പരമു മാമ : അറിഞ്ഞോ ഡോ
ഞാൻ : 😣
പരമു മാമ : halo
ഞാൻ : ഇല്ലാ
പരമു മാമ : മോനെ കിച്ചു കത്തെഴുതി വച്ചിട്ട് എറങ്ങി പോയി
എനിക്ക് കിളി പറന്നങ് പോയി
ഞാൻ : എന്താ
പരമു മാമ : എടോ അവൻ വീട്ടില് ഒരു കത്തും എഴുതി വച്ചിട്ട് നാട് വിട്ട് പോവാന്ന് പറഞ്ഞ് പോയി കാണാനില്ല…
എനിക്ക് വല്ലാതെ ആയി പെട്ടെന്ന് കേട്ടിട്ട്, ആ കുണ്ണ എവടെ പോയി ചത്താലും എനിക്ക് സീനല്ല പക്ഷെ ആന്റിയേ ഓർത്തപ്പൊ വല്ലാതെ ആയി…
Halo halo
ഞാൻ : ആഹ്
പരമു മാമ : പപ്പയോട് ഒന്ന് പറയോ മോൻ
അടുത്തത്
ഞാൻ : അല്ല അവടെ ഒക്കെ ഒന്ന്
പരമു മാമ : നോക്കുന്നുണ്ട് ഡോ… മോൻ ഒന്ന് വരൊ ഇങ്ങോട്ട്
ഞാൻ : 😖
പരമു മാമ : halo
ഞാൻ : ആ, വരാ…
ഞാൻ തിരിഞ്ഞതും പപ്പ എന്റെ പിന്നിൽ നിക്കുന്നു
ഞാൻ : 👀
പപ്പ : എന്താ വല്ലാതെ
ഞാൻ : വീട്ടി പോണ്ടോ
പപ്പ : ഇല്ലാ sunday
ഞാൻ : വേണ്ട വാ ഞാൻ കൊണ്ടാക്കാ
പപ്പ : അല്ല അപ്പൊ അവടെ
ഞാൻ : അത് സാരൂല്ല ഞാ… ഞാൻ കൂടെ വരാ, ഇനി പോയിട്ട് എപ്പോ എത്താനാ…
പപ്പ : 🥺
> 13:11
ഞാൻ വണ്ടി നിർത്തി എറങ്ങാൻ ഒരുമാതിരി പേടി പോലെ ആയിരുന്നു എനിക്ക്
പപ്പ : വരുന്നുണ്ടോ അതോ പോവാണോ
ഞാൻ : ഇല്ല കേറാ
പപ്പ : ആഹ് 😊
അവള് വണ്ടി വിട്ട് എറങ്ങി നടന്നു…
സിദ്ധുന്റെ ഫോൺ വന്നു പക്ഷെ ഞാൻ എടുക്കാൻ നിക്കാതെ സൈലന്റ് ആക്കി ഇട്ടു…
പെട്ടെന്ന് പരമു മാമ എറങ്ങി വന്നു
ഞാൻ ഗ്ലാസ് താത്തി വെളിയിലേക്ക് നോക്കി
പരമു മാമ : വാ
ഞാൻ : ആന്റി അറിഞ്ഞോ
പരമു മാമ : ഉം… 🥺
ഞാൻ : എനിക്ക് വൈയ്യ അത് കാണാൻ
പരമു മാമ : എടോ എന്നെ ഒറ്റക്കാക്കിട്ട് പോവല്ലേ ഡോ അളിയൻ വരണ വരെ എങ്കിലും
ആന്റിടെ അവസ്ഥ ഊഹിക്കാവുന്ന എനിക്ക് വണ്ടി വിട്ട് എറങ്ങാൻ പോലും പേടി തോന്നി…
ഞാൻ അകത്തേക്ക് ചെല്ലുമ്പോ പപ്പ പാർശുന്റെ അടുത്ത് നിന്ന് പേപ്പർ പോലെ എന്തോ വായിക്കുന്നു
പെട്ടെന്ന് അകത്ത് നിന്ന് ആന്റി ഓടി എറങ്ങി വന്നു…
പപ്പ… മോളെ എന്നൊരു വിളിയും വിളിച്ച് പാഞ്ഞ് വന്നു
ആന്റി : പപ്പാ, അവനോട് വരാൻ പറ മോളെ ഇങ്ങനെ ഒന്നും ചെയ്യല്ലേ പറ മോളെ
പപ്പ ആന്റിയേം അവൾടെ കൈയ്യിലെ പേപ്പറിനേം മാറി മാറി നോക്കി…
പപ്പ : പരമു മാമേ എന്താ ഇത് 🥹
പരമു മാമ : അറിയില്ല ടാ, എന്നോട് ഒന്നും ചോദിക്കല്ലേ
ഞാൻ മെല്ലെ പോയി അവൾടെ കൈയ്യിലെ കത്ത് വാങ്ങി നോക്കി…
എല്ലാരോടും ആയിട്ട്, എനിക്ക് ഒരു break വേണം അതോണ്ട് ഈ നാണംക്കെട്ട ജീവിതത്തിന്ന് ഞാൻ കൊറച്ച് കാലം ഒളിച്ചോടാ… ഞാൻ എന്റെ അഹങ്കാരം കൊണ്ട് ഒരുപാട് തെറ്റുകൾ ചെയ്തു… തിരുത്തി രക്ഷപ്പെട്ടിട്ടെ തിരിച്ച് വരൂ… Bye
ഞാൻ കത്ത് ചുരുട്ടി പിടിച്ചു…
എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത ഇന്ദ്രന്റെ ആണ്…
” ഇല്ല മോനെ ഇത് ചതിയാ അവനാവത് തിറ്ന്തർദാവത് നടക്കവേ നടക്കാത്”
ഞാൻ ഫോൺ എടുത്ത് സിദ്ധുനേ വിളിച്ച് അടുക്കളയിലേക്ക് മാറി പോയി
സിദ്ധു : നീ ഇത് എവടെ ആണ് ദേ പെണ്ണുമ്പിള്ളടെ സാരി തുമ്പിന്ന് ഒന്ന് വരൊ
ഞാൻ : മച്ചാ ഇത് കേക്ക് അവൻ അവടെ ഒണ്ടല്ലോ കണ്ണൻ
സിദ്ധു : ആഹ്
ഞാൻ : അതേ അവനോട് ഒറ്റക്ക് എങ്ങോട്ടും പോണ്ടാ പറ അല്ലേ എന്ത് കാര്യം ഉണ്ടേലും പിള്ളേരോട് പോയാ മതി പറ
സിദ്ധു : എന്താടാ
ഞാൻ : ഒന്നൂല്ല
സിദ്ധു : നീ എവടെ,
ഞാൻ : ഞാൻ പാലാരി വട്ടം
സിദ്ധു : എന്ത്
ഞാൻ : അതൊക്കെ പറയാ നീ ഞാൻ പറഞ്ഞത് കേക്ക്
സിദ്ധു : എന്താ കാര്യം പറ സീൻ ആണോ
ഞാൻ : അത് അതല്ല… 🙄 ആഹ് അവന് ചെറിയ വൈയ്യല്ലോ അല്ലേ കൊറേ ദിവസം ഹോസ്പിറ്റലിൽ കെടന്നതൊക്കെ അല്ലേ അന്ന് അതോണ്ട് ഒറ്റക്ക് വിടണ്ട അത് പറഞ്ഞാ കേക്കില്ല
സിദ്ധു : അങ്ങനെ, ശെരി ഞാൻ നോക്കാ നീ പെട്ടെന്ന് വാ …
ഞാൻ : ടാ ഞാനെ ഒരു അത്യാവശ്യം ആയിട്ട് വന്നതാ ഞാൻ നോക്കാ ചെലപ്പഴെ വരാൻ പറ്റൂ വൈകും…
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും പാർശു എന്റെ പിന്നില് നിക്കുന്നു
ഞാൻ : 🙂
പാർശു : എന്താ ഫ്രണ്ട്സ് വിളിക്കാ കാണാത്ത കൊണ്ട്
ഞാൻ : ആഹ്… എന്താ ശെരിക്കെ കാര്യം
പാർശു : അമ്മായി ഒച്ച ഇട്ട് വിളിച്ചപ്പഴാ ഞാൻ അറിഞ്ഞത്
ഞാൻ : എന്ത് തോന്നുന്നു… എന്താ അല്ല ഇയാൾക്ക്
