ഞാൻ : അങ്ങനെ ഒന്നും ഇല്ല വാ…
ഞാൻ അവളെ റൂമിലേക്ക് പിടിച്ചോണ്ട് പോയി…
റൂമിൽ കേറിയതും പപ്പ വെളറിയ പോലെ എന്നെ നോക്കി
ഞാൻ : 🙂
പപ്പ : നീ ഇല്ലേ വെറും പാവം ആയി പോയി അല്ലേ ആ ഇന്ദ്രന്റെ അടിമ ആയി ജീവിക്കണ നിന്നെ ഞാൻ പണ്ടേ വെഷം വച്ച് കൊന്നേനെ 🥹
ഞാൻ : 😃
പപ്പ വന്ന് എന്റെ മേലേക്ക് ഒട്ടി ഒരുമാതിരി പേടിച്ച് അള്ളി പിടിക്കുന്ന പോലെ
പപ്പ : എനിക്കെ ആരൂല്ല എനിക്ക് നീ മാത്രെ ഉള്ളു… അതോണ്ട് എന്നെ കളയല്ലേ ചേട്ടന്റെ തെണ്ടിത്തരം കാരണം കുടുംബക്കാർക്ക് മുന്നി നാറി പിന്നെ ഇന്ദ്രന്റെ അച്ഛന്റെ കാര്യം പറഞ്ഞ് ദാസമ്മാമ കൂടെ ഇപ്പൊ അച്ഛയോട് വല്യ അടുപ്പം ഇല്ല, പിന്നെ നിന്റെ ചെറിയച്ഛൻ കൂടെ ഈ കാര്യം പറഞ്ഞ് പൈസ തിരികെ വേണം പറഞ്ഞു അറിയാലോ അത്, 😂 ഇന്ദ്രൻ എന്നോട് പറഞ്ഞുട്ടാ നീ കളിക്കാൻ നിക്കണ്ട എന്റെ background അറിയാതെ ആണ് നീ എന്ന്….
ഞാൻ : പോട്ടെ ഒക്കെ ശെരി ആവും, പിന്നെ ഇന്ദ്രന്റെ അമ്മ പാവം ആയോണ്ടാ അല്ലേ നിങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ
പപ്പ : അല്ലേലും ഇനി ജീവിതം ഒക്കെ കണക്കാ
ഞാൻ : എന്താ നിനക്ക്, ഞാൻ ആന്റിയോട് പറഞ്ഞില്ലേ അതേ എനിക്ക് നിന്നോടും പറയാൻ ഉള്ളു ഹരി educational purpose ആയിട്ട് പോയി സത്യം പറഞ്ഞാ അതേ അവൻ ജീവിതം പഠിക്കാൻ ആയിട്ട് പോയി
പപ്പ തല പൊക്കി എന്നെ നോക്കി
ശെരിയാ… അവൻ അനുഭവിക്കണം, ഞാനും, പക്ഷെ പാവം അമ്മയും അച്ഛനും എന്ത് ചെയ്തിട്ടാ
പപ്പ എന്റെ നെഞ്ചിലേക്ക് തല അമർത്തി കരയാൻ തൊടങ്ങി…
ഞാൻ : ഏയ്, ഇല്ല അങ്ങനെ ഒന്നും ഇല്ല…
പപ്പ : ഇന്നലെ ഞാൻ നിന്നെ അടിച്ചില്ലേ അതാ എന്റെ ഏറ്റൂം വല്യ സങ്കടം, നീ എന്ത് ചെയ്തിട്ടാ ഞാൻ അനുഭവിക്കണം നിന്റെ ജീവിതം ഇങ്ങനെ കരി ആക്കിയതിന്… ഞാൻ ഇനിയും അനുഭവിക്കണം….
ഞാൻ അവളെ ചേർത്ത് പിടിച്ച് എന്റെ ജീവിതം കൺ മുന്നിൽ ഒലിച്ച് പോയത് നേരിൽ കണ്ടു… എന്റെ സന്തോഷം, ചിരി, സമാദാനം, ഇന്ദ്രന്റെ ജീവിതം എല്ലാം നാശം ആയത് നേരിൽ കണ്ടു…
അടുത്ത നിമിഷം ഞാൻ കണ്ടത് ചൊമരിൽ തൂങ്ങുന്ന destroyers- ന്റെ (ഹരി, കിച്ചു രണ്ടും കെട്ടിപ്പിടിച്ച് നിക്കണ ) വല്യ പടമാണ്
ഒരു നിമിഷം എല്ലാം കൈയ്യീന്ന് പോയി പൊറത്ത് വന്നത് ഞാൻ നേരിൽ കണ്ടു…
ഹരി, കിച്ചു, അളിയാ അളിയാ, അവനെ ഞാൻ കൊല്ലും, ഞാൻ കിച്ചു, അളിയോ, അവൻ എന്റെ മുന്നിൽ കാണിച്ച പല തരം creepy shows എല്ലാം…
.
.
> 06:33
ഞാൻ : halo
മണി : പറ ഏട്ടാ
ഞാൻ : എടുത്തോ
മണി : ആ എടുത്തു കൊഴപ്പം ഒന്നും ഇല്ല
ഞാൻ : എവടെ എത്തി
മണി : ഞങ്ങള് വടക്കഞ്ചേരി കഴിഞ്ഞു
ഞാൻ : ഉം… ശെരി… പിന്നേ ഡാ ആ സ്വിച്ച് താഴെ ആണ് മറ്റത്തിന്റെ ഇതിന്റെ ക്യാബിൻ ലൈറ്റിന്റെ
മണി : ആഹ് okey…
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി…ആള് നല്ല ഒറക്കം ആണ്…
ഇവടെ ഇങ്ങനെ നിന്നാ മതിയോ… ഈ മൈരൻ എന്ത് ഭാവിച്ചാ, ഒന്ന് ഒറപ്പാ അവന്റെ ഈ പോക്ക് ഇന്ദ്രന്റെ നെഞ്ചത്ത് കേറാൻ ഒള്ള കളി ആണേ അത് ഒടുക്കത്തെ കളി ആയിരിക്കും… 😡
പല ചിന്തകൾ എല്ലാം ഹരി അളിയനെ പറ്റി മാത്രം..
പെട്ടെന്ന് പപ്പടെ രണ്ട് കൈകൾ വന്നെന്റെ വയറ്റിൽ അമർന്നു തല മുതുകത്ത് അമർത്തി നിന്നു…
എന്തീയാ
പപ്പടെ ചോദ്യം വന്നു
ഞാൻ : ഫ്.. ഫ് ഫോൺ
പപ്പ : ഉണ്ണിയാ
ഞാൻ : അല്ല മണി
പപ്പ : ഉം…
ഞാൻ : ചായ വേണോ
പപ്പ : എന്താ
അവൾടെ വാക്കുകളിൽ അത്ഭുതം ഇണ്ട്
ഞാൻ : ചായ വേണോന്ന്
പപ്പ എന്റെ മുന്നിലേക്ക് വന്നു
ഞാൻ : 🙄 😊
പപ്പ പക്ഷെ ഒന്നും പറയാതെ എന്നെ നോക്കി നിന്നു…
.
.
വീട്ടി പോണോ ചായക്ക് വെള്ളം വച്ചോണ്ട് നിന്ന എന്നെ നോക്കി അവൾ ചോദിച്ചു
ഞാൻ ഒന്നും പറയാതെ അവളെ ഒന്ന് നോക്കി
പപ്പ : അല്ല പൂജ അല്ലേ കുടുംബക്ഷേത്രത്തില്
ഞാൻ : ഇല്ല എനിക്ക് അറിയില്ല
പപ്പ : ചുമ്മാ 😊
ഞാൻ : ഇല്ല എനിക്ക് ഉത്സവം ആയ കാര്യം അറിയാ ദിവസം ഒന്നും അറിയില്ല…
പപ്പ : ഞാൻ ചുമ്മാ പറഞ്ഞത് ഇന്നലെ അച്ഛൻ വിളിച്ച് അച്ഛനോട് പറയണ കേട്ടു മറ്റന്നാ എല്ലാരും അങ്ങോട്ട് പോവാന്ന്…
ഞാൻ : അതേ , ഉം
പപ്പ താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി ഇരുന്നു
