അമലൂട്ടനും അനുക്കുട്ടിയും – 6 2

എനിക്ക് നല്ല വിശ്വാസമുണ്ടതിൽ….. പിന്നെ നീ ശ്രദ്ധിച്ചോ ആദ്യമൊക്കെ ഞാൻ പ്രണയമെന്ന് പറയുമ്പോൾ വാളെടുത്തോണ്ടിരുന്നവനാ, ഇപ്പോ നോക്കിയെ അവൻ്റെ നാണിച്ചുള്ള നിപ്പും ഭാവവുമൊക്കെ കണ്ടില്ലേ? ഏതോ ഒരുവൾ അമലിൻ്റെ ഉള്ളിൽ കയറിക്കൂടീട്ടുണ്ട്… . . ആണോ അമലേ… അങ്ങനെ ആരെങ്കിലും ഉണ്ടോ ??? ഉണ്ടേൽ പറഞ്ഞോ ഞങ്ങൾ കാര്യങ്ങളൊക്കെ പറഞ്ഞ് എത്രയും വേഗം സെറ്റാക്കി കയ്യീത്തരാം….. ചിരിയുടെ കൂട്ട് പിടിച്ച് മീനുവേച്ചിയുടെ കമൻ്റ് എത്തുമ്പോൾ എൻ്റെ ചിന്തകൾ അനുക്കുട്ടിയിലേക്ക് നീണ്ടു.ആ മുഖം മനസ്സിൽ തെളിഞ്ഞതും പരിസരം പോലും മറന്ന് പോയ ഞാൻ അറിയാതെ ചിരിച്ചു. അതേ സമയം ചേച്ചിയുടെ കണ്ണുകൾ സംശയഭാവേന എന്നിലേക്ക് തിരിഞ്ഞിരുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല…..

ഹലോ….. എന്താ ഒരു വഷളൻ ചിരി? മ്മ്…. അപ്പോ പ്രദീപേട്ടൻ പറഞ്ഞതിൽ കാര്യമുണ്ടല്ലേ??? പറ മോനേ കൂടെ പഠിക്കുന്ന കുട്ടിയാ??? . . “…..അല്ല പഠിപ്പിക്കുന്ന കുട്ടിയാ…..” ൻ്റെ മീനുവേച്ചി ഞാനെൻ്റെ “മിസ്സിനെയാ സ്നേഹിക്കുന്നേ”…. അത് ഞാനെങ്ങനാ ഇപ്പോ നിങ്ങളോട് പറയുക. പറഞ്ഞാൽ നിങ്ങളെന്ത് കുരുതും??? എല്ലാ കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപികമാരോട് തോന്നുന്ന വെറുമൊരു മോഹം. അങ്ങനേല്ലേ നിങ്ങളും കരുതു. പക്ഷെ അനുക്കുട്ടിയോട് എനിക്കുള്ള ഇഷ്ടം അതിന് ഇന്നെത്ര മാത്രം ആഴമുണ്ടെന്ന് എനിക്ക് പോലും അറിയില്ല…. “……എന്നെക്കാളേറെ ഞാനിന്ന് അനുക്കുട്ടിയെ സ്നേഹിക്കുന്നു….. “
ചേച്ചിയുടെ ചോദ്യത്തിന് മറുപടി ഒന്നും നൽകാതെ ഞാൻ സ്വയം പറഞ്ഞ് ചിരിക്കുമ്പോൾ അവരുടെ മുഖമാകെ ഒരാകാംക്ഷ മൊട്ടിട്ടു. ഇനിയുമീ സംസാരം തുടർന്നാൽ ശരിയാവില്ലെന്ന് ബോധ്യമായതിനാൽ വിഷയമൊന്ന് മാറ്റിപ്പിടിക്കാൻ ഞാൻ തീരുമാനിച്ചു….

ഏട്ടാ ഇവിടെ “കല്ല്യാൺ സിൽക്സുണ്ടോ”???? ചോദ്യരൂപണ ഞാൻ തിരക്കി…. . . കല്യാൺ…. ആ ഉണ്ടല്ലോ നമ്മുടെ മാവൂർ റോഡിനടുത്താണ്….. . . എന്നാൽ നമുക്കൊന്നവിടെ വരെ പോവാം… കുറച്ച് ഡ്രസ്സ് എടുക്കണം??? . . അതിനെന്താ പോയേക്കാം…..

മറുപടി നൽകി പ്രദീപേട്ടൻ ചേച്ചിയുമായ് കാറിനരികിലേക്കായ് നടന്നു പിന്നാലെ കുട്ടികളുടെ കൂടെ ഞാനും… അവരുടെ കുസൃതിയും കണ്ട് സന്തോഷത്തോടെ മുന്നോട്ട് നടക്കുമ്പോഴാണ് മീനുവേച്ചി സ്വകാര്യംപോലെ ഏട്ടനോട് പറയുന്ന വാക്കുകൾ എൻ്റെ കാതിലേക്കെത്തിയത്…. . . ഏട്ടാ….. അമലൂട്ടന് ഡ്രസ്സ് വാങ്ങിക്കൊടുക്കാൻ പൈസ ഉണ്ടോ കയ്യിൽ??? . . ഉണ്ടെടി… KSFE അടക്കാൻ വെച്ചിരിക്കുന്ന പൈസയുണ്ട് തൽക്കാലം അതെടുക്കാം….. കുടിശ്ശിക വരൂന്നല്ലെയുള്ളു KSFE നമുക്ക് പതിയെ അടയ്ക്കാം…. . . ഹേയ്… അത് വേണ്ട പലപ്പോഴായ് ഏട്ടൻ തന്ന കുറച്ച് പൈസ ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട് അതെടുക്കാം പോരാത്തത് ഞാൻ സിമിച്ചേച്ചിയോട് ചോദിക്കാം… ചിട്ടി മുടക്കണ്ട….. . . എന്നാലങ്ങനെ ചെയ്യാം. പിന്നെ കുട്ട്യോള് വാശി പിടിക്കുവോ ഡ്രസ്സ് വേണോന്ന് പറഞ്ഞ്???? . . അത് കുഴപ്പമില്ല, ഓണത്തിന് എടുക്കാന്ന് പറയാം അവരോട്…… . . മ്മ്…….. . . “…..ൻ്റെ പ്രദീപേട്ടാ ഞാനെനിക്ക് ഡ്രസ്സ് വാങ്ങാനല്ല പോകുന്നത് വരുന്ന ഓണത്തിന് ഏട്ടനും ഫാമിലിക്കും ഈ അനിയൻ്റെ വക ചെറിയൊരു ഓണക്കോടി! അതിനാണീ പോക്ക്…..”

മനസ്സിൽ പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ കാറിൽ കയറി…… അര മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ കല്യാണിൽ എത്തിച്ചേർന്നു. വാഹനം പാർക്ക് ചെയ്ത് മുന്നിലേക്ക് ചെന്നതും സുന്ദരമായ ചിരിയോടെ ഒരു പെൺകുട്ടി കൈകൂപ്പിക്കൊണ്ട് സ്വാഗതമരുളി…. . “…..വരൂ സർ, ഫാമിലി സെക്ഷനിലേക്കാണോ……?” ചുണ്ടിൽ തിളങ്ങുന്ന ചിരി മായാതെ തന്നെ അവൾ ചോദിച്ചു….. അല്ലെന്ന മറുപടി മീനുവേച്ചിയിൽ നിന്ന് വരുന്നതിനു മുന്നേ ഞാനിടയിൽ കയറി…. . അതെ…….. . . എങ്കിൽ വരൂ സർ…. ഫാമിലി സെക്ഷൻ ഫസ്റ്റ് ഫ്ളോറിലാ…… . . ആയ്ക്കോട്ടെ…… ഏട്ടാ വാ… ഞാനവരെയും കൂട്ടി മുന്നോട്ട് നടന്നു. രണ്ട് പേരുടെയും മുഖമാകെ ഒരു പരിഭ്രമം നിറയുന്നുണ്ട്, അത് കാണുമ്പോൾ എനിക്ക് ചിരി വരുന്നുണ്ടെങ്കിലും ആരോരുമല്ലാത്ത എന്നോടവർ കാട്ടുന്ന സ്നേഹം കാണുമ്പോൾ എൻ്റെ മിഴികൾ ഈറനണിയുന്നു….. . . ”……അതെ അവർക്ക് നാല് പേർക്ക് മാത്രം മതീട്ടോ ഡ്രസ്സ് എനിക്ക് വേണ്ട. പക്ഷെ അവരുടെ മുന്നിൽ വെച്ച് ഞാനും ഡ്രസ്സെടുക്കും ,അത് ബില്ലിംഗിന് പോകുമ്പോൾ മാറ്റിയേക്കണം……” സ്റ്റെയർ കയറുന്നതിനിടയിൽ മറ്റാരും കേൾക്കാതെ ഞാനാ പെൺകുട്ടിയോട് ശബ്ദം താഴ്ത്തി പറയുമ്പോൾ സമ്മതമെന്നോണം ഒരു പുഞ്ചിരിയോടെ അവൾ എന്നെ നോക്കി തലയാട്ടി…….
ഫസ്റ്റ് ഫ്ളോറിലെത്തിയതും ഞാനും കുട്ടികളും ചേർന്ന് ഡ്രസ്സ് തിരയലെന്ന മഹാമഹത്തിലേർപ്പെട്ടു……. ചിന്നന് ഒരു കുർത്തയും, ഷർട്ടും, ചെറിയൊരു വെള്ളമുണ്ടും പാൻ്റും, ചിന്നുവിനൊരു പട്ടുപാവാടയും,ലാച്ചയും , ഏട്ടന് രണ്ട് ഷർട്ടും അതിന് ചേരുന്ന കരയുള്ള ഡബിൾ മുണ്ടും, മീനുവേച്ചിക്ക് വേണ്ടി നല്ലൊരു ചുവന്ന കളർ പട്ടുസാരിയും, മുത്തുകൾകൊണ്ട് എംബ്രോയിഡറി ചെയ്ത ആകാശ നീലകളറിലുള്ള ചുരിതാറും സെലക്ട് ചെയ്തു. കൂടെ അവരെ കാണിക്കുന്നതിനായ് ഞാനൊരു ജീൻസും ഷർട്ടും എടുത്തു. ശേഷം എല്ലാം ആ പെൺകുട്ടിയെ ഏൽപ്പിച്ചു…..

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *