ഞാൻ മനസ്സിൽ ഓർത്തു…
ആന്റി : അവൻ വന്ന് ശരൺ ആയിട്ട് മാറി പോയി കിച്ചു തൊടുമ്പോ പോലും അവൻ അറച്ച പോലെ ആണ് നോക്കിയത് ഒക്കെ, അവൻ പിന്നെ ഫോൺ കൊടുത്തിട്ട് എറങ്ങി പോയി…
പപ്പ : പോട്ടമ്മാ… സാരൂല്ല
പെട്ടെന്ന് അച്ഛന്റെ കോൾ വന്നപ്പോ ഞാൻ അവടെ നിന്ന് മാറി
Halo
അച്ഛൻ : എവട്രാ
ഞാൻ : അച്ഛാ അത് ആ മറ്റവൻ ഇല്ലേ ഹരി
അച്ഛൻ : ആഹ്
ഞാൻ : അവൻ കത്തും എഴുതി വച്ചിട്ട് നാട് വിട്ട് പോയി
അച്ഛൻ : എന്ത്
ഞാൻ : അവൻ വീട്ടില് ഒരു കത്ത് എഴുതി വച്ചിട്ട് എറങ്ങി പോയി
അച്ഛൻ : ഇസ്, എന്നിട്ടോ
ഞാൻ : ആ മറ്റേ ഹൈ ആ പ്രാർത്ഥന ആ കുട്ടി ആണ് വിളിച്ച് വരാൻ പറഞ്ഞത് , പിന്നെ പരമു മാമ എന്നെ വിളിച്ച് കാര്യം പറഞ്ഞു… ഞാൻ അവളെ കൊണ്ടാക്കാൻ വന്നതാ
അച്ഛൻ : ശെരി നീ വച്ചോ ഞാൻ ദേ എത്തി
ഞാൻ : ഇല്ലച്ഛാ കാര്യില്ല ഞാൻ നോക്കാ
അച്ഛൻ : ആണോ ശെരി നോക്ക് ആഹ് പിന്നെ മോന്ത കേറ്റി വക്കരുത് വണ്ടി എടുത്തോ നീ
ഞാൻ : ഇല്ല അത് അവടെ ആണ്…. അമ്മായിടെ harrier എന്റേലാ…
അച്ഛൻ : ശെരി നോക്ക് നോക്ക്… ഞാൻ അയാളെ വിളിക്കാ
ഞാൻ : ശെരി അച്ഛാ… അച്ഛൻ വരാൻ ഒന്നും നിക്കണ്ട ചെറിയച്ഛന് ഫീലാവും…
അച്ഛൻ : ഉം
ഞാൻ ഫോൺ കട്ടാക്കി തിരിഞ് നോക്കിയതും പപ്പ നിക്കുന്നു…
ഞാൻ അകത്തേക്ക് കേറി പരമു മാമടെ അടുത്തേക്ക് പോയി
പരമു മാമ : അച്ഛൻ ആണോ
ഞാൻ : ആഹ്, അച്ഛൻ ആകെ നടുക്ക് തല്ലിയ പോലെ ആയി അങ്ങോട്ടും ഇല്ലാ ഇങ്ങോട്ടും ഇല്ല…
പരമു മാമ : 🙂
ഞാൻ : അതേ പരമു മാമേ ഞാൻ വർഷാപ്പില് വിളിച്ചിട്ട് പിള്ളേരെ കൂടെ വിടാൻ പറയാ
അപ്പഴേക്കും അങ്കിൾ അങ്ങോട്ട് വന്നു
ഞാൻ തിരിഞ്ഞ് നടന്ന് അടുക്കള ഭാഗത്ത് പോയി ഉണ്ണിക്ക് വിളിച്ചു
ഉണ്ണി : halo അണ്ണാ
ഞാൻ : നീ എവടെ
ഉണ്ണി : ഞാൻ മറ്റേ പ്രദീപേട്ടൻ പറഞ്ഞിട്ട് ദേവേട്ടന്റെ അടുത്ത് പോയത്
ഞാൻ : വർക്കാ
ഉണ്ണി : ഇല്ല മഹേഷേട്ടൻ പൊക്കോ ഓട്ടം ഇണ്ടേ വിളിക്കാ പറഞ്ഞു
ഞാൻ : ആഹ്
ഉണ്ണി : അത് പോട്ടെ നിങ്ങള് എവടെ
ഞാൻ : ഞാൻ ഇവടെ
ഉണ്ണി : ആഹ് കുടുംബത്ത് പൂജയല്ലെ അതല്ല നിങ്ങള് വരാണെ ഒരു കോൾ ഇണ്ട്
ഞാൻ : എടാ ഞാൻ ഒന്ന്
ഉണ്ണി : ഇത് കേക്കിന്ന് നിങ്ങടെ അളിയൻ ഇല്ലേ ആ പെണ്ണ് പിടിയൻ അവൻ ഇവടെ വൈപ്പിന്റെ അവടെ നിക്കണ കണ്ടു വന്നാ അഴകായിട്ട് അലക്കി അവന്റെ ജെട്ടി കീറി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വിടാ…
ഞാൻ : ഏയ് അവനെ പിടി 😳 ടാ അവനെ പിടി
ഞാൻ ഫോണി കൂടെ അലറി
ഉണ്ണി : അയ് ഞാൻ ബസ്സിന് വരുമ്പോ കണ്ടതാന്ന് ഞാൻ ഇവടെ പാലാരി വട്ടം എത്താനായി
ഞാൻ : നീ എറങ്ങ് എറങ്ങ് ഞാൻ ഇപ്പൊ വരാ
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞോടി
പരമു മാമ എന്റെ വരവ് കണ്ട് ചാടി എണീറ്റു
ഞാൻ : ആളെ വൈപ്പിന്റെ അടുത്ത് ഉണ്ണി കണ്ടൂന്ന്
പപ്പ ചാടി എണീറ്റു…
ഞാൻ വെളിയിലേക്ക് ഓടി… ഒരുപക്ഷെ അവനെ പിടിച്ച് കൊടുത്താ എനിക്ക് തിരിച്ച് പോവാ എന്നൊരു കാരണം കൊണ്ട് ഞാൻ അറിയാതെ തന്നെ എനിക്ക് ആവേശം കൂടി…
ഞാൻ വണ്ടി എടുത്ത് തിരിച്ച് ഉണ്ണിടെ അടുത്തേക്ക് വച്ചലക്കി
ഉണ്ണി അവടെ ബസ്സ് സ്റ്റാന്റില് നഖം കടിച്ചോണ്ട് ഇരിപ്പുണ്ട്
ഞാൻ അവന്റെ അടുത്തേക്ക് പോയി വണ്ടി നിർത്തി
ഞാൻ : ടാ ഒന്ന് പെട്ടെന്ന് വാ…
അവൻ ഓടി അടുത്തേക്ക് വന്നു
ഞാൻ : കേറടാ…
ഞാൻ അവനെ കേറ്റി വണ്ടി വൈപ്പിന്റെ സൈഡ് പോയി
ഉണ്ണി : എന്ത് എങ്ങോട്ട് പോണത്
ഞാൻ : നീ അല്ലേ അവനെ കണ്ടു പറഞ്ഞെ എവടെ ആണ്
ഉണ്ണി : അണ്ണാ അത് അര മുക്കാ മണിക്കൂറായി ഞാനെ ദേവേട്ടന്റെ വീട്ടി പോവുമ്പ് കണ്ടത് അവൻ അവടെ നിക്കണത്
😣
ഞാൻ : എന്തായാലും സീനില്ല വൈപ്പിൻ അല്ലേ പോവാ
ഞങ്ങള് നേരെ പോയി ഉണ്ണി പറഞ്ഞ സ്പോട്ടില് നോക്കി…
.
.
> >>>> >>
പപ്പ : അമ്മ ഇത് കഴിക്ക് bp കൂടും മ്മാ
ആന്റി : ഒന്ന് ചുമ്മാ പോ പപ്പ നീ, bp ചത്ത് തൊലയട്ടെ
പപ്പ : അമ്മാ ഉണ്ണി കണ്ടെന്ന് രാമു പോയിട്ടില്ലേ വിളിച്ചോണ്ടോരും
ആന്റി : അവൻ വല്ല കടും കൈ
അങ്കിൾ : ചേ എന്താ ഡോ ഇത്
ആന്റി : നിങ്ങള് മിനിങ്ങാന്ന് കൂടെ ഇവടെ കെടന്ന് ഒച്ച ഇട്ടില്ലേ ദാസേട്ടൻ എന്തോ പറഞ്ഞെന്ന് പറഞ്ഞിട്ട്…
