”ഇങ്ങോട്ട് അധികം അടുക്കണ്ട ട്ടോ… ഞാൻ നേരത്തെ പറഞ്ഞില്ലേ… ആ കത്തീം കൊണ്ടുള്ള കുത്ത് ഈ അടുക്കളേന്നാവാനും മതി…”
അവളുടെ ആ പാലക്കാടൻ കുറുമ്പുകേട്ട് ഞാൻ ചിരിയമർത്തി നിൽക്കുമ്പോഴാണ് അനഘ ചേച്ചിയുടെ ശബ്ദം ഉയർന്നത്.
”എന്താടാ ആദീ… നീ അവിടെ പാർവണയുടെ അടുത്ത് പോയി നിൽക്കുന്നത്? അവൾക്ക് സവാള അരിയാൻ അറിയാഞ്ഞിട്ടാണോ നീ പോയി പഠിപ്പിച്ചു കൊടുക്കുന്നത്?”
അനഘ ചേച്ചി അത് ചോദിച്ചതും അടുക്കളയിൽ വീണ്ടും ചിരിപൊട്ടി.
അതുകേട്ട് പാർവണയുടെ മുഖം നാണം കൊണ്ട് വല്ലാതെ ചുവന്നു. അവൾ വേഗം തലകുനിച്ച് സവാള അരിയുന്നതിൽ ശ്രദ്ധിച്ചു. എല്ലാവരുടെയും ആ വലിയ സ്നേഹത്തിനും കളിയാക്കലുകൾക്കും നടുവിൽ നിൽക്കുമ്പോൾ എന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു.
മുറ്റത്ത് അപ്പോഴേക്കും
പന്തലിന്റെ പണി തകൃതിയായി നടക്കുകയാണ്. മുളകളും കഴുക്കോലുകളും ഇറക്കുന്നതിന്റെ ബഹളമാണ് എങ്ങും. സച്ചുച്ചേട്ടനും ശ്രീനാരായണൻ അമ്മാവനും കൂടിയാണ് പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നത്. കുഴിയെടുക്കാനുള്ള ആ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഞാൻ പതുക്കെ വഴുതിമാറി. എന്റെ കണ്ണുകൾ അവളെയാണ് തിരഞ്ഞത്.
ഒടുവിൽ പത്തായപ്പുരയുടെ പുറകിലായി, ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ വന്ന പാർവണയെ ഞാൻ കണ്ടു. എന്നെ കണ്ടിട്ടും അവൾ മിണ്ടാതെ മുഖം തിരിച്ചു നിന്നു. ആ പടിപ്പുരയ്ക്കൽ വെച്ചുണ്ടായ പിണക്കം ഇതുവരെ മാറിയിട്ടില്ല. ഞാൻ പതിയെ അവളുടെ പിന്നിലൂടെ ചെന്ന് ആ തോളിൽ പതുക്കെ തൊട്ടു.
അവൾ പെട്ടെന്ന് കുതറി മാറി, എന്റെ മുഖത്തേക്ക് നോക്കി വലിയ ഗൗരവത്തിൽ ചോദിച്ചു
”എന്തിനാ ആദീ ആ പെണ്ണിനെ ഇങ്ങനെ വായ പൊളിച്ചു നോക്കി നിന്നത്?”
അവളുടെ ആ ദേഷ്യം കണ്ട് ഞാൻ ചിരിയടക്കി പറഞ്ഞു
“അത് ചുമ്മാ നോക്കിയതാ പാർവണേ…”
”ചുമ്മാ നോക്കിയതൊന്നും അല്ല… ഞാൻ കണ്ടതല്ലേ അവള്ടെ മുഴുപ്പ് നോക്കി ചോര കുടിക്കണത്… മോശാട്ടോ ആദീ..’’
അവൾ ചുണ്ട് പിളുക്കി, പരിഭവത്തോടെ ആ പാലക്കാടൻ ഈണത്തിൽ പറഞ്ഞു തുടങ്ങി.
“പിന്നെ… ആദീക്ക് നോക്കാൻ ഞാൻ ഇവിടെ ഇല്ലേ… അത്രയ്ക്ക് കൊതിയാണെങ്കി എന്നെ നോക്കിക്കോ…”
ആ വാക്കുകളിലെ കുറുമ്പും സ്നേഹവും കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഞാൻ പതുക്കെ അവളുടെ രണ്ട് കയ്യിലും പിടിച്ച് എന്നിലേക്ക് അല്പം വലിച്ചടുപ്പിച്ചു.
”അതിപ്പോ നീ എന്റെ പെണ്ണല്ലേ… എനിക്ക് നിന്നെ എപ്പോ വേണമെങ്കിലും നോക്കുകയും തൊടുകയും ഒക്കെ ചെയ്യാമല്ലോ,”
അവളുടെ ആ വലിയ നീലക്കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.
“പിന്നെ കല്യാണം ഒക്കെ കഴിഞ്ഞാ, അതിനുമപ്പുറം എനിക്ക് ഇഷ്ടമുള്ളതൊക്കെ ഈ ശരീരത്തിൽ ചെയ്യാമല്ലോ…”
അതുകേട്ടതും ആ കവിളുകളിലേക്ക് വല്ലാത്തൊരു നാണം ഇരച്ചുകയറി.
ആ വലിയ പിണക്കമൊക്കെ എങ്ങോട്ടോ പോയിമറഞ്ഞു. മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കാൻ പോലുമാകാതെ, വലിയൊരു നാണത്തോടെ അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
എന്റെ ഹൃദയമിടിപ്പുകൾക്ക് കാതോർത്ത്, ആ കുപ്പായത്തിൽ മുഖമൊളിപ്പിച്ച് നിൽക്കുന്ന അവളുടെ നെറുകയിൽ വലിയൊരു സ്നേഹത്തോടെ ഞാൻ പതുക്കെ ഒരു ചുംബനം നൽകി. ആ പത്തായപ്പുരയുടെ തണുപ്പിലും ഞങ്ങളുടെ പ്രണയത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു.
ആ ഇളം വെയിലിൽ പരസ്പരം ചേർന്നുനിൽക്കുന്ന ആ മനോഹര നിമിഷത്തിലാണ് പെട്ടെന്ന് പുറകിൽ നിന്ന് അനഘ ചേച്ചിയുടെ ശബ്ദം കേട്ടത്.
”ആഹാ കൊള്ളാല്ലോ രണ്ടുപേരും കൂടി ഇവിടെ മാറിനിന്നു ഹൃദയം കൈമാറുകയാണോ”
ചേച്ചിയുടെ ശബ്ദം കേട്ടതും പാർവണ ഞെട്ടിവിറച്ച് എന്റെ നെഞ്ചിൽ നിന്നും പെട്ടെന്ന് മാറിനിന്നു. നാണം കൊണ്ട് അവളുടെ മുഖം വിളറിയിരുന്നു. കുടുങ്ങിയല്ലോ എന്നോർത്ത് ഞാനും വല്ലാതെയായി.
”അത്… ചേച്ചീ… ഞാൻ ഈ ഉണക്കാനിട്ട തുണി…”
പാർവണ വിക്കിവിക്കി പറഞ്ഞു.
”മതി… വിക്കിയതൊക്കെ
മതി!”
ചേച്ചി കള്ളച്ചിരിയോടെ അവളെ നോക്കി പറഞ്ഞു.
