അവൻ എന്റെ തോളിൽ തട്ടി താഴോട്ട് എറങ്ങി നടന്നു…
ആകെ വള്ളി ആയല്ലോ മൈര്…
കുട്ടു അത് വഴി കറങ്ങി എന്റെ അടുത്തേക്ക് വന്നു
കുട്ടു : 😁
ഞാൻ : ഏഹ് എന്ത്ര
കുട്ടു : അതേ ഇതാ എന്റെ മുറി
ഞാൻ : അയിന്
കുട്ടു : അല്ല ശിവേട്ടന് ഇഷ്ട്ടായോ മുറി ഒക്കെ
ഞാൻ : 🙄
കുട്ടു : അല്ല ശിവേട്ടാ, ഇന്ദ്രേട്ടൻ വന്നല്ലോ
ഞാൻ : വന്നു
കുട്ടു : അപ്പൊ ഞങ്ങടെ കാര്യം ഇനി നീട്ടി കൊണ്ടൊണോ
ഞാൻ : ആർടെ കാര്യം
കുട്ടു : എന്റേം പവിടെം 😃
ഞാൻ : ഓ
കുട്ടു : എന്റേം പവ്
ഞാൻ അവന്റെ കഴുത്ത് പിടിച്ച് ഒറ്റ തൂക്ക് തൂക്കി
കുട്ടു : ചുമ്മാ പറഞ്ഞത് വേണ്ടാ
ഞാൻ : 😁
കുട്ടു : ഒരു കോമഡി പറയാൻ പറ്റൂല്ല എന്ത് പിടി ആണ്
ഞാൻ : ഉം.. പോ പോ
കുട്ടു : ഉം, സുന്ദരൻ ആയല്ലോ ഇന്ന്
അവൻ എന്റെ വയറ്റത്ത് ഇടിച്ചിട്ട് എറങ്ങി ഓടി…
ഞാൻ സ്വയം ഒന്ന് വെലയിരുത്തി അഞ്ച് മിനിറ്റ് കൊണ്ട് സങ്കടം, സന്തോഷം വീണ്ടും സങ്കടം പിന്നേം ചിരി എന്തോന്ന് ഇത്.. 😏
മെല്ലെ തിരിഞ്ഞ് നടന്ന് റൂമിലേക്ക് കേറി…
പപ്പ അവടെ തറ നോക്കി ഇരിപ്പാണ്
ഞാൻ ചെയർ എടുത്ത് നീങ്ങി ഇരുന്നു
എന്തേലും പറയണോ അതോ വേണ്ടേ ഒന്നും അറിയില്ല…
ഇന്ദ്രൻ കാണിക്കുന്ന മനസാക്ഷി എങ്കിലും നിനക്ക് എന്നോട് കാണിച്ചൂടെ
പെട്ടെന്ന് പപ്പ എന്നോട് എന്ന പോലെ… അല്ല എന്നോട് തന്നെ ആയിട്ട് അത് പറഞ്ഞു…
ഞാൻ : കഴിക്ക്
പപ്പ പുച്ഛത്തിന്റെ ശബ്ദം ഇട്ടു
ഞാൻ : മതി over ആവല്ലേ
അവൾടെ രണ്ട് കണ്ണുകളും തെളങ്ങി വന്ന് എന്റെ മേലെ പതിച്ചു
പപ്പ : അവരൊക്കെ കൂടെ എന്നെ വേട്ട ആടി തുണ്ട് തുണ്ടാക്കിയപ്പോ ഒരക്ഷരം വായ തൊറന്നോ 🥹 so നിനക്ക് ആ സൂര്യടെ ഭാര്യടെ അത്രക്ക് പോലും എന്നെ വെല ഇല്ലാ nice
പപ്പാ ഇത് വീടല്ല just ഒന്ന് മിണ്ടാതിരിക്ക്
ഞാൻ വന്ന ദേഷ്യം കടിച്ച് മര്യാദക്ക് സംസാരിക്കാൻ ശ്രമിച്ചു
പപ്പ : നീയല്ലേ എന്നെ വരാൻ പറഞ്ഞേ ഇവർടെ ഒക്കെ മുന്നില് ഒരു കോമാളി ആക്കി നിർത്താനാ അതേ 🥹
😣
പപ്പ : പറ
നിർത്തിക്കോ, മര്യാദക്ക് അത് കഴിച്ചിട്ട് അമ്മടെ അടുത്ത് പോയി ഇരിക്ക്
പപ്പ : എനിക്ക് വേണ്ടാ
അവള് plate തട്ടി വിട്ടു
Just miss, ഇത്തിരി ഇല്ലേ അത് കൊട്ടിയേനെ
ഞാൻ : ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും… ഇത് നമ്മടെ വീടല്ല പറഞ്ഞു അതെങ്ങാനും കൊട്ടിയിരുന്നെ ആഹ്… 😡 എത്ര വെല ഒള്ള സാനാ അറിയോ നിന്റെ അഹങ്കാരം ഒക്കെ വീട്ടില് മതി
പപ്പ : 🥹
ഞാൻ : ശെരിയാ ഒന്നും പറയാൻ പറ്റീല്ല വായ തൊറക്കാൻ പറ്റീല്ല എന്തോണ്ടാ എല്ലാം നീ ആയിട്ട് ഒണ്ടാക്കി വച്ചതല്ലേ, അല്ലേന്ന് എത്ര വട്ടം ആരൊക്കെ പറഞ്ഞു കേട്ടോ നീ ഇല്ലല്ലോ… നീ പറഞ്ഞല്ലോ സൂര്യടെ ഭാര്യ അടക്കം നിന്നെ എടുത്ത് ഊക്കിന്ന് ഞാൻ ഒന്നും പറഞ്ഞില്ലെന്ന് എന്താ അവള് പറഞ്ഞത് തെറ്റ് വല്ലതും ഇണ്ടോ
പപ്പ : 😞
ഞാൻ : ഒരു കാര്യം നീ അറിയാത്തത് ആരെങ്കിലും പറഞ്ഞോ അങ്ങനെ പറഞ്ഞിരുന്നേ ഞാൻ ചോദിച്ചേനേ ആരോ ആയിക്കോട്ടെ even if ഇന്ദ്രൻ ആണേലും ഞാൻ ചോദിച്ചേനേ പക്ഷെ നീയോ എന്നെ എന്റെ അച്ഛനെ അമ്മേ ഒക്കെ നാണം കെടുത്തി സ്വന്തം അനിയന്റെ മുന്നില് തല കുനിക്കാൻ എട ആക്കില്ലെ… മാഡം ഒന്ന് താഴെ പോയി നോക്ക് അമ്മയിൽ തൊടങ്ങി, ചെറിയമ്മ, പവി അടക്കം എല്ലാരും എങ്ങനെ എങ്കിലും ഈ ദിവസം തീർന്ന് കിട്ടിയാ മതി എന്ന് പറഞ്ഞ് ഇരിക്കാ അറിയോ, ഒരുവാക്ക് നിന്നോട് അവര് കുത്തി പറഞ്ഞോ ഇത്ര നേരം വരെ ഇല്ലല്ലോ, എന്തിന് ഞാൻ നിന്നോട് ചാടാൻ വന്നതല്ലാതെ പൊറത്ത് നിന്നെ കുറ്റം പറയെ നാണം കെടുത്തെ എന്തേലും ഇത് വരെ… അതാണ് നിനക്ക് ഞാനും എന്റെ വീട്ട്കാരും തരുന്ന വെല അതോണ്ട് നീ എന്നെ നിനക്ക് വേണ്ടി ചെയ്ത കാര്യങ്ങൾടെ കണക്ക് പറഞ്ഞ് തൂക്കിക്കൊല്ലാൻ നോക്കല്ലേ പപ്പാ….
പപ്പ കണ്ണ് തൊടച്ച് തറ നോക്കി ഇരുന്നു…
ഞാൻ : ആഹ് വേറെ ഒരു കാര്യം കൂടെ പറയാ… ഇന്ദ്രൻ തിരിച്ച് വന്നു ഇനി കിച്ചുന്റെ അല്ല ഹരിടെ നെഴല് അവന്റെ മേലെ വീണാ, വീഴില്ല അതിനുള്ള മൂപ്പ് അവന് കാണില്ല ഞാൻ അവസാനം ആയി പറയാ വാല് പിടിച്ച് വന്നാ 😡 ആഹ്…
