അമലൂട്ടനും അനുക്കുട്ടിയും – 6 2

ശബ്ദമിടറി ഞാനാകെ തളർന്നിരുന്നു എന്നാലാ സമയം അൻസുവിൻ്റെ കണ്ണുകൾ മിഴിനീരുതിർത്തു……. അവളുടെ മുഖമാകെ ഒരു നോവ് പടർന്നു…. . . അനുച്ചേച്ചി….. അനുച്ചേച്ചി എന്ത് പുണ്യമാണോ ചെയ്തത്, ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മോനെ കിട്ടാനായ്… സത്യം പറഞ്ഞാ എനിക്കിപ്പോ ചേച്ചിയോട് നല്ല അസൂയ്യ തോന്നുന്നുവാ….. ഇതുപോലെ അമ്മയെ സ്നേഹിക്കുന്ന ഒരാളെ ഞാനാദ്യമായ് കാണുവാ…. “…..നിങ്ങളുടെയീ സ്നേഹം കാണുമ്പോ ഞാനൊക്കെ എന്തിനാ ഇങ്ങനെ ജീവിക്കുന്നേന്ന് ചിന്തിച്ചു പോകുവാ…..”

ഒരു ഗദ്ഗദമായ് അൻസുവിൽ നിന്നും വന്ന വാക്കുകൾ എന്നിൽ സംശയങ്ങളുടെ തിരമാലകളുയർത്തി….. ഇവൾക്കിതെന്ത് പറ്റി??? എപ്പഴും ചിരിയോടെ എന്നെ നോക്കിയിരുന്ന അൻസു തന്നെയാണോ ഇത്??? ആ മുഖമാകെ സങ്കടമയമാവുന്നു…. എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ അലട്ടുന്നതായ് തോന്നുന്നു…… ഓരോ ചോദ്യങ്ങൾ എന്നെ വരിയുമ്പോഴും കാര്യമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ ഞാനവളെ നോക്കി….. . . അതിന് തനിക്കിപ്പോ എന്താ ഒരു കുറവ്?? “…… നല്ല വീടില്ലേ? കൂട്ടിന് അക്കു ഇല്ലേ? അച്ഛനും അമ്മയുമില്ലേ? സമ്പത്തില്ലേ?…..” പിന്നെന്താ ഇപ്പോ അങ്ങനെ പറയാൻ!!! . . ഹ് മ്മ്….. അമലൂട്ടനെന്നെപ്പറ്റി എന്തറിയാം????….. വീട്, മോൻ, ഉമ്മയും ഉപ്പയും, സമ്പത്ത്….. “….ഇപ്പറഞ്ഞവയെല്ലാമുണ്ട് പക്ഷെ സ്നേഹവും സന്തോഷവും മാത്രമില്ല….” “വിധിയുടെ കളിത്തൊട്ടിലിൽ തനിച്ചായ്പ്പോയ ഒരു പാവയാണ് ഞാൻ, ചിരിക്കാനും കരയാനും പോലും കഴിയാത്ത വെറുമൊരു മരപ്പാവ”…… പുച്ചത്തോടെ പറഞ്ഞവൾ മിഴികളSർത്തുമ്പോൾ മുഖമാകെ കാർമേഘങ്ങൾ പോലെ മുടൽ വ്യാപിച്ചിരുന്നു. അതെന്നിലും ഒരു നോവുണർത്തി…… . . Sorry….. അമലൂട്ടാ…. ഞാൻ… ഞാൻ പെട്ടെന്ന് എന്തൊക്കെയോ പറഞ്ഞു തന്നെ വിഷമിപ്പിച്ചു…. ഞാനെന്നാൽ പോവാട്ടോ, മോനവിടെ തിരക്കുന്നുണ്ടാവും….
എൻ്റെ മറുപടിക്ക് കാത്തുനിക്കാതെ നിറഞ്ഞൊഴുകിയ മിഴിനീർ തുടച്ചുകൊണ്ടവൾ വേഗം തിരിഞ്ഞ് നടന്നു….. . . അൻ…സൂ…. പുറത്ത് വരാൻ മടിച്ച ശബ്ദത്തെ പണിപ്പെട്ട് വരുത്തി ഞാൻ വിളിക്കുമ്പോൾ അവളേറെ ദൂരം പിന്നിട്ടിരുന്നു…..

“അൻസു എന്തൊക്കെയാ പറഞ്ഞത്? ” അവളുടെ സങ്കടം കാണുമ്പോൾ ഇത്രയും നാൾ ഞാനവളെ മനസ്സിലാക്കിയത് തെറ്റായ രീതിയിലായിരുന്നെന്ന് തോന്നണു???….. ഇനി എൻ്റെ ജീവിതത്തിലുണ്ടായ പോലെ എന്തെങ്കിലും പ്രശ്നങ്ങൾ അവളുടെ ലൈഫിലും ഉണ്ടായിട്ടുണ്ടോ??? “……ഉണ്ടായിട്ടുണ്ടോന്നല്ല ഉണ്ടായിട്ടുണ്ട്….”

തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ എൻ്റെ ചിന്തകൾ മുഴുവൻ അൻസുവിലായിരുന്നു…. അമ്മയ്ക്ക് ചോറ് നൽകുന്ന സമയത്തും മനസ്സിൽ ചോദ്യങ്ങളവസാനിച്ചിരുന്നില്ല….. . . മോനേ….. ന്താ…. എന്ത് പറ്റി നിൻ്റെ മുഖമാകെ വാടിയിരിക്കുന്നു….. അമ്മയുടെ മുഖത്തൊരു സംശയം നിഴൽ വിരിച്ചു….. . . ഏയ്…. ഒന്നൂല്ല…. ഞാൻ വെറുതെ എന്തെല്ലാമോ ആലോചിച്ചിരുന്നു പോയതാ….. വോൾട്ടേജില്ലാത്തൊരു ചിരി എന്നിലുണർന്നിരുന്നു.അത് മനസ്സിലായെന്നോണം അമ്മയുടെ മിഴികൾ കൂടുതലെന്നിലേക്ക് ആഴ്ന്നിറങ്ങി…. . . അമ്മേ…..”നമ്മുടെ അൻസൂനെ അമ്മയ്‌ക്കെത്ര നാളായറിയാം”? കാര്യമറിയാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു….. . . അതിപ്പോ… അവളിവിടെ വന്ന നാൾ മുതൽ അറിയാം. എന്ത് പറ്റി ചോദിക്കാൻ??? ചോദ്യഭാവത്തോടെ വന്നയാ നോട്ടത്തിൽ ഒരു നിമിഷം ഞാനൊന്ന് നിശബ്ദമായ് എങ്കിലും ശബ്ദം വീണ്ടെടുത്ത് ഞാനടുത്ത ചോദ്യമുയർത്തി…. . അല്ല.. അവളുടെ വീടെവിടാണ്? അതേപ്പറ്റി ഒന്നും അൻസു ഇതുവരെ പറഞ്ഞ് കേട്ടില്ല. ഞാനിന്ന് ചോദിച്ചപ്പോൾ അവളൊഴിഞ്ഞ് മാറിയപോലെ തോന്നി…… അമ്മയ്ക്ക് സംശയം തോന്നാത്ത വിധം ഞാൻ തുടക്കമിട്ടു….. . . വീട് അങ്ങാടിപ്പുറത്തോ മറ്റോ ആണ്…. പിന്നെ അവളുടെ വീട്ടുകാരാരും അങ്ങനെ വരാറില്ല ഇവളങ്ങോട്ടും പോകാറില്ല…. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രമറിയാം…. ഒന്നുമിതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഒന്ന് രണ്ട് വട്ടം ഞാൻ ചോദിച്ചതാ ,പക്ഷെ അവളൊന്നും തുറന്ന് സംസാരിച്ചില്ല. അതീപ്പിന്നെ ഞാൻ ചോദിക്കാനൊന്നും പോയിട്ടില്ല…… അവിടുത്തെ ഉമ്മ പറഞ്ഞത് ഫാഷൻ ഡിസൈനിംഗ് എന്തോ പഠിച്ചു കഴിഞ്ഞപ്പോൾത്തന്നെ വീട്ടുകാരവളെ ഇങ്ങോട്ടേക്ക് കെട്ടിച്ചു വിട്ടു എന്നാണ്. അതോടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് പാവമാ നാല് ചുവരുകൾക്കുള്ളിലായ്….. കല്യാണം കഴിഞ്ഞ് ഷെഫീഖ് തിരിച്ചു പോയ്ക്കഴിഞ്ഞപ്പോൾ അൻസു ശരിക്കുമാ വീട്ടിൽ ഒറ്റപ്പെട്ടുപോയ്…. അങ്ങനെയാ ഞങ്ങൾ പരിചയപ്പെടുന്നത് പിന്നെ എപ്പോഴും കാണും സംസാരിക്കും , അക്കൂൻ്റെ ഡെലിവറി സമയത്തൊക്കെ ഞാനായിരുന്നു അവളോടൊപ്പം നിന്നത്….. . . അപ്പോ….. അൻസൂൻ്റെ ഹസ്ബൻ്റ് വന്നില്ലായിരുന്നോ???? അമ്മ പറഞ്ഞ് തീരും മുന്നേ അടുത്ത ചോദ്യവും എൻ്റെ നാവിൽ നിന്നും വീണു…. . . ഹസ്ബൻ്റ് , അവൻ്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. ഡെലിവറി സമയത്ത് ഒന്ന് വിളിച്ച് പോലും തിരക്കീട്ടില്ല. കുടുംബത്തെ മറന്ന് പണത്തിന് പിന്നാലെ പായുന്നൊരു ജന്മം….. അക്കു ജനിച്ചിട്ട് രണ്ട് തവണയോ മറ്റോ അവൻ നാട്ടിൽ വന്നത്….. അത്രയും വലിയ വീട്ടിൽ അക്കൂനേയും ഉമ്മയേയും നോക്കി ജീവിതം ഹോമിച്ച് തീർക്കാനാ അവളുടെ വിധി…..
അൻസൂനെക്കുറിച്ച് പുതിയ കാര്യങ്ങൾ അമ്മ എന്നോട് പറയുമ്പോൾ എൻ്റെ മനസ്സിൽ ഒരു വിങ്ങലുണർന്നു….

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *