കൈയ്യിൽ ഒരു കുപ്പി ഗ്ലാസ്സിൽ വെള്ളം കരുതിക്കൊണ്ട് വന്ന അമ്മു പപ്പേ കണ്ട് ഞെട്ടിപ്പോയ നോക്കി
പ്രേതേകിച്ച് ഒരു ഭാവവും ഇല്ലാത്ത പോലെ നിന്ന് ചെറുതായി നോട്ടം മാറ്റിയ പപ്പടെ നേരെ ചീറിക്കൊണ്ട് അമ്മു വന്നു
അമ്മു : എന്താ കാര്യം
ശ്രീ ഓടി വന്ന് അമ്മൂന്റെ തോളിൽ പിടിച്ച് വലിച്ച് പിടിച്ചു
പപ്പ : 🙂
അമ്മു : ഇനി നിനക്ക് എന്താ വേണ്ടത് പറയാൻ
അച്ചു : അമ്മു ചേച്ചി ഞാൻ വിളിച്ചിട്ടാ ചേച്ചി വന്നത്…
അമ്മു : പോ… 😡
കണ്ണ് നെറഞ്ഞ അമ്മു ഒച്ച ഇല്ലാത്ത രീതിക്ക് മൊരണ്ടു…
പെട്ടെന്ന് എവടെ നിന്നോ സിദ്ധു അവർടെ എടയിലേക്ക് ചാടി വന്നു…
സിദ്ധു : ഏയ് പത്മിനി വാ… വന്നെ വന്നെ
പപ്പ തിരിഞ്ഞ് നോക്കിയതും രാമു പിന്നില് നിക്കുന്നു
അവൾക്ക് അവനെ കണ്ടത് വല്ലാത്ത സമാദാനം തോന്നി
സിദ്ധു : ടാ രാമാ നീ പത്മിനിയേ കൂട്ടി മേലോട്ട് പോ…
.
.
എങ്ങനെ എങ്കിലും രക്ഷപ്പെട്ടാ മതി എന്ന് വിചാരിച്ച് നിന്ന അവളെ നോക്കി ഞാൻ മേലോട്ട് കേറി
അച്ചു അമ്മ അവടെ ഇണ്ട് പൊക്കോ അമ്പു കാണും അവടെ
ഞാൻ അത് കൂടെ പറഞ്ഞിട്ട് തിരിഞ്ഞ് കേറി…
പപ്പ എന്റെ പിന്നാലെ വന്നു
.
.
രാമു കേറി പോണ കണ്ട പപ്പ രക്ഷപ്പെടാൻ വേണ്ടി മേലോട്ട് കേറി മേലെ എത്തി ഡോർ തൊറന്ന് ആദ്യം കണ്ട റൂമിലേക്ക് കേറി
തല പൊക്കിയ പപ്പ ഏതോ ഒരു പെണ്ണിന്റെ തോളിൽ കൈ ഇട്ട് നിക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്
അവൾക്ക് വല്ലാത്ത ഷോക്ക് പോലെ ആണ് തോന്നിയത്… താഴെ ചെന്നായക്കൾടെ കൈയ്യീന്ന് രക്ഷപ്പെട്ട് കാട്ടാനടെ മുന്നിൽ വന്ന് പെട്ട പോലെ ഏതാണ്ട്…
കതക് അടയണ ശബ്ദം കേട്ട് അവര് രണ്ടും തിരിഞ്ഞു
ഒരുപാട് വട്ടം കണ്ണിൽ നോക്കി ചീറിയ പപ്പക്ക് ഇപ്പൊ ഇന്ദ്രന്റെ നേരെ നോക്കാൻ പറ്റാതെ ആയി…
ഇന്ദ്രു : ആഹ്…
അടുത്ത സെക്കന്റ് ഡോർ തൊറന്ന് സിദ്ധു അകത്ത് കേറി അവനെ ഇടിച്ച് തള്ളി അമ്മു പിന്നിലായി അവർടെ കൂടെ ഒള്ള എല്ലാവരും…
അമ്മു : ഉവളെന്താ ഇവടെ എറങ്ങി പോടീ
അമ്മു അലറി
ഇന്ദ്രു : അമ്മു പതുക്കെ ആൾക്കാരര് കേക്കും
അമ്മു : കേക്കട്ടെ കൂടെ നിന്ന് വെഷം കുത്തി വച്ച് എന്തൊക്കെ ഇവളെന്റെ
അമ്മു കണ്ണ് തൊടച്ച് കത്തി കേറി
ശ്രീ : ടാ അവള് പറഞ്ഞത് ശെരിയാ ഒരുപാട് പാവം ആയാലും ജീവിക്കാൻ പറ്റില്ല
ഇന്ദ്രു : ശ്രീയേ നീ ഇവളെ വിളിച്ചോണ്ട് പോ
നന്ദൻ : ഇനി ഇവൾടെ കൈകൊണ്ട് ചത്താലേ നിനക്ക് സമാദാനം ആവൂ ടാ കോപ്പേ 😡
ഇന്ദ്രു : നിർത്തടാ കൊറേ നേരായി എല്ലാം കൂടെ എന്റെ കാര്യം നോക്കാൻ എനിക്കറിയാ…
അവൻ പപ്പടെ അടുത്തേക്ക് മെല്ലെ നടന്നു
ഇന്ദ്രു : പത്മിനി, I’m sorry ഇതെന്റെ dream project ആണ് so ഇവടെ ഇവന്റെ wife എന്ന നെലക്ക് ഇയാള് കൂടെ വേണം എന്നൊരു concern മാത്രം ആണ്, സിദ്ധു ✊ നീ പത്മിനിക്ക് ഫുഡ് എടുത്ത് കൊടുക്ക് രാമാ നീ അവളെ അടുത്ത റൂമില് വിളിച്ചോണ്ട് പോ…
എനിക്ക് തന്നെ അവൾടെ നിന്ന് പുഴുക്കൽ കണ്ട് എന്തോ പോലെ ആയി…
ഇന്ദ്രു : ടാ രാമാ പോ 😊
ഞാൻ ആ നിമിഷത്തെ തോന്നലിൽ അവൾടെ കൈ പിടിച്ച് വെളിയിലേക്ക് എറങ്ങി
പപ്പ റൂമില് കേറി വടി പോലെ ഇരുന്നു
എന്തെങ്കിലും പറയാ വച്ചാ വേണ്ടാ…
കൊറച്ച് കഴിഞ്ഞതും സിദ്ധു ആഹാരം എടുത്തോണ്ട് വന്ന് പപ്പടെ നേരെ നീട്ടി
സിദ്ധു : പത്മിനി trust me തന്നോട് ആർക്കും ദേഷ്യമില്ല ഞാൻ പറഞ്ഞില്ലേ
പെട്ടെന്ന് ഇന്ദ്രൻ ഡോർ തൊറന്ന് അകത്തേക്ക് വന്നു…
ഇന്ദ്രു : സോറി സോറി guys…പത്മിനി ആഹാരം കഴിക്ക്…
പപ്പ : എന്നെ ഒന്ന് പോവാൻ വിട്ടാ മതി എനിക്കൊന്നും വേണ്ട
ഇന്ദ്രു : again sorry, പക്ഷെ തനിക്ക് ആൾക്കാരെ കാണിക്കാൻ വേണ്ടി എങ്കിലും കൊറച്ച് നേരം spend ചെയ്തൂടെ ഇവടെ because താഴെ ഇവനോടും, വല്യച്ഛനോടും ഒക്കെ തന്നെ പറ്റി ചോദിക്കുമ്പോ they all don’t have a proper answer… അതാ please…
പപ്പ ഒന്നും പറയാതെ ഇരുന്നു…
ഇന്ദ്രു : കഴിക്ക് പത്മിനി
ഞാൻ : ടാ വേണ്ടേ വിട്ടേക്ക്
ഇന്ദ്രു : നീ നിർത്തിക്കോ ഞാൻ അറിഞ്ഞു എല്ലാം നിന്റെ ചെവിക്കുറ്റി ഞാൻ അടിച്ച് തിരിക്കും 😡, ഞാനും ഹരിയും പലതും കാണും അവൻ നിന്റെ ഭാര്യടെ ചേട്ടനാ എനിക്ക് വേണ്ടി നീ അവനെ കൈ വക്കാൻ പോണ്ട മേലാ ഇമ്മാതിരി പണി ചെയ്താ രാമാ 👀
