പാർവണം – 5 Likeഅടിപൊളി  

​”ഓഹോ… അപ്പൊ എന്നോട് തോന്നിയതോ?”

ഞാൻ ഒട്ടും വിട്ടുകൊടുക്കാതെ കള്ളച്ചിരിയോടെ ചോദിച്ചു.

​അതുകേട്ടതും അവളുടെ കവിളുകൾ തുടുത്തു. അവൾ എന്റെ വലതുകൈയെടുത്ത് അവളുടെ രണ്ട് കൈകൾകൊണ്ടും വലിയൊരു സ്നേഹത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചു. എന്നിട്ട് ആ വിരലുകളിൽ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു.

​”അതെന്താന്ന് എനിക്കറിയില്ല്യ… പക്ഷേ, ആദീടെ ഈ കൈകളിൽ എന്തോ ഒരു മാജിക് ണ്ട് കേട്ടോ…”

അവളുടെ ആ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ നിറഞ്ഞുപോയി. ആ കൽപ്പടവിലിരുന്ന് അവൾ എന്റെ തോളിനേക്ക് ചാഞ്ഞു. ഇളംകാറ്റിൽ കുളത്തിലെ വെള്ളത്തിൽ അപ്പോഴും ചെറിയ ഓളങ്ങൾ ഇളകുന്നുണ്ടായിരുന്നു. അവളുടെ കൈകളിലെ ആ ഇളംചൂടിൽ, ആ വലിയ തറവാട്ടിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്കായി അവിടെ പൂത്തുനിൽക്കുകയായിരുന്നു.

കുളക്കടവിലെ ആ മനോഹരമായ നിമിഷങ്ങൾക്ക് ശേഷം, കല്യാണത്തിരക്കുകളിൽ നിന്നൊന്ന് മാറി ഇത്തിരി നേരം മയങ്ങാമെന്ന് കരുതിയാണ് ഞാൻ മുറിയിലേക്ക് വന്നത്. ജനാലയിലൂടെ വരുന്ന ഇളംകാറ്റേറ്റ് കട്ടിലിലേക്ക് വീണ് കണ്ണൊന്ന് അടച്ചതും ഫോൺ ശബ്ദിച്ചു.

എടുത്തു നോക്കുമ്പോൾ വിഷ്ണുവാ…

​കോൾ എടുത്തയുടനെ അവന്റെ ചോദ്യം വന്നു.

“എന്താടാ കല്യാണച്ചെക്കാ, അവിടെ വലിയ തിരക്കിലാണോ നീ? അതോ ഉറങ്ങുവാണോ?”

​”ഏയ് അല്ലടാ… കാലത്തെ തുടങ്ങിയ ഓട്ടമല്ലേ, ഒന്ന് നടുനിവർത്താൻ കിടന്നതാ. ഇവിടെ മുറ്റത്ത് പന്തൽ പണിയൊക്കെ ഉഷാറായി നടക്കുന്നുണ്ട്. കല്യാണക്കത്ത് പ്രസ്സിൽ കൊടുത്തു, നാളെ ഉച്ചയോടെ കിട്ടും,”

ഞാൻ കിടന്ന കിടപ്പിൽ തന്നെ മറുപടി പറഞ്ഞു.

​”ആഹ് പൊളി! എന്നാ പിന്നെ കേട്ടോ, ഇരുപത്തേഴാം തീയതി വെളുപ്പിന് തന്നെ ഞാൻ അവിടെ എത്തും. കൂടെ നമ്മുടെ രോഹിത്തും, വിശാഖ്,അശ്വിൻ, മാളവിക, ദേവിക, കാവ്യ[കാലഭ്രംശം] reference ]എല്ലാവരും ഉണ്ടാവും. അവിടെ വന്നിട്ട് വേണം നമുക്ക് ബാക്കി പരിപാടികളൊക്കെ പ്ലാൻ ചെയ്യാൻ. നീയിപ്പോ വേറെ ടെൻഷനൊന്നും അടിക്കാതെ പോയി കിടന്നുറങ്ങ്.”

​”ശരിയെടാ… നിങ്ങളൊക്കെ നേരത്തെ തന്നെ എത്തണം. ഞാൻ ഫോൺ വെക്കുവാ…”

അവനോട് യാത്ര പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.

​ഫോൺ മേശപ്പുറത്തേക്ക് വെച്ച് തിരിഞ്ഞു കിടക്കാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്. പാതി ചാരിയ വാതിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്ന് അകത്തേക്ക് വരുന്നത് അവളാണ്… എന്റെ

പാതി.തറവാട്ടിലെ ആ വലിയ ബഹളങ്ങൾക്കിടയിൽ നിന്നും ആരുടെയും കണ്ണിൽപ്പെടാതെ എന്നെ അന്വേഷിച്ച് വന്നതാണ് അവൾ. പുറകിൽ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, വളരെ പതുക്കെ അവൾ ആ വാതിലടച്ച് കുറ്റിയിട്ടു.

​ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ആ മുറിയിലേക്ക്, പെട്ടെന്നൊരു നിലാവ് പൂത്തതുപോലെയായിരുന്നു അവളുടെ ആ നിൽപ്പ്. കാറ്റിൽ പാറിവീണ മുൻമുടിയിഴകളെ വെളുത്ത വിരലുകൾ കൊണ്ട് ചെവിയുടെ പിന്നിലേക്ക് വകഞ്ഞുമാറ്റി, വലിയൊരു കുസൃതിയോടെ അവൾ എന്നെ നോക്കി. ആ നീലക്കണ്ണുകളിലെ തിളക്കവും, എന്നെ കണ്ടതും ആ കവിളിൽ വിരിഞ്ഞ കൊച്ചു

ചിരിയും കണ്ടപ്പോൾ തന്നെ എന്റെ ഉറക്കമെല്ലാം പമ്പകടന്നിരുന്നു. ഇളം ചുവപ്പ് നിറമുള്ള ആ ദാവണിയിൽ കറുത്ത ബ്ലൗസിൽ പൊതിഞ്ഞ മുലകൾ കൂർത്തുനിൽക്കുന്നുണ്ടായിരുന്നു.അവൾ കൂടുതൽ സുന്ദരിയായി തോന്നി. പാദസരങ്ങൾ കിലുങ്ങാതെ, വളരെ പതുക്കെ ഒളിച്ചുകടക്കുന്നതുപോലെ അവൾ എന്റെ കട്ടിലിനരികിലേക്ക് നടന്നു വന്നു.

​എന്റെ തൊട്ടടുത്തായി കട്ടിലിലേക്ക് ഇരുന്നുകൊണ്ട്, എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ആ പാലക്കാടൻ ഈണത്തിൽ അവൾ വളരെ പതുക്കെ ചോദിച്ചു

​”ആദീ… ആള് ഉറങ്ങാൻ പോവാർന്നോ? ഞാൻ വന്ന് ശല്യപ്പെട്ത്തിയോ?”

​അവളുടെ ആ ചോദ്യം കേട്ട് ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവൾക്കഭിമുഖമായി ഇരുന്നു. എന്നിട്ട് വലിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

​”ഉറങ്ങാൻ കിടന്നതാ… പക്ഷേ, ഈ മുറിക്കുള്ളിലേക്ക് ഇങ്ങനെ ഒരു ദേവത വന്ന് കേറിയാ പിന്നെ ഏത് ചെക്കനാടീ ഉറങ്ങാൻ പറ്റുക?”

Updated: July 27, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *