പാർവണം – 5 Likeഅടിപൊളി  

​”അത്… അത് പിന്നെ… പാർവണേ… ഞാൻ… ഞാൻ ഈ വയലിന്റെ ഭംഗി ഒക്കെ… വെറുതെ ഒന്ന് കാണാൻ വേണ്ടി… അങ്ങനെ നോക്കി നിന്നതാ…”

​എന്റെ വിക്കിവിക്കിയുള്ള ആ മറുപടി കേട്ടതും അവൾ പുരികം ചുളിച്ചു.

​”ഓഹോ… വയലിന്റെ ഭംഗി ആസ്വദിക്കാർന്നല്ലേ…”

ആ പാലക്കാടൻ ഈണത്തിൽ കുറച്ച് ശബ്ദമുയർത്തി അവൾ പറഞ്ഞു,

“അധികം ഭംഗി നോക്കാൻ നിക്കണ്ട ട്ടോ… അടുത്തത് ഞാനായിരിക്കും ആദീനെ കത്തീം കൊണ്ട് കുത്താൻ പോവണത്… പറഞ്ഞേക്കാം…”

​അത്രയും പറഞ്ഞിട്ട്, എന്നെ ഒന്നുകൂടി രൂക്ഷമായി നോക്കി കണ്ണുരുട്ടിയിട്ട്, അവൾ പെട്ടെന്ന് തിരിഞ്ഞ് പത്തായപ്പുരയുടെ ഭാഗത്തേക്ക് വേഗത്തിൽ നടന്നുപോയി. അവളുടെ ആ പോക്കും ദേഷ്യവും കണ്ട്, പടിപ്പുരയ്ക്കൽ നിന്ന് ഞാൻ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി.എന്തൊരു പെണ്ണാണ് ഈശ്വര ഇത്.

പടിപ്പുരയ്ക്കൽ നിന്ന് ഒരുവിധം തടിയൂരി ഞാൻ നേരെ വീടിന്റെ പുറകുവശത്തുകൂടി അടുക്കള ഭാഗത്തേക്ക് നടന്നു. വലിയൊരു തറവാട്ടിലെ പ്രഭാതങ്ങൾ ശരിക്കും തുടങ്ങുന്നത് ആ അടുക്കളയിൽ നിന്നാണ്. അവിടെയെത്തിയപ്പോൾ വലിയൊരു ബഹളം തന്നെ നടക്കുകയാണ്. പ്രഭാതഭക്ഷണമുണ്ടാക്കുന്നതിന്റെ നല്ല മണവും, അതിനൊപ്പം പാത്രങ്ങളുടെ കലമ്പലും കൂട്ടച്ചിരികളും അവിടെയാകെ നിറഞ്ഞുനിൽക്കുന്നുണ്ട്.

​അടുപ്പിലെ തീ ഊതിക്കത്തിക്കുന്ന തിരക്കിലാണ് സാവിത്രി അമ്മായിയും ഭദ്ര ആന്റിയും. വലിയൊരു കല്ലിലിട്ട് ദോശ ചുട്ടെടുക്കുന്ന തിരക്കിൽ എന്റെ അമ്മയും അനഘ ചേച്ചിയും നിൽക്കുന്നുണ്ട്. അതിനിടയിൽ അഞ്ജലി ചേച്ചിയുടെ പുറകെ ചുറ്റിപ്പറ്റി നടന്ന് എന്തൊക്കെയോ സഹായിക്കാൻ ശ്രമിച്ച് കൂടുതൽ പണിവാങ്ങുകയാണ് സച്ചുച്ചേട്ടൻ. ഈ വലിയ ബഹളങ്ങൾക്കിടയിലേക്ക് ഞാൻ പതുക്കെ കയറിച്ചെന്നു.

​കയറിവരുന്ന എന്നെ ആദ്യം കണ്ടത്

ഉമ്മറത്തേക്ക് ചായ കൊണ്ടുപോകാൻ വന്ന രമ അമ്മായിയാണ്. എന്നെ കണ്ടതും അമ്മായി ഉറക്കെ വിളിച്ചു പറഞ്ഞു

​”ആഹ്… ദാ വന്നല്ലോ നമ്മ്ടെ കല്യാണച്ചെക്കൻ!”

​അതുകേട്ടതും അടുക്കളയിലുണ്ടായിരുന്ന എല്ലാവരുടെയും നോട്ടം എന്നിലേക്കായി.

അവിടെയാകെ വലിയൊരു കൂട്ടച്ചിരി മുഴങ്ങി.

​”എന്താടാ ആദീ, എഴുന്നേറ്റത് ഇപ്പോഴാണോ? നീ വേഗം പോയി മുഖം കഴുകി വാ, ദോശ ചൂടോടെ എടുത്തു വെച്ചിട്ടുണ്ട്,”

ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ വലിയൊരു സ്നേഹത്തോടെ പറഞ്ഞു.

​”നീ വാടാ ആദീ… ഈ പെണ്ണുങ്ങൾക്കൊന്നും നമ്മളെ തീരെ വിശ്വാസമില്ല. ഒരു സഹായം ചെയ്യാൻ വന്നാൽ പോലും സമ്മതിക്കില്ല,”

അഞ്ജലി ചേച്ചിയുടെ കയ്യിൽ നിന്നും ഒരു പാത്രം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ സച്ചുച്ചേട്ടൻ പരാതി പറഞ്ഞു.

​”ഓഹോ… വല്യ സഹായി വന്നിരിക്കുന്നു! മനുഷ്യാ, വെറുതെ എന്റെ കയ്യിലിരിക്കുന്ന പണി വാങ്ങാതെ അങ്ങോട്ട് മാറി നിന്നേ… എന്റെ കയ്യിലുള്ള ഈ ചൂടുവെള്ളം ചിലപ്പോ ദേഹത്ത് വീഴും പറഞ്ഞേക്കാം,”

അഞ്ജലി ചേച്ചി കളിയാക്കിക്കൊണ്ട് സച്ചുച്ചേട്ടനെ അവിടെനിന്ന് മാറ്റി നിർത്തി.

​”അല്ലെങ്കിലും ആണുങ്ങൾ ഇപ്പൊ അടുക്കളയിലല്ല നിൽക്കേണ്ടത്, പോയി മുഖം കഴുകി വരാൻ നോക്ക്,”

ഭദ്ര ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ല സാവിത്രീ… ചമ്മന്തിയിലേക്ക് നാളികേരം തിരുമ്മിയത് മതിയോ? അതോ ഒരെണ്ണം കൂടി ഉടയ്ക്കണോ?”

​”അത് മതി ഭദ്രേ… എല്ലാവർക്കും കഴിക്കാൻ കുറച്ചു സാമ്പാർ കൂടി തിളപ്പിക്കാനുണ്ട്. അതിലേക്കുള്ള പച്ചക്കറി കൂടി അരിയാൻ നോക്കാം,”

സാവിത്രി അമ്മായി മറുപടി പറഞ്ഞു.

​ആ തിരക്കുകളും സംസാരങ്ങളും കേട്ട് ഞാൻ പതിയെ അടുക്കളയുടെ ഒരു മൂലയിലേക്ക് നോക്കി. അവിടെ വലിയൊരു പാത്രത്തിൽ സവാള അരിയുകയാണ് എന്റെ പാർവണ. പടിപ്പുരയ്ക്കൽ വെച്ചുണ്ടായ ആ ദേഷ്യം ഇപ്പോഴും ആ മുഖത്തുണ്ട്. എന്നെ കണ്ടിട്ടും കാണാത്തതുപോലെ അവൾ മുഖം വെട്ടിത്തിരിച്ചു. ആ ചുണ്ടിൽ ഇപ്പോഴും വലിയൊരു കുറുമ്പ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​ഞാൻ പതുക്കെ ആരും കാണാതെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. എന്റെ സാമീപ്യം അറിഞ്ഞതും അവൾ തലയുയർത്താതെ തന്നെ, ആരും കേൾക്കാത്ത ശബ്ദത്തിൽ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

Updated: July 27, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *