മഴനീർതുള്ളികൾ – 7
Mazhaneerthullikal Part 7 | Author : Anamika
[ Previous Part ] [ www.kambi.pw ]
മണി രണ്ട് കഴിഞ്ഞു….ഇപ്പോളും ഹരിയെ ഉറക്കം തൊട്ടു തീണ്ടിയിട്ടില്ല….ഇനി ചിന്തിച്ചു കാടുകയറാൻ ഈ ഭൂമി മലയാളത്തിൽ ഇടം ബാക്കിയില്ലാത്ത പോലാണ്…
അവളൊന്നിച്ച് എടുത്ത ഫോട്ടോകളും വീഡിയോകളും വീഡിയോ കോളിന്റെ സ്ക്രീൻ റെക്കോർഡിങ്ങുമെല്ലാം എണ്ണിയെടുക്കാൻ പറ്റാത്ത രീതിക്ക് കണ്ടു കഴിഞ്ഞവൻ….
സങ്കടം ആണോ അതോ അവൾ ഇട്ടിട്ട് പോയെന്ന മറന്നു പോയെന്ന തോന്നലിൽ നിന്നുടലെടുത്ത നൊമ്പരമാണോ കണ്ണൊക്കെ ഇടയ്കിടയ്ക്ക് നിറഞ്ഞൊഴുകുന്നുണ്ട്….
അതിനിടയ്ക്ക് ദേഷ്യവും വരുന്നുണ്ട്….ഇത്ര നാളും ഇല്ലാതിരുന്നവരെയൊക്കെ കണ്ടപ്പോൾ തന്നെ വേണ്ടാതായെന്ന വിചാരം ഒരു വഴിക്ക്….അങ്ങനെ മറക്കാനും ഒഴിവാക്കാനും മാത്രം സ്ഥാനമേ തനിക്കുള്ളോ എന്ന വിചാരം വേറെ വഴിക്ക്…
നന്ദനെ ഈ നിമിഷം അവന്റെ കയ്യിൽ കിട്ടിയാൽ തന്തയാന്നൊന്നും നോക്കില്ല ജ്യൂസ് അടിച്ച് കുടിക്കും ഹരി…
കൊണ്ടുവച്ചിരുന്ന കുപ്പി വെള്ളം മുഴുവൻ കുടിച്ചു തീർത്തു എന്നിട്ടും പരവേശം മാറുന്നില്ല….കിടന്നിട്ട് ഉറക്കവും വരുന്നില്ല….ആകെ പ്രാന്ത് പിടിച്ചു നട്ടം തിരിയുമ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്….
അമ്മുവാണ്……
“എവിടെ പോയി കിടക്കുവായിരുന്നെടി മൈരേ….നിന്റച്ഛന്റടിയന്തിരത്തിന് പോയതാരുന്നോ അങ്ങോട്ട്……”
അടുത്ത നിമിഷം കോൾ കട്ടായി….
ഹരി തലയ്ക്ക് കൈ കൊടുത്തു പോയി…അറിയാതെ ആ ദേഷ്യത്തിന്റെ സങ്കടത്തിന്റെ പുറത്ത് വായീന്ന് വീണു പോയതാണ്….
തിരിച്ചു വിളിച്ചു നോക്കി…എടുക്കുന്നില്ല…
ഒന്ന്. …
രണ്ട്…..
മൂന്ന്……
മൂന്നാമത്തെ വട്ടം അടിച്ചു തീരാറായപ്പോ അപ്പുറം കോൾ എടുത്തു…..
ഏങ്ങലടിച്ചു കരയുന്നുണ്ട്…
“സോറി….സോറി…..അറിയാണ്ട് തെറി വിളിച്ചുപോയതാ..സോറി….”
കരച്ചിൽ മാത്രമാണ് തിരികെ….
“അമ്മു…..എന്റെ പൊന്നല്ലേ….കരയല്ലേ….ഇത്രേം നേരം വിളിക്കാഞ്ഞപ്പോ കാണാഞ്ഞപ്പോ പ്രാന്ത് പിടിച്ചു പോയതാടി….”
അപ്പുറം കരച്ചിലിന് അല്പം കൂടെ ആക്കം കൂടി…
അത്രയ്ക്കും സങ്കടം വന്നു അമ്മുവിന്….
വന്നുകയറി കുറച്ച് കഴിഞ്ഞപ്പോൾ മാമനൊപ്പം തനിക്ക് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയിരുന്നു…അതെപ്പോളും ഉള്ള പതിവാണ്….ഇവിടെ മാമൻ വരുമ്പോളെല്ലാം തന്നെയും കൊണ്ടുവന്നു നിർത്തും…പിന്നെ നാല് നേരം ഫുഡ് തൊട്ട് അങ്ങ് തുടങ്ങും ഷോപ്പിംഗ് മാമാങ്കം…തനിക്കെന്തും വാങ്ങിത്തരാനും കൊണ്ടുനടക്കാനും വല്ലാത്തൊരിഷ്ടം ആണ് ആൾക്ക്….അമ്മയില്ലാത്ത പെങ്ങളുടെ കുഞ്ഞിനോടുള്ള അമിത വാത്സല്യവും ആകാം കാരണം…
എന്തായാലും മാൾ മൊത്തം വാങ്ങിക്കൂട്ടി വീട്ടിലെത്തിയപ്പോൾ സന്ധ്യ ആകാറായിരുന്നു….
ഹരിക്ക് വിളിച്ചപ്പോൾ എടുത്തില്ല വീട്ടിലെത്തികാണില്ലെന്നോർത്ത് മെസ്സേജും അയച്ചു…
തറവാട്ടിൽ നില്കുമ്പോളൊന്നും താൻ അമ്മയുടെ മുറിയിൽ കിടക്കാറില്ല…സങ്കടം വരും എന്നും പറഞ്ഞു മാമനൊപ്പം പറ്റികൂടാറാണ്….പക്ഷേ ഇത്തവണ എന്തോ അമ്മയുടെ മുറിയിൽ കിടക്കണം എന്ന് തോന്നി…
അങ്ങനൊരു പതിവ് ഇല്ലാത്തത് കൊണ്ട് ക്ലീൻ ചെയ്യിച്ചിട്ടില്ലായിരുന്നു…ജോലിക്ക് വരുന്ന തമിഴത്തി അക്ക പോവുകയും ചെയ്തു…ജസ്റ്റ് ഒരു മുറിയല്ലെന്ന് വിചാരിച്ചു തന്നെ ക്ലീൻ ആക്കാൻ കയറിയതാണ്….
ഫർണിചർ എല്ലാം മൂടിയിട്ടിരുന്നത് കൊണ്ട് എടുത്തുമാറ്റി തറ ഒന്ന് അടിച്ചുതുടച്ചു ബെഡ്ഷീറ്റും പില്ലോയും മാറ്റിയാൽ മതിയായിരുന്നു….
പക്ഷേ ചെയ്ത് ശീലം ഇല്ലാത്തത് കൊണ്ടാകും വല്ലാണ്ട് മടുത്തുപോയി….കുളിച്ചിട്ട് വന്നപ്പോൾ ഒരഞ്ചു മിനിറ്റ് കിടക്കാമെന്ന് ഓർത്ത് കിടന്നതാണ്….പിന്നെ എണീറ്റത് ഇപ്പോളാ…..
ഫോൺ എടുത്തു നോക്കുമ്പോൾ
അമ്മേടെ വക ഒരു നാല് മിസ്സ്ഡ് കോളും മോന്റെ വക നാൽപതിയഞ്ചും…..
ഒക്കേം കൂടി ഓർത്തപ്പോൾ കരച്ചിലിന് ആക്കം പിന്നെയും കൂടി….
“ഞാൻ അറിഞ്ഞോണ്ട് വിളിക്കാത്തെ അല്ലല്ലോ..ഉറങ്ങിപോയിട്ടല്ലേ…..”
ഏങ്ങികൊണ്ട് പറഞ്ഞൊപ്പിക്കുന്നുണ്ട്….
