“ഒരുപക്ഷെ ഒറ്റപ്പെടലിൽ നിന്ന് മോചിതയാകുവാൻ അവൾ തിരഞ്ഞെടുത്ത വഴിയാവാം അനുഅമ്മയുമായുള്ള സൗഹൃദം”……. ഉള്ളിൽ സങ്കടം നിറയുമ്പോഴും അത് പുറമേ കാട്ടാതെ ഒരു പുഞ്ചിരി എന്നുമവൾ സൂക്ഷിച്ചിരുന്നു……. . . മോനേ….. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നേ??? . . ഏയ്…. ഒന്നൂല്ല…. ഞാനൻസൂനെപ്പറ്റി ചിന്തിക്കുവായിരുന്നു…. പാവം… തനിച്ചായ്പ്പോയ്, അല്ലേമ്മേ???…. വിഷാദഭാവത്തോടെ ഞാനമ്മയെ നോക്കി…. . . മ്മ്…… അമലൂട്ടാ…. ഇതൊന്നും അൻസൂനോട് ചോദിക്കാനോ പറയാനോ നിക്കരുതേ… അവൾക്ക് ഭയങ്കര സങ്കടാവും….. എൻ്റെ കുഞ്ഞെന്നും ഒരു നല്ല സുഹൃത്തായ് അവൾടെ കൂടെയുണ്ടാവണം….. അപേക്ഷപോലെ പറഞ്ഞ് അമ്മ കട്ടിലിൽ നിന്നുമെഴുന്നേറ്റു….. . . ഉറപ്പായും ഞാനൊരു നല്ല സുഹൃത്തായ് അൻസൂനോടൊപ്പമുണ്ടാവും. ഇത് ഞാനെൻ്റെ അമ്മയ്ക്ക് നൽകുന്ന വാക്കാണ്…. മരുന്നെടുത്ത് അമ്മയ്ക്ക് നൽകുമ്പോൾ, ഞാൻ പറഞ്ഞ വാക്കുകൾ ഉറച്ചതായിരുന്നു…. മെഡിസിൻ കഴിച്ച ശേഷം കൈ കഴുകി വരാന്ന് പറഞ്ഞ് അമ്മ പ്ലേറ്റുമായ് കിച്ചണിലേക്ക് പോയ്….
ചിന്താകുലനായ് ഓരോ കാര്യങ്ങളാലോചിച്ച് കട്ടിലിൽ ഇരിക്കുന്ന നേരത്താണ് എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. പുതിയൊരു നമ്പറിൽ നിന്നായിരുന്നു കോൾ. അതിനാൽ വേഗം തന്നെ ഞാൾ ഫോണറ്റൻഡ് ചെയ്തു…… . . ഹലോ….. ആരാ….. സംശയത്തോടെ ഞാൻ ചോദിച്ചു….. . . അമലിന് പരിചയമുള്ളൊരാളാ…. ഒന്നോർത്ത് നോക്ക്….. മറുവശത്തെ ശബ്ദം എൻ്റെ കാതുകളിലെത്തിയതും ഹൃദയമിടിപ്പിൻ്റെ താളം ഉയരുവാൻ തുടങ്ങി….. . . ഇത്…. ഇതനുമിസ്സാണോ??? ഒന്ന് വിക്കിയെങ്കിലും ഞാൻ ആകാംക്ഷ വെടിഞ്ഞില്ല…. . . മ്മ്….. അപ്പോ ഓർമ്മയുണ്ടല്ലേ???? . . എൻ്റെ പൊന്ന് പെണ്ണേ നിന്നെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ചാ ഞാനോർക്കുക! ” …..ആ മുഖവും ,ശബ്ദവും , ചിരിയും ,കുറുമ്പുമെല്ലാം പതിഞ്ഞിരിക്കുന്നത് എൻ്റെ ഹൃദയത്തിലാണ്….” മനസ്സിൽ പറഞ്ഞ് ഞാൻ ചിരിക്കുമ്പോൾ…. . . ഹലോ…. എന്താ ഒന്നും മിണ്ടാത്തെ….. കട്ടായോ?? മൗനത്തെ ഭേദിച്ചുകൊണ്ട് വീണ്ടുമാ സ്വരം…… . . ഏയ്…. കട്ടായിട്ടില്ല മിസ്സേ…….. ഞാനിവിടുണ്ട്…… . . അമ്മയ്ക്കിപ്പോ പനി കുറവുണ്ടോ???….. . . ആ… കുറവുണ്ട് മിസ്സേ…. ദാ ഇപ്പോ മരുന്ന് കഴിച്ച് ജസ്റ്റ് പുറത്തേക്കിറങ്ങിയതേയുള്ളു…. ഞാനൽപ്പം വിനയത്തോടെ പറഞ്ഞു….. . . ആണോ….. പിന്നെ അമ്മയ്ക്കൊരു പനി വന്നെന്നും പറഞ്ഞ് ക്ലാസ്സിലിങ്ങനെ വരാതിരിക്കുന്നത് ശരിയല്ലാട്ടോ….. അവിടെ വേറാരുമില്ലേ അമ്മയെ നോക്കാൻ… . . ഉണ്ടല്ലോ. അമ്മയുടെ അച്ഛനുമമ്മയുമുണ്ട്….. . . അത് ശരി….. അവരൊക്കെ ഉണ്ടായിട്ടാ അമൽ ക്ലാസ്സിൽ വരാതിരിക്കുന്നേ??? ശാസനപോലെ അനുക്കുട്ടിയുടെ സ്വരം കടുത്തു…….. . . അതിപ്പോ പെട്ടെന്നമ്മ തല ചുറ്റി വീണപ്പോ……. വ്യക്തമായൊരു മറുപടി പറയാതെ ഞാൻ നിന്നുഴലി…. . . മ്മ്….ശരി…ശരി, അതേ നാളെ മുതൽ ക്ലാസ്സിൽ വന്നോണം കേട്ടല്ലോ???…. . . നാളെ ഉറപ്പായും വരും മിസ്സേ…… സന്തോഷത്തോടെ ഞാനിടയിൽ കയറി…. . . എന്നാൽ ശരി അമലേ… അമ്മയെ അന്വേഷിച്ചതായ് പറയണം….. . . ശരിമിസ്സേ…….
”…….ഫോൺ കട്ടായതും ‘ചോട്ടാ മുംബൈ സിനിമയിൽ ജഗതി മദ്യം കൊണ്ട് വരുമ്പോൾ തുള്ളിച്ചാടുന്ന ലാലേട്ടനെപ്പോലെ ‘ കട്ടിലീന്ന് ചാടിയിറങ്ങി ഞാൻ തുള്ളാൻ തുടങ്ങി……” സൈക്കോസ്സിസീസ്സിൻ്റെ മാരക വേർഷനും പിന്നിട്ട് ഒരു ഭ്രാന്തനെപ്പോലെ ഞാനെന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടേയിരുന്നു…… എന്നാൽ അധികനേരം വേണ്ടി വന്നില്ല “അതേ സീനിൽ മദ്യക്കുപ്പി പൊട്ടിക്കുമ്പോഴുള്ള മുള്ളൻ ചന്ദ്രൻ്റെ ഭാവത്തിലേക്ക് മാറാൻ”….. ഭ്രാന്തമായ ആവേശത്തിൽ വായുവിൽ കൈകളിടിച്ച് ഞാൻ തിരിഞ്ഞതും, ഊരയ്ക്ക് കയ്യും കൊടുത്ത് ഒരു കള്ളച്ചിരിയോടെ വാതിക്കൽ എൻ്റെ കോപ്രായം കണ്ടു നിക്കുകയാണ് അനുഅമ്മ…… കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ചുരുങ്ങിയ ഞാൻ വേഗം ഫോൺ കട്ടിലിലേക്കിട്ട് പതിയെ അവിടെ നിന്നും സ്കൂട്ടാവാൻ നോക്കി……. . . “……. എന്താണ് പതിവില്ലാത്തൊരു തുള്ളിച്ചാട്ടമൊക്കെ…..” മ്മ്…….. കട്ടളപ്പടിയിൽ കൈ വെച്ചെന്നെ തടഞ്ഞശേഷം തമാശപോലെ അമ്മ ചോദിക്കുമ്പോൾ മറുത്തൊന്നും പറയാനില്ലാതെ ഞാൻ കാൽ വിരൽകൊണ്ട് കളം വരച്ചു…… . . അയ്യ അവൻ്റൊയൊരു നാണം കണ്ടില്ലേ….. പെൺകുട്ട്യോളെപ്പോലെ കളം വരച്ച് നിക്കാതെ ചോദിച്ചതിന് മറുപടി പറ ചെക്കാ…… ഉണ്ടക്കണ്ണുകളിൽ പരിഹാസം നിറച്ചുകൊണ്ടുള്ള നോട്ടം എന്നിലൊരു ചമ്മലുണർത്തി. അതിനാൽ ഒന്നും തന്നെ പറയാതെ വേഗം ഞാനമ്മയുടെ മാറിലേക്ക് ചാഞ്ഞു…….. . അമ്മേ…… എനിക്ക്…. എനിക്കില്ലേ…… . . ആ…. എനിക്ക്…. പറയെന്നേ . എന്താ എനിക്ക്, വരെ വന്നപ്പോൾ നിന്ന് പോയേ????? . . ”…..അതമ്മേ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാ…..” ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഞാനാ തോളിലേക്ക് മുഖം പൊത്തിയതും അമ്മ എന്നെ ഇരു കൈകൾകൊണ്ടും പിടിച്ചുയർത്തി എന്നിട്ടൊരു കുസൃതിച്ചിരി എന്നിലേക്കെയ്‌തു….. . . എടാ….. “കള്ളത്തെമ്മാടീ” എനിക്കറിയായിരുന്നു ഏതോ ഒരു പെൺകുട്ടി അമലൂട്ടൻ്റെ മനസ്സിൽ കുടിയേറീട്ടുണ്ടെന്ന്!!! ൻ്റെ കുഞ്ഞെന്നോട് പറയാതെ ഏത് വരെ പോവൂന്ന് നോക്കുവായിരുന്നു ഞാൻ……
