അവർ പണ്ടേ അടുപ്പത്തിലായിരുന്നെന്നും ആ വീട്ടുകാരും ഞങ്ങളുടെ അച്ഛനും എതിർത്തതുകൊണ്ടായിരുന്നു ഏട്ടൻ ഏട്ടത്തിയെ കെട്ടേണ്ടിവന്നതെന്നും പിന്നീടാണ് ഞാൻ അറിയുന്നത്.
അച്ഛൻ പെട്ടെന്ന് മരിച്ചപ്പോൽ ആ പെൺകുട്ടിയെ മറക്കാൻ പറ്റാതിരുന്ന ഏട്ടൻ ആ തീരുമാനമെടുത്തു: അവർ ഒളിച്ചോടി.
ഏട്ടത്തിയുടെ വീട്ടിൽ ആരും ഇല്ലായിരുന്നു. അച്ഛനും അമ്മയും മുമ്പേ മരിച്ചു. ഏട്ടത്തി ഒരേയൊരു മകൾ ആയിരുന്നു. 18 വയസ്സ് ആയപ്പോൾ ഏട്ടത്തിയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്ത് വിറ്റാണ് അമ്മാവന്മാർ, ഏട്ടനും ആയുള്ള കല്യാണം നടത്തിയത്. അതേതായാലും ഏട്ടൻ കൊണ്ടുപോയില്ല.
അമ്മയും അച്ഛനും കല്യാണത്തിന്റെ ആഴ്ചയിൽത്തന്നെ അത് ഏട്ടത്തിയുടെപേരിൽ ഫിക്സഡ് ഡെപോസിറ്റ് ചെയ്യിച്ചിരുന്നു. സ്വർണ്ണവും, ഏട്ടത്തിയുടെ പേരിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ പണയം വെച്ച്, ആ തുകയും ഏട്ടത്തിയുടെപേരിൽ ഫിക്സഡ് ഡെപോസിറ്റ് ചെയ്യിച്ചിരുന്നു. ഇതൊക്കെ ഒരുപാട് കഴിഞ്ഞാണ് ഞങ്ങൾ രണ്ടുപേരും അറിയുന്നത്.
ഏട്ടത്തി ഒരു പാവം ആയിരുന്നതിനാൽ ഞങ്ങളെ വിട്ട് പോയില്ല. ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഇതിന്റെയെല്ലാം പഴി ഏട്ടത്തിയുടെ തലയിൽക്കൊണ്ടു വെയ്ക്കാൻ മത്സരിച്ചപ്പോൾ, അന്ന് ഏട്ടത്തിയുടെ അമ്മാവന്മാർ തിരിച്ചു വിളിച്ചുകൊണ്ട് പോകാൻ ഒരുങ്ങിയതാണ്. പക്ഷേ ഏട്ടത്തി സമ്മതിച്ചില്ല.
‘പോയവൻ പോകട്ടെ. എനിക്കങ്ങനെ ഒരു മകനില്ല. ഇവളാണെന്റെ മൂത്ത മകൾ. ഇവൾക്കിഷ്ടമുള്ള കാലത്തോളം ഇവൾ എന്റെ മൂത്തമകളായി ഇവിടെ നിൽക്കും.’ എന്ന അമ്മയുടെ പ്രഖ്യാപനത്തിൽ എല്ലാം അവസാനിച്ചു.
ഇന്നുവരെ ഞങ്ങൾക്ക് ഏട്ടൻ എവിടെയാണെന്നറിയില്ല. അറിയാൻ ആഗ്രഹവുമില്ല. നോർത്തിൽ എവിടെയോ ആണെന്ന് ആരോ ഒരിയ്ക്കൽ പറയുന്നകേട്ടു. അമ്മയ്ക്ക് അതേപ്പറ്റി അറിയാനോ, പറയാനോ താല്പര്യമില്ല; ഞങ്ങൾക്കും.
അമ്മയുടെ പേരിൽ ആയിരുന്നു ഞങ്ങളുടെ വീടും പറമ്പും. അച്ഛനും അമ്മയും ആ നാട്ടിൽ വന്ന് സെറ്റിൽ ആയപ്പോൾ, അച്ഛൻ അങ്ങനെ അമ്മയുടെ പേരിൽ വാങ്ങിയതായിരുന്നു. അതു നന്നായി.
അച്ഛന്റെ മരണവും, ഏട്ടന്റെ ഒളിച്ചോട്ടവും, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ അപമാനിതരായതും ഒക്കെക്കാരണം ഞങ്ങൾ എല്ലാം വിറ്റ്, ആ നാടുവിട്ട്, ഇത്രയും ദൂരെ വന്ന്, കേരളത്തിന്റെ ഏകദേശം വടക്ക്, തരക്കേടില്ലാത്ത ഒരു ഇരുനില വീടുവാങ്ങി സെറ്റിൽ ആയതാണ്.
മെയിൻ റോഡിൽനിന്ന് അല്പം ഉള്ളിൽ ആണെന്നേയുള്ളൂ. അധികം അയൽപക്കം ഒന്നുമില്ല.
ഇവിടെ ഞങ്ങൾക്ക് അധികം പരിചയക്കാരോ, സ്നേഹിതരോ, ബന്ധുക്കളോ ഇല്ല. പക്ഷേ ഞങ്ങൾ തമ്മിൽത്തമ്മിൽ വളരെ സ്നേഹത്തിലാണ്.
പഠിത്തത്തിൽ മിടുക്കരായതിനാൽ എനിയ്ക്കും, പിറകേ അമ്മുവിനും ജോലി കിട്ടിയതിൽപ്പിന്നെ വീട്ടിൽ ഒരു കാര്യത്തിനും മുട്ടില്ലായിരുന്നു.
കുട്ടികൾക്ക് ട്യൂഷനെടുത്തും ട്യൂട്ടോറിയൽ കോളേജുകളിൽ പഠിപ്പിച്ചും അന്നു മുതൽ ഇന്നു വരെയും ഏട്ടത്തി ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്.
ഒരു വിധത്തിൽപ്പറഞ്ഞാൽ ഏട്ടത്തി ഞങ്ങൾക്ക് രണ്ടുപേർക്കും അമ്മയെപ്പോലെ തന്നെയായിരുന്നു.
പിന്നെ ശ്ശേ… എന്നിട്ട് ആ ഏട്ടത്തിയെ ഞാൻ വിഷമിപ്പിച്ചല്ലോ എന്നോർത്തപ്പോൾ എന്റെ ചങ്ക് നീറി.
“ടാ കണ്ണാ. സത്യമ്പറ. ഏട്ടത്തിയ്ക്കെന്താ പറ്റിയേ?” വാതിൽക്കൽ അമ്മു.
ഇവൾ എപ്പോഴാണ് സ്റ്റെപ്പുകയറി എന്റെ മുറിവാതില്ക്കൽ എത്തിയത്?
“ആഹ്. എനിക്കറിയില്ല!” ഞാൻ ഒഴിഞ്ഞു മാറി.
“സത്യമ്പറയടാ. നീയേട്ടത്തിയോട് എന്നാ തോന്നിവാസമാ കാട്ടിയേ! ആ പാവത്തിന്റെ കണ്ണു കലങ്ങിക്കിടക്കുവാ. നീയെന്തോ കാട്ടി അതു തന്നെ കാര്യം!”
അവൾ മുറിയുടെ വാതിലുമടച്ച് എന്റെ നേരെ ചീറിക്കൊണ്ട് വന്നു,
“ആടീ. ഞാൻ ചെയ്തു. അതുകൊണ്ട് തന്നെയാ അവര് കരഞ്ഞേ. ഇപ്പൊന്താ? വേണേൽ ഇനിയും ചെയ്യും. നീയെന്നാ ചെയ്യും!” ഞാനും വിട്ടുകൊടുത്തില്ല.
“ആഹാ. അത്രയ്ക്കായോ?” പറഞ്ഞിട്ട് അവൾ എന്നെ തല്ലാനായി കട്ടിലിൽ എന്റെ മേലേയ്ക്കു ചാടിക്കയറി.
