ഇന്ദ്രനീലം തറവാട്ടിലെ മുറ്റത്ത്, ആ വലിയ പന്തലിൽ വെച്ച് അവൾ പൂർണ്ണമായും എന്റേതായി മാറുകയായിരുന്നു. മന്ത്രകോടിയും പുടവയും കൈമാറി, അവളുടെ സീമന്തരേഖയിൽ ഞാൻ ചുവന്ന സിന്ദൂരം ചാർത്തുമ്പോൾ, അടഞ്ഞുകിടന്ന ആ കണ്ണുകൾ പതുക്കെ തുറന്ന് അവൾ ആദ്യമായി എന്നെ നോക്കി. എന്റെ ജീവന്റെ പാതിയായി മാറിയതിന്റെ വലിയൊരു അവകാശവും പ്രണയവും ആ നോട്ടത്തിലുണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ പതിയെ ഒന്നു തലോടി. പന്തലിലാകെ അപ്പോൾ അനുഗ്രഹങ്ങളുടെ വലിയൊരു പൂമഴ പെയ്യുന്നുണ്ടായിരുന്നു….
തുടരും…
_____________________________________
ഈ part എങ്ങനെ ഉണ്ടായിരുന്നു എന്ന് നിങ്ങൾ താഴെ പറയുക… ഇനി അടുത്ത് ‘കാലഭ്രംശം’ കഥയിൽ പാക്കലാം…
