അമലൂട്ടനും അനുക്കുട്ടിയും – 6 2

നിജാസ് പറഞ്ഞ് തീർന്നതും അതുവരെ എന്നിലുണ്ടായ ദേഷ്യമെല്ലാം നിരാശയായ് മാറി….. ” ഇനി അനുക്കുട്ടിയെക്കാണുവാൻ തിങ്കളാഴ്ചവരെ കാത്തിരിക്കണം”…….

“……എന്നാലുമെൻ്റെ ജേക്കബ് സാറേ നിങ്ങൾ നല്ല പണിയാട്ടോ കാട്ടിയേ !….. ” ‘ഒരു ദിവസം…. ഒരു ദിവസം കൂടി നിങ്ങൾക്ക് പിടിച്ച് നിക്കായിരുന്നില്ലേ???? ‘ ഇതിപ്പോ….. ശ്ശെ ഇനിപ്പറഞ്ഞിട്ടെന്ത് കാര്യം……

അല്ല ഞാനിതെന്തൊക്കെയാ ചിന്തിക്കുന്നേ????? ഒരാളുടെ മരണത്തെപ്പറ്റിയാണോ ഇങ്ങനൊക്കെപ്പറയണെ??? ചിന്തയിലേക്കൊരു വെളിച്ചം വീശിയതും ഞാൻ തിരികെ ഫോണിലേക്ക് വന്നു…. . . അയ്യോ കഷ്ടായ്പ്പോയ് പാവം….. എൻ്റെ ശബ്ദത്തിലൊരു ദൈന്യത കലർന്നു…. . . മ്മ്…. അതോണ്ടിപ്പോ ഒരു ദിവസം അവധി കിട്ടീല്ലേ…… ഡാ പിന്നെ അനുപമമിസ്സ് നിന്നെ വിളിച്ചായിരുന്നോ??? . . വിളിച്ചായിരുന്നെടാ….. അമ്മയ്ക്ക് പനി എങ്ങനുണ്ടായിരുന്നെന്ന് ചോദിച്ചു… ഞാൻ കുറവുണ്ടെന്ന് പറഞ്ഞു…..
“…..നിജൂ വേഗം വാ ഭക്ഷണം എടുത്തു വെച്ചു….”

ദാ…. വരുന്നുമ്മാ….. എന്നാ ശരിയെടാ….. ഞാൻ പിന്നെ വിളിക്കാം ഉമ്മ നാഫ്ത കഴിക്കാൻ വിളിക്കുന്നുണ്ട്….. . . ശരിയെടാ……. . . പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോൾ കോളേജിൽ പോകാൻ വലിച്ചു കേറ്റിയ പാൻ്റും ഷർട്ടും അഴിച്ചു വെച്ച് ഒരു കാവിമുണ്ടുമുടുത്ത് ഞാനമ്മയുടെ അടുത്തേക്ക് നീങ്ങി……

അനുക്കുട്ടിയെ ഒന്ന് വിളിച്ചു നോക്കിയാലോ??? ഹേയ് വേണ്ട എന്ത് പറഞ്ഞാ ഞാൻ വിളിക്യാ! വെറുതേ ഇരുന്നപ്പോ വിളിച്ചതാന്ന് പറയാൻ പറ്റില്ല…… വിളിക്കാനാണേൽ ഒരു കാരണവുമില്ല…… ആ ശബ്ദമെങ്കിലും ഒന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ…….

ഇഴഞ്ഞു നീങ്ങിയ സമയത്തെ പഴി പറഞ്ഞ് അമ്മയോടൊപ്പമിരിക്കുമ്പോൾ എൻ്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു. എങ്കിലും അമ്മയുടെ മുന്നിൽ ചിരി മായാതിരിക്കാൻ ഞാൻ പ്രത്യേകം നോക്കി….. . . ശനിയാഴ്ച ദിവസം രാവിലെ തന്നെ പ്രദീപേട്ടൻ്റെ ഫോൺ കോളെത്തി…… നാളെത്തെ കാര്യം ഓർമ്മിപ്പിക്കാനെന്നോണം…. അൽപ്പ സമയം സംസാരിച്ചിരുന്ന ശേഷം കാപ്പാട് വന്നിറങ്ങിയിട്ട് വിളിക്കാന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു….

അമ്മയിപ്പോൾ പഴയപോലെ ആക്ടീവായ് കുസൃതിയും ചിരിയുമെല്ലാം, ആ മുഖത്ത് തിരിച്ചെത്തി. എന്നാലിപ്പോൾ എന്നെക്കാണുന്ന സമയമെല്ലാം ഒരാക്കിയ ഭാവം അമ്മയിൽ നിറയുന്നുണ്ട്. അതുപോലെ ആളാരാന്ന് പറയാത്തതിലൊരു പരിഭവവും…..

“…… എൻ്റെ അനുഅമ്മേ ഞാൻ പഠിപ്പിക്കുന്ന അധ്യാപികയെയാണ് പ്രണയിക്കുന്നതെന്ന് എനിക്കമ്മയോട് പറയാൻ പറ്റ്വോ!!!….”

മിസ്സും എന്നെ ഇഷ്ടമാന്ന് പറഞ്ഞാൽ അടുത്ത നിമിഷം ഞാനെല്ലാം ൻ്റെ അമ്മക്കുട്ടിയോട് പറയും…… കാര്യങ്ങൾ എല്ലാം അറിഞ്ഞ് കഴിയുമ്പോൾ ഞങ്ങടെ കൂടെ ഉണ്ടാവണേട്ടോ…… അമ്മയുടെ മിഴികളിലേക്ക് നോക്കുമ്പോഴെല്ലാം ആത്മഗദം പോലെ ഞാനെന്നോട് തന്നെ പറഞ്ഞോണ്ടേയിരുന്നു….. . . മഴമേഘങ്ങൾ നിങ്ങി മാനം തെളിഞ്ഞു…. സൂര്യരശ്മികൾ പതിയെ ഭൂമിയെ ചുംബിക്കുമ്പോൾ ജനാലയും കടന്നെത്തിയ വെട്ടം എൻ്റെ മിഴികളെ തഴുകിയുണർത്തി….. ഇന്നാണ് പ്രദീപേട്ടൻ്റെ വീട്ടിൽ ചെല്ലാമെന്ന് ഞാനുറപ്പ് നൽകിയ ദിവസം. വേഗം റെഡിയായ് അമ്മ നൽകിയ കാപ്പിയും കുടിച്ച് യാത്ര പറഞ്ഞ ശേഷം ഞാൻ പ്രദീപേട്ടൻ്റെ അടുത്തേക്ക് തിരിച്ചു…. നടന്നു വരുന്ന വഴിയിൽ അൻസുവിൻ്റെ വീട്ട്മുറ്റത്തേക്ക് ഒരു നിമിഷമെൻ്റെ ശ്രദ്ധ തിരിഞ്ഞു….. പക്ഷെ അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. വാതിൽ അടഞ്ഞുകിടക്കുന്നു…. അന്നെന്നോട് യാത്ര പറഞ്ഞ് പോയതിൽപ്പിന്നെ അൻസൂനെ ഞാൻ കണ്ടിട്ടില്ല. ഇടയ്ക്ക് അമ്മയെ ഫോണിൽ വിളിച്ച് പനി കുറഞ്ഞോന്ന് അന്വേഷിക്കുന്നത് ഞാൻ കേട്ടിരുന്നു…. ചിലപ്പോ എന്നോടങ്ങനെ പറയേണ്ടി വന്നതിലുള്ള വിഷമം കൊണ്ടാവാം….. “….. എങ്ങനായാലും കാര്യങ്ങൾ മനസ്സിലാക്കണം ഒരിക്കലും ഒറ്റപ്പെടലിലേക്ക് അവളെ വിടരുത്…..”
ഓരോ ചിന്തകളും പേറി ബസ്സ് കയറി കാപ്പാട് ചെന്നിറങ്ങുമ്പോൾ മുന്നിൽ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി നിക്കുന്ന പ്രദീപേട്ടനെ കണ്ടു…. കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ഏട്ടനെ വീണ്ടും കണ്ടതിലുള്ള സന്തോഷം എനിക്കടക്കുവാൻ സാധിച്ചിരുന്നില്ല…… വേഗന്നോടിച്ചെന്ന് ഞാനേട്ടനെ കെട്ടിപ്പിടിച്ചു……

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *