാൻ വിട്ടില്ലേ…….

അച്ഛനെന്നു വിളിക്കാണ്ട് ആ തണലെൽക്കാതെ തന്റെ കുഞ്ഞു വളർന്നില്ലേ….

ശിലപോലെയാ സീറ്റിൽ ഉറഞ്ഞുപോയ മായയുടെ തൊണ്ടക്കുഴിയിൽ പറയാൻ വെമ്പിവന്നതെല്ലാം ശ്വാസം മുട്ടി മരിച്ചുകിടന്നു……

“ഒന്ന് ക്ഷമിച്ചുകൂടെ….അമ്മ മരിച്ച അന്ന് രാത്രി തന്നെ വന്നതല്ലേ ഞാൻ…..നിങ്ങളെ കൂടെ കൂട്ടാൻ…..കേൾക്കാൻ പോലും കൂട്ടാക്കിയില്ല നീ…..”

“എന്നെക്കൊണ്ട് കഴിയില്ല…ഇനിയൊരു കൂട്ടുമെനിക്ക് വേണ്ട….ദയവ്‌ ചെയ്ത് ഇനിയോരോന്ന് കാട്ടിക്കൂട്ടി എന്റെ കുഞ്ഞുങ്ങടെ ജീവിതം ഇല്ലാണ്ടാക്കരുത്…..”

നന്ദൻ അവളെ തന്നെ നോക്കിയിരുന്നു……

പഴയ വായാടി അല്ല….വാക്കുകൾക് കനം വച്ചിരിക്കുന്നു….

തീരുമാനങ്ങൾക് ആഴം കൈവന്നിരിക്കുന്നു……

വെള്ളിമുത്ത് വീണു ചിതറുമ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് തന്റെ പിടിവിട്ടു കുതറിയോടി മറഞ്ഞിരുന്ന മെലിഞ്ഞു കൊലുന്നനെയുള്ള പാവാടകാരി ഫുട്ബോളു പോലുരുണ്ടപ്പോളേക്ക് മനസ്സും കടുത്തു പോയിരിക്കുന്നു…..

അനുഭവങ്ങൾ അവളെ അങ്ങനെയാക്കിത്തീർത്തിരിക്കുന്നു…

“എനിക്ക് പോണം……”

നന്ദൻ മറുത്തു പറയാതെ

ഡോർ തുറന്നുകൊടുത്തു…..

മായയെ തിരഞ്ഞു മടുത്ത് ഒടുവിൽ വരുമ്പോൾ കാണട്ടെന്ന് വച്ചു ട്യൂബ് ലൈറ്റിന്റെ അടിയിൽ വെള്ളോം പിടിച്ചു പോസ്റ്റിനു തട്ടുവച്ച പോലെ നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് വേഗം നടന്നു മായ….

ആ പോക്ക് നോക്കി ഒന്ന് നിശ്വസിച്ചു കണ്ണടച്ചു സീറ്റിലേക്ക് ചാരി കിടന്നു നന്ദൻ….

“അമ്മേതെവിടെ പോയി……”

“അത്….ഞാനാ പ്രമീളേച്ചിയെ കണ്ടോന്ന് മിണ്ടി നിന്നതാടാന്നും പറഞ്ഞ് അവൻ അടുത്ത് കൊണ്ട് പോയി വച്ചിരുന്ന ബൈക്കിനടുത്തേക്ക് നടന്നു…

കയറും മുന്നേ ഹരിക്ക് മെസ്സേജും ഇട്ടു പോകുവാണെന്ന്…

സമയമെത്രായിയെന്ന് നോക്കാനായി ഫോൺ എടുത്തപ്പോളാണ് അമ്മു മിസ്സ്ഡ്കാൾ കാണുന്നത്….

“എടാ….അമ്മ വിളിച്ചേക്കുന്ന്…..”

കൽകെട്ടിൽ അവളുടെ മടിയിൽ തലവെച്ചുകിടന്ന ഹരി അവന്റെ ഫോണും എടുത്തുനോക്കി…..

തിരിച്ചുവിളിക്കാൻ തുടങ്ങുമ്പോൾ മെസ്സേജ് കണ്ടു….

എഴുന്നേറ്റ് അയഞ്ഞ മുണ്ട് മുറുക്കിയുടുത്തു…..

അവൾ നീട്ടിയ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു…..

“ഈ കഥേൽ ഒക്കെ വായിക്കുമ്പോലെ കൽകെട്ടിൽ കിടപ്പത്ര റൊമാന്റിക് ഒന്നും അല്ലാട്ടാ…..

തീരെ വീതിയില്ലാത്തൊരു കല്ലും…..

മേല് വേദന എടുക്കും…..”

ബോഡി സ്‌ട്രെച്ച് ചെയ്തുകൊണ്ട് മുകളിലേക്ക് നടന്നു ഹരി…..

“എനിക്കുമുണ്ട്….”

നോക്കുമ്പോ നടുവിന് ഒരു പിടുത്തോം പിടിച്ച് നിൽപ്പുണ്ട്..

ഇതിപ്പോ ഈയിടയ്ക്ക് തുടങ്ങിയ ശീലമാണ്…

അമ്മേടെടുത്തുള്ള കുഞ്ഞാവകളി പോരാഞ്ഞിട്ട് തന്റടുത്തും തുടങ്ങീട്ടുണ്ട്….

താനെന്തേലും ആവലാതി പറഞ്ഞാൽ അതിന്റെ ഡബിൾ ഉണ്ടെന്ന മട്ടിൽ അവിടന്നും തുടങ്ങും….

പിന്നതിന്റെ ബാക്കി നോക്കി തൊട്ടു തലോടി തൂത്തു തുടച്ച് അതിനിടക്കൂടെ ഗ്യാപ് ഉണ്ടേൽ ഒരു ചുംബനസമരോം കൂടെ നടത്തികിട്ടിയാലേ ആശാട്ടിക്ക് സമാധാനം ആവൂ……

സ്വന്തം വീട്ടിലെ  ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ ഒറ്റപ്പെട്ടുപോയൊരു കുഞ്ഞി അമൃതയെ കാണും അപ്പോളെല്ലാം ഹരി അവളിൽ…

ഈ ജന്മം നീയെനിക്ക് മകളായിരിക്കുമെന്ന് പറയാൻ തോന്നും…പിന്നെ വാക്കുകൾക് മേൽ എന്നും പ്രവർത്തിക്ക് പ്രാധാന്യം കൊടുക്കുന്നവൻ അതങ്ങനെയേ ചെയ്തു കാണിക്കും…..

കയറിയ സ്റ്റെപ്പ് നാലഞ്ചേണ്ണം തിരിച്ചിറങ്ങി ഹരി….

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *