അമലൂട്ടനും അനുക്കുട്ടിയും – 6 2

ഓരോ ഡ്രസ്സുകളും സെയിൽസ് ഗേൾ പായ്ക്ക് ചെയ്യുന്നത് നോക്കി നിക്കുകയായിരുന്ന എൻ്റെ ശ്രദ്ധ പെട്ടെന്നൊരു നിമിഷം മീനുവേച്ചിയിലേക്ക് പാളുമ്പോൾ, ഷോൾകൊണ്ട് മറച്ച് ആരും കാണാതെ തൻ്റെ കയ്യിലെ വളയൂരി പ്രദീപേട്ടൻ്റെ പോക്കറ്റിലേക്കിടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്…… . . അമലേ….. ഞാനൊന്ന് പുറത്ത് വരെ പോയ് വരാം…… ഞാനൊന്നും അറിയാത്ത പോലെ പുറത്ത് പോകാൻ ഏട്ടനെന്നോട് അനുവാദം തേടി….. . . ഇപ്പോ എങ്ങോട്ടും പോവണ്ട…. ദേ ഇത് കഴിഞ്ഞു നമുക്കൊരുമിച്ച് ഇറങ്ങാം….. ഞാനാ കയ്യിൽ മുറുകെ പിടിച്ചു…

“അമ്പട മോനെ അങ്ങനിപ്പോ ചേച്ചീടെ വള കണ്ട മാർവാടികളുടെ ലോക്കറിലിരിക്കണ്ട. ഞാൻ കൂടെയുള്ളപ്പോൾ ഒരിക്കലും അതിന് സമ്മദിക്കില്ല”…. ഒന്നൂടെ എൻ്റെ കൈകൾ പ്രദീപേട്ടനെ വരിഞ്ഞുമുറുക്കി…..

പ്ലാൻ ബി പാളിയപ്പോയതിനാൽ നിസംഗഭാവത്തോടെ ഏട്ടൻ മീനുവേച്ചിയെ നോക്കുമ്പോൾ ചേച്ചിയും അതേ ഭാവത്തിൽ ഏട്ടനെ നോക്കി….. . . സർ….. പായ്ക്ക് ചെയ്തു കഴിഞ്ഞു ബില്ലിംഗ് കൗണ്ടറിലേക്ക് നടന്നോളൂ….

കവറുകൾ കയ്യിലെടുത്ത ശേഷം സെയിൽസ് ഗേൾ എന്നെ നോക്കി പറയുമ്പോൾ ആ മിഴികൾകൊണ്ട് “എല്ലാം ഞാൻ പറഞ്ഞപോലെ ചെയ്തിട്ടുണ്ടെന്നൊരു സന്ദേശം നൽകുവാൻ അവൾ മറന്നിരുന്നില്ല”……. . . ഏട്ടാ വാ….. ഞാനവരെയും കൂട്ടി കൗണ്ടറിലേക്ക് നടക്കുമ്പോൾ രണ്ട് പേരും ആകെ പരിഭ്രമിച്ചിരുന്നു…..

“…..എന്ത് ചെയ്യും…..?”

എന്നുള്ള ചിന്തയിലായിരിക്കാം…. ഇതിപ്പോ എങ്ങനെ പോയാലും ഒരു 25OOO രൂപക്കുള്ള വകുപ്പുണ്ട്…….

ബില്ല് നോക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ 235OO എന്നൊരു വട്ടമൊപ്പിച്ചത് കയ്യിലേക്ക് കിട്ടി. അതിലെ തുക കണ്ട് ഏട്ടനും ചേച്ചിയും വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കുമ്പോൾ രണ്ട്പേരെയും നോക്കി ചിരിച്ചുകൊണ്ട് പേഴ്സിൽ നിന്നും ATM കാർഡ്‌ എടുത്ത് ഞാൻ കൗണ്ടറിലേക്ക് നൽകി…. . . അയ്യോ…. മോനേ പൈസ ഞങ്ങൾ കൊടുത്തോളാം….
ദുർബലമായ വാക്കുകൾകൊണ്ട് മീനുവേച്ചി എന്നെ വിലക്കുവാൻ ശ്രമിച്ചു, പക്ഷെ ഞാനത് ഗൗനിക്കാതെ പാസ് വേഡു മടിച്ച് പണവും നൽകി ഡ്രസ്സുമായ് കാറിനടുത്തേക്ക് നടന്നു…….. . . “….ദാ എൻ്റെ ഏട്ടനും എട്ടത്തിയമ്മയ്ക്കും കുട്ടികൾക്കും ഈ അനിയൻ്റെ വക ഓണക്കോടി…..”

കാറിലേക്ക് കയറുന്നതിന് മുൻപ് ഒരു പുഞ്ചിരിയോടെ കവറുകൾ ഞാൻ ചേച്ചിയുടെ നേരെ നീട്ടുമ്പോൾ പ്രതീക്ഷിക്കാതെ എന്തോ കേട്ടത് പോലെ മീനുവേച്ചി സ്തംബ്ദയായ് നിന്നു…… ആ മിഴികളിൽ ജലകണം നിറയുമ്പോൾ, ഉദ്വേഗത്തോടെ ഞാൻ ചോദിച്ചു…..

” എൻ്റെ ഏട്ടത്തിയമ്മ ഞാൻ നൽകുന്ന ഓണക്കോടി വാങ്ങില്ലേ?”………….

മനസ്സിലുണർന്ന പ്രതീക്ഷയോടെ ഞാൻ മീനുവേച്ചിയെ നോക്കുമ്പോൾ നിറഞ്ഞൊഴുകിയ മിഴികളുമായ് ചേച്ചി എൻ്റെ തോളിലേയ്ക്ക് ചാഞ്ഞു…… . . “……ഏട്ടത്തിയമ്മേ…..” അയ്യേ…. എന്താ ഇത് കുട്ട്യോളെപ്പോലെ! കരയാതെ, നിങ്ങൾക്കല്ലാതെ ഞാൻ വേറെ ആർക്കാ ഇതൊക്കെ വാങ്ങി നൽകണ്ടേ……?

മീനുവേച്ചിയെ ദേഹത്ത് നിന്നും അടർത്തിയ ശേഷം ഡ്രസ്സ് ,ആ കൈകളിലേക്ക് നൽകിക്കൊണ്ട് ഞാൻ തുടർന്നു……

“ആരോരും കൂട്ടിനുണ്ടാവില്ലെന്ന സങ്കടവുമായ് എറണാകുളത്ത് നിന്നും ബസ്സ് കയറുമ്പോൾ ഒരു കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേർത്ത് പിടിച്ച മനുഷ്യനാ ദാ നിക്കുന്നത്….. ഇന്നെനിൽ ഇത്രയും മാറ്റങ്ങൾ വന്നിട്ടുണ്ടേൽ അതിനു കാരണം എൻ്റെ ഏട്ടനെന്നോട് പറഞ്ഞ വാക്കുകളാണ്!!!….

“…… എന്നോ നഷ്ടമായെന്ന് കരുതിയ മാതൃ സ്നേഹം അതിൻ്റെ പതിന്മടങ്ങ് നൽകുവാൻ ഒരമ്മയും……” ‘എന്ത് കാര്യത്തിനും വിളിച്ചാൽ ഒരു മടിയും കൂടാതെ ഓടിയെത്തുന്ന ഏട്ടനും’. “സ്വന്തം അനുജനെപ്പോലെ സ്നേഹിക്കുന്ന ഏട്ടത്തിയമ്മയും” ഇന്നെൻ്റെ കൂടെയുണ്ട്…..

“……നിങ്ങളുടെ സ്നേഹം, അത് മാത്രം മതി എനിക്കെന്നും….”

എൻ്റെ ശബ്ദമൊന്നിടറിയെങ്കിലും വാക്കുകൾ ഞാനവസാനിപ്പിച്ചിരുന്നില്ല…..

ജീവിതകാലം മുഴുവൻ കഴിയാനുള്ള പണവും നൽകി മുത്തച്ഛൻ എന്നോട് യാത്ര പറയുമ്പോൾ അദ്ദേഹം ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ട്!….. “……എനിക്ക് വേണ്ടിയിരുന്നത് പണമല്ല സ്നേഹമായിരുന്നെന്ന്…..” മുത്തച്ഛൻ നൽകിയ പണത്തെക്കാൾ എത്രയോ വലുതാണ് നിങ്ങളെല്ലാം എന്നോട് കാട്ടുന്ന സ്നേഹം….. ജീവിതാവസാനം വരെ അത് മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു…… എന്നോടൊപ്പം എന്നും ഉണ്ടാവണം എൻ്റെ ഏട്ടനും ഏട്ടത്തിയമ്മയും…… . . “…..അമലൂട്ടാ………”

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *