അതിനുശേഷം പൂജാമുറിയിൽ നിശ്ശബ്ദരായി എല്ലാം മറന്ന് മുഖത്തോടുമുഖം നോക്കിനിന്ന ഞങ്ങൾ ഇരുവരും എപ്പോഴാണ് ആലിംഗനത്തിൽ അമർന്നതെന്ന് അറിയില്ല.
ഇറുകെപ്പുണർന്ന് അവൾ എന്റെ നെഞ്ചിൽ മുഖം ചേർത്ത്, ഞങ്ങളെ ആർക്കും പിരിക്കാൻ ആവല്ലേ എന്ന പ്രാർത്ഥനയോടെ നിന്നു.
മെല്ലെ അമ്മുവിന്റെ താടിയിൽ പിടിച്ചുയർത്തി ആ ചുണ്ടുകളിൽ ഞാൻ ഒരുമ്മ നൽകി.
ഏട്ടത്തിയുടെ ഫോണിന്റെ കാമറ ക്ലിക്ക് ചെയ്യുന്ന സ്വരം ഞാൻ കേട്ടു.
എന്റെ ഭാര്യയ്ക്ക് ദൈവങ്ങളെ സാക്ഷിയാക്കി നല്കിയ ആദ്യ ചുംബനം. ഏട്ടത്തി അതും ക്ലിക്ക് ചെയ്തത് നന്നായെന്ന് എന്റെ മനസ്സ് നന്ദിയോടെ ഓർത്തു.
ജീവിതം മുഴുവൻ ഇവൾ എന്റെ കൂടെ സ്നേഹം നിറച്ച് ഉണ്ടായിരുന്നതിനാൽ മുൻപ് എനിയ്ക്ക് എന്തോ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല.
പക്ഷേ ഇപ്പോൾ എന്റെ മനസ്സ് പ്രേമത്താൽ തുടിയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ എനിയ്ക്കു കഴിഞ്ഞില്ല. എന്റെ കണ്ണുകളിൽ നിന്ന് അവൾക്കും.
“എനിയ്ക്കായി പിറന്നവൾ!” ഞാൻ സ്വയമറിയാതെ മന്ത്രിച്ചു.
“മ്മ്..” അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. ആ മിഴികൾ സന്തോഷത്താൽ നിറഞ്ഞത് ഒളിപ്പിയ്ക്കാൻ ആയിരുന്നു അതെന്ന് എനിയ്ക്ക് മനസ്സിലായി.
അമ്മുവിനെ ഇനി ആരും എന്നിൽനിന്ന് കൊണ്ടുപോകില്ലായെന്ന് എന്റെ മനസ്സ് ഉറപ്പിച്ചു. എന്തോ വലിയ ആശ്വാസവും തോന്നി. ഇപ്പോഴാണ് അങ്ങിനെയൊരു ഭയം എന്നിൽ ഉണ്ടായിരുന്നുവെന്നെ ഞാൻ അറിഞ്ഞത്!
അതുകൊണ്ടായിരിയ്ക്കണം എനിയ്ക്ക് മറ്റാരോടും ഇന്നേവരെ പ്രേമം തോന്നാതിരുന്നത്. ഇപ്പോൾ എന്റെ ഹൃദയം പ്രേമത്താൽ തുടികൊട്ടുന്നതും!
എന്റെ കൈകൾ അവളുടെ ചുറ്റും മുറുകി, അവളെ എന്നിലേയ്ക്ക് ലയിപ്പിയ്ക്കാൻ എന്നോണം.
“മ്മ്… മ്മ്…” ഏട്ടത്തി മുരടനക്കുന്ന സ്വരമാണ് ഞങ്ങളെ ഉണർത്തിയത്.
നോക്കുമ്പോൾ കൈയിൽ ഒരു ഗ്ളാസ് പാലും നീട്ടി നിൽപ്പാണ്!
“കല്യാണം കഴിഞ്ഞ ആദ്യരാത്രിയല്ലേ? ആചാരങ്ങൾ ഒന്നും മുടക്കണ്ട.” ഒരു ചിരിയോടെ ഏട്ടത്തി സ്വരം താഴ്ത്തി പറഞ്ഞപ്പോൾ രണ്ടുപേരും ചമ്മി.
“എന്തെങ്കിലും ശബ്ദം കേട്ട് അമ്മ വാതിൽ തുറന്നാലോ? അതുകൊണ്ട് രണ്ടുപേരും മെല്ലെ ശബ്ദം ഉണ്ടാക്കാതെ മുകളിലേയ്ക്ക് പൊയ്ക്കൊ. പിന്നേയ്, കാർത്തീ, സൂക്ഷിക്കണം. അമ്മുവിന് നല്ല വേദനയുണ്ട്. ആ മാതിരിയല്ലെ ഇന്നലെ…” ഏട്ടത്തി ചിരിയടക്കി തിരിഞ്ഞു നടന്നു.
ആകാശം പിളർന്നുപോയെങ്കിൽ എന്ന മട്ടിൽ ചമ്മിച്ചുവന്ന് ഞാൻ തറഞ്ഞു നിന്നു.
“ഡാ.. വന്നേ.. എനിയ്ക്ക് കുറേ പറയാനുണ്ട്.” അമ്മു എന്റെ കയ്യിൽ പിടിച്ചുവലിച്ച് സ്റ്റെപ് കയറാൻ തുടങ്ങി.
റൂമിൽ എത്തിയ ഞാൻ വാതിൽ അടച്ച്, അവളുടെ കയ്യിലെ പാൽ ഗ്ലാസ് വാങ്ങി മേശപ്പുറത്തു വച്ച്, അവളെ തോളിൽപ്പിടിച്ച് എന്നിലേയ്ക്ക് തിരിച്ചു നിർത്തി.
എന്റെ കണ്ണുകളിലേയ്ക്ക് നോക്കി നിന്ന അവളുടെ മുഖം ഞാൻ എന്റെ കൈക്കുടന്നയിൽ കോരിയെടുത്തു. എന്നെ ചുറ്റിയ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“ഡാ.. ഇത് സത്യമാണോ?”
“നോക്ക്.” ഞാൻ അവളെ എന്റെ മുറിയിലെ അലമാരയിലെ നിലക്കണ്ണാടിയിലേയ്ക്ക് തിരിച്ചു നിർത്തി. എന്നിട്ട് അവളുടെ ഇടുപ്പിൽ ഒരു ചെറിയ പിച്ചുകൊടുത്തു.
“ഔ..” അവൾ വേദനകൊണ്ട് ഞെട്ടി.
“ഇപ്പോൾ വിശ്വാസമായോ?” ഞാൻ തിരക്കി.
“മ്മ്.” അവൾ മൂളി.
“ഇനി പറ. എന്താണിവിടെ നടന്നത്?”
അവൾ വീണ്ടും എന്നെ ഇറുകെ പുണർന്ന് എന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നു.
“എടാ ഏട്ടാ, ഞാൻ നിന്നെ കെട്ടിപ്പിടിച്ച് കുറച്ചുനേരം കൂടെ ഇങ്ങനെ നില്ക്കട്ടെ. പ്ലീസ്. എല്ലാം ഞാൻ പയ്യെ പറയാം. ഈ നിമിഷം നമുക്ക് പിന്നെ കിട്ടില്ല. എന്റെ പൊന്ന് കാർത്തിയേട്ടനല്ലേ… പ്ലീസ്…”
അവളുടെ അപേക്ഷിക്കുന്ന നക്ഷത്രക്കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിയ്ക്കും അങ്ങനെ തന്നെ തോന്നി.
ഇനിയിപ്പോൾ അതെല്ലാം പതുക്കെ അറിഞ്ഞാലും മതി. ഞങ്ങൾ എന്തായാലും ഒന്നായി.
പക്ഷെ… എത്രനാൾ എല്ലാവരിൽ നിന്നും എല്ലാം ഒളിയ്ക്കും?
അമ്മയറിഞ്ഞാൽ?
